Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

ഡയഹാൻ കരോൾ

അമേരിക്കന്‍ ചലചിത്ര നടന്‍

ഡയഹാൻ കരോൾ (/dˈæn/ dy-AN;; ജനനം, കരോൾ ഡയാൻ ജോൺസൺ; ജൂലൈ 17, 1935 - ഒക്ടോബർ 4, 2019) ഒരു അമേരിക്കൻ നടിയും ഗായികയും മോഡലും ആക്ടിവിസ്റ്റുമായിരുന്നു. 1962 ലെ ടോണി അവാർഡ്, 1968 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം, അഞ്ച് എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി നാടക, ചലച്ചിത്ര അവാർഡ് നാമനിർദ്ദേശങ്ങളും പുരസ്കാരങ്ങളും കരോളിന് ലഭിച്ചിട്ടുണ്ട്. ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പ്രധാന വ്യക്തിത്വമായിരുന്നു ഡയഹാൻ കരോൾ.

ഡയഹാൻ കരോൾ
പബ്ലിസിറ്റി ഫോട്ടോ, 1976
ജനനം
കരോൾ ഡയാൻ ജോൺസൺ

(1935-07-17)ജൂലൈ 17, 1935
ന്യൂയോർക്ക് സിറ്റി, യു.എസ്.
മരണംഒക്ടോബർ 4, 2019(2019-10-04) (പ്രായം 84)
ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്.
കലാലയംന്യൂയോർക്ക് യൂണിവേഴ്സിറ്റി
തൊഴിൽ
  • നടി
  • ഗായിക
  • മോഡൽ
  • ആക്ടിവിസ്റ്റ്
സജീവ കാലം1950–2016
ജീവിതപങ്കാളി(കൾ)
പങ്കാളി(കൾ)
കുട്ടികൾ1

ആദ്യകാലം

തിരുത്തുക

1935 ജൂലൈ 17-ന്[1] ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്‌സിൽ സബ്‌വേ കണ്ടക്ടറായിരുന്ന ജോൺ ജോൺസന്റെയും നഴ്‌സായിരുന്ന മേബലിന്റെയും (ഫോക്ക്)[2] മകളായി കരോൾ ഡയാൻ ജോൺസൺ ജനിച്ചു..[3][4]:152 കരോൾ ഒരു ശിശുവായിരിക്കുമ്പോൾ തന്നെ, കുടുംബം ഹാർലെമിലേക്ക് താമസം മാറ്റുകയും മാതാപിതാക്കൾ അവളെ നോർത്ത് കരോലിനയിൽ ഒരു അമ്മായിയുടെ അടുത്ത് ഏൽപ്പിച്ചുപോയ ഒരു ചെറിയ കാലയളവ് ഒഴികെ, അവൾ ബാല്യകാലം അവിടെയാണ് ചെലവഴിച്ചത്..[5][6]:152[7] മ്യൂസിക് ആൻഡ് ആർട്ട് ഹൈസ്കൂളിൽ ചേർന്ന അവൾ അവിടെ പ്രശസ്ത നടൻ ബില്ലി ഡീ വില്യംസിന്റെ സഹപാഠിയായിരുന്നു.[8][9][10] തന്റെ ബാല്യകാലത്തെക്കുറിച്ചുള്ള പല അഭിമുഖങ്ങളിലും, കരോൾ നൃത്തം, പാട്ട്, മോഡലിംഗ് ക്ലാസുകളിൽ അവളെ ചേർത്തുകൊണ്ട് മാതാപിതാക്കൾ തനിക്കു നൽകി പിന്തുണയെക്കുറിച്ച് സ്മരിക്കുന്നു.

  1. McPhee, Ryan (October 4, 2019). "Tony Award Winner and Oscar Nominee Diahann Carroll Dies at 84". Playbill. Retrieved October 6, 2019.
  2. "Diahann Carroll Biography". filmreference. 2008. Retrieved August 30, 2008.
  3. Fox, Margalit (October 4, 2019). "Diahann Carroll, Actress Who Broke Barriers With 'Julia,' Dies at 84". The New York Times. Retrieved October 5, 2019.
  4. Bogle, Donald (2015). Primetime Blues: African Americans on Network Television. Farrar, Straus and Giroux. ISBN 9781466894457. Retrieved October 7, 2019.
  5. McCann, Bob (2009). Encyclopedia of African American Actresses in Film and Television. McFarland. pp. 71–73. ISBN 9780786458042. Retrieved October 7, 2019.
  6. Bogle, Donald (2015). Primetime Blues: African Americans on Network Television. Farrar, Straus and Giroux. ISBN 9781466894457. Retrieved October 7, 2019.
  7. "Diahann Carroll's on Overcoming Her Parents' Abandonment". YouTube. June 16, 2013. Archived from the original on June 18, 2013. Retrieved January 26, 2022.
  8. Moody, Nekesa Mumbi (October 4, 2019). "Diahann Carroll, Oscar-nominated, pioneering actress, dies". ABC News10. Archived from the original on 2019-10-05. Retrieved October 4, 2019.
  9. McPhee, Ryan (October 4, 2019). "Tony Award Winner and Oscar Nominee Diahann Carroll Dies at 84". Playbill. Retrieved October 6, 2019.
  10. McCann, Bob (2009). Encyclopedia of African American Actresses in Film and Television. McFarland. pp. 71–73. ISBN 9780786458042. Retrieved October 7, 2019.
"https://ml.wikipedia.org/w/index.php?title=ഡയഹാൻ_കരോൾ&oldid=4107342" എന്ന താളിൽനിന്ന് ശേഖരിച്ചത്