Location via proxy:   [ UP ]  
[Report a bug]   [Manage cookies]                

പശ്ചിമഘട്ടം

ഇന്ത്യയുടെ പടിഞ്ഞാറേ അതിരിലുള്ള പര്‍വ്വതനിര

ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയർന്ന ഭാഗം ആനമുടി. ഇന്ത്യ യിലെ ഏറ്റവും പ്രധാനപ്പെട്ട ചെങ്കുത്തായ മലനിര.[1] ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

പശ്ചിമഘട്ടം
Western Ghats
സഹ്യാദ്രി - സഹ്യപർവ്വതം
കക്കായത്തു നിന്നുള്ള സഹ്യാദ്രിയുടെ കാഴ്ച്ച,കോഴിക്കോട് കേരളം
ഉയരം കൂടിയ പർവതം
Peakആനമുടി,മൂന്നാർ,ഇടുക്കി,കേരളം,
ഇരവികുളം ദേശീയോദ്യാനം
Elevation2,695 മീ (8,842 അടി)
Coordinates10°10′N 77°04′E / 10.167°N 77.067°E / 10.167; 77.067
വ്യാപ്തി
നീളം1,600 കി.മീ (990 മൈ) N–S
Width100 കി.മീ (62 മൈ) E–W
Area160,000 കി.m2 (62,000 ച മൈ)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Countryഇന്ത്യ
States
Regionsപശ്ചിമേന്ത്യ and ദക്ഷിണേന്ത്യ
Settlements
ഭൂവിജ്ഞാനീയം
Age of rockCenozoic
Type of rockBasalt, Laterite and Limestone
Official nameNatural Properties - Western Ghats (India)
TypeNatural
Criteriaix, x
Designated2012 (36th session)
Reference no.1342
State PartyIndia
RegionIndian subcontinent
പശ്ചിമഘട്ടം

ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്.[2] ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.[3] കേരളത്തിലെ | Kollam ജില്ലയിലെ അര്യങ്കാവ് ചുരവും പാലക്കാട് ചുരവും ആണ് ഈ പർവ്വതമേഖലയിലെ പ്രധാന വിടവുകൾ .... അത്യപൂർവ്വ സസ്യജന്തുവർഗ്ഗങ്ങളുെടെ ആവാസമേഖലയാണ് പശ്ചിമഘട്ടം 9216 അപൂർവ്വ സസ്യവർഗ്ഗങ്ങളും (പുഷ്പ്പിക്കുന്നവ 7402 പുഷ്പ്പിക്കാത്തവ 1814) സസ്തനികൾ 139 . 508 തരം പക്ഷിവർഗ്ഗങ്ങളും , 179 തരം ഉഭയ ജീവികളും 290 തരം ശുദ്ധജല മത്സ്യങ്ങളും ഈ മേഖലയിൽ അധിവസിക്കുന്നു അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു[4]. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി[5]

പ്രത്യേകതകൾ

തിരുത്തുക

1440 കിലോമീറ്റർ നീളവും ശരാശരി 900 മീറ്റർ ഉയരവുമുള്ള[6][4]‌ സഹ്യപർവ്വതം അത്യപൂർവ്വ ജൈവകലവറയായി കണക്കാക്കപ്പെടുന്നു.[7][8] ഇന്ത്യയിൽ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്‌. 2695 മീറ്റർ ആണ്‌ ആനമുടിയുടെ ഉയരം. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്ന് എന്നറിയപ്പെടുന്ന സൈലന്റ്‌ വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവാ സംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തിൽ നിലകൊള്ളുന്നു.

 
ജോഗ് വെള്ളച്ചാട്ടം

30-45 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലും ചെങ്കോട്ടയിലുമുള്ള ഓരോ ചെറിയ വിടവുകളൊഴിച്ചാൽ പശ്ചിമഘട്ടം തുടർച്ചയായ മലനിരയാണ്.[9]നിരവധി നദികൾ പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്കോട്ട് ബംഗാൾ ഉൾക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറോട്ടൊഴുകുന്നവ വളരെ വേഗത്തിലൊഴുകുന്നതും, കിഴക്കോട്ടുള്ളവ സാവധാനം ഒഴുകുന്നവയുമാണ്‌. നദികളിൽ പലതും ജലവൈദ്യുതപദ്ധതികൾക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. വൻ വെള്ളച്ചാട്ടങ്ങളും ഈ നദികളിലുണ്ട്. മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ ശരാവതി നദിയിലുള്ള ജോഗ് വെള്ളച്ചാട്ടം ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. 253 മീറ്റർ ഉയരവും നാലു കൈവഴികളു ഉള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ പതിനൊന്നാമത് ഉയരമുള്ള വെള്ളച്ചാട്ടമാണ്‌[4]. ജന്തു വൈവിധ്യത്തിന് പുറമേ,ദൃശ്യഭംഗിയുള്ള ആയിരത്തി അഞ്ഞൂറോളം കാട്ടുപൂക്കൾ,ലോകം ഇതേവരെ കണ്ടില്ലാത്ത തരം-ഇവിടെയുണ്ടെന്ന് കരുതപ്പെടുന്നു [10]

 
ആനമുടി, ആണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി 2,695 മീറ്റർ (8,842 അടി)*
 
നീലഗിരി മലകൾ, തമിഴ്നാട്ടിലെ മസിനഗുഡിയിൽ നിന്ന്
 
കർണാടകയിലെ കുദ്രേമുഖ് ദേശീയോദ്യാനത്തിലെ ഷോല പുൽമേടുകളും വനങ്ങളും
 
കുടജാദ്രി, കർണ്ണാടക

ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളുടെ പട്ടിക

തിരുത്തുക
ഉയരക്രമം പേര് ഉയരം സ്ഥലം
1 ആനമുടി 2,695 മീ (8,842 അടി) ഇരവികുളം ദേശീയോദ്യാനം, കേരളം
2 മന്നമലൈ 2,659 മീ (8,724 അടി) ഇടുക്കി , കേരളം
3 മീശപ്പുലിമല 2,640 മീ (8,660 അടി) ഇടുക്കി , കേരളം
4 ദൊഡ്ഡബെട്ട 2,637 മീ (8,652 അടി) നീലഗിരി, തമിഴ്നാട്
5 കൊലാരിബേട്ട 2,629 മീ (8,625 അടി) മുക്കുർത്തി ദേശീയോദ്യാനം , തമിഴ്നാട്
6 മുകുർത്തി 2,554 മീ (8,379 അടി) മുക്കുർത്തി ദേശീയോദ്യാനം , തമിഴ്നാട്
7 വണ്ടറവു 2,553 മീ (8,376 അടി) പളനി ദേശീയോദ്യാനം, തമിഴ്നാട്
8 കാട്ടുമല[11] 2,552 മീ (8,373 അടി) ഇരവികുളം ദേശീയോദ്യാനം, കേരള
9 അങ്ങിണ്ട മല 2,383 മീ (7,818 അടി) സൈലന്റ്‌വാലി ദേശീയോദ്യാനം, കേരളം
10 വാവുമല[12] 2,339 മീ (7,674 അടി) വെള്ളാരിമല, കേരളം
11 കൊടൈക്കനാൽ 2,133 മീ (6,998 അടി) കൊടൈക്കനാൽ,തമിഴ്നാട്
12 ചെമ്പ്ര കൊടുമുടി 2,100 മീ (6,900 അടി) വയനാട്, കേരളം
13 എലിവായ് മല[13] 2,088 മീ (6,850 അടി) പാലക്കാട്‌, കേരളം
14 ബാണാസുര സാഗർ മല 2,073 മീ (6,801 അടി) വയനാട്, കേരളം
15 കോട്ടമല 2,019 മീ (6,624 അടി) പെരിയാർ വന്യജീവി സങ്കേതം, കേരളം
16 മുല്ലൈയാനഗിരി 1,930 മീ (6,330 അടി) ചിക്കമഗളൂർ, കർണ്ണാടക
17 ദേവർമല 1,923 മീ (6,309 അടി) അച്ചൻകോവിൽ, കേരളം
18 ബാബ ബുദാൻഗിരിBudangiri 1,895 മീ (6,217 അടി) ചിക്കമഗളൂർ, കർണ്ണാടക
19 കദ്രീമുഖ് 1,894 മീ (6,214 അടി) ചിക്കമഗളൂർ, കർണ്ണാടക
20 അഗസ്ത്യമല 1,868 മീ (6,129 അടി) തിരുവനന്തപുരം, കേരളം
21 ബിലിഗിരിനംഗ മലകൾ 1,800 മീ (5,900 അടി) ചാമരാജ് നഗർ, കർണ്ണാടക
22 വെള്ളിയാൻഗിരി [14] 1,778 മീ (5,833 അടി) കോയമ്പത്തൂർ, തമിഴ്‌നാട്
23 തഡിയാണ്ടമോൽ 1,748 മീ (5,735 അടി) കോടക്, കർണ്ണ
25 പുഷ്പഗിരി 1,712 മീ (5,617 അടി) പുഷ്പഗിരി വന്യജീവി സങ്കേതം, കർണ്ണാടക
26 മേർത്തി ഘുഡ്ഡ 1,676 മീ (5,499 അടി) ഹോർണാടു, കർണ്ണാടക
27 കൽസുബൈ 1,648 മീ (5,407 അടി) അഹ്മെദ് നഗർ, മഹാരാഷ്ട്ര
28 ബ്രഹ്മഗിരി 1,608 മീ (5,276 അടി) കൊടക്, കർണ്ണാടക
29 കോട്ടെ ബെട്ട 1,620 മീ (5,310 അടി) കൊടക്, കർണ്ണാടക
30 സാൽഹേർ 1,567 മീ (5,141 അടി) നാസിക്, മഹാരാഷ്ട്ര
31 മടിക്കേരി 1,525 മീ (5,003 അടി) കൊടക്, കർണ്ണാടക
32 ദോഡാപ് 1,472 മീ (4,829 അടി) നാസിക്, മഹാരാഷ്ട്ര
33 ഹിമവദ് ഗോപാലസ്വാമി ബേട്ട 1,450 മീ (4,760 അടി) ചാമരാജ് നഗർ, കർണ്ണാടക
34 തരാമതി 1,431 മീ (4,695 അടി) അഹ്മെദ് നഗർ, മഹാരാഷ്ട്ര
35 തോർണക്കോട്ടാ 1,405 മീ (4,610 അടി) പൂനെ, മഹാരാഷ്ട്ര
36 പുരന്ദർ കോട്ട 1,387 മീ (4,551 അടി) പൂനെ, മഹാരാഷ്ട്ര
37 റായ്ഗഡ് കോട്ട 1,346 മീ (4,416 അടി) റായ്ഗഢ്, മഹാരാഷ്ട്ര
38 കുടജാദ്രി 1,343 മീ (4,406 അടി) ഷിമോഗ, കർണ്ണാടക
39 പൈതൽ മല 1,372 മീ (4,501 അടി) കണ്ണൂർ, കേരളം
40 ഇല്ലിക്കൽകല്ല് 1,220 മീ (4,000 അടി) കോട്ടയം , കേരളം
41 വാഗമൺ 1,100 മീ (3,600 അടി) ഇടുക്കി, കേരളം
42 റാണിപുരം 1,000 മീ (3,300 അടി) കാസർകോഡ് , കേരളം
43 നെടുമ്പാറ 900 മീ (3,000 അടി) കൊല്ലം ,കേരളം
44 മരുത്വാമല 890 മീ (2,920 അടി) കന്യാകുമാരി, തമിഴ് നാട്

ചരിത്രം

തിരുത്തുക

ഇന്ത്യൻ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്താണ്‌ പശ്ചിമഘട്ടം രൂപപ്പെട്ടത്‌ എന്ന് ഭൌമശാസ്ത്രജ്ഞർ കരുതുന്നു. അതായത്‌ ഏഴുകോടി വർഷമെങ്കിലും പഴക്കം. ഇപ്രദേശത്തിന്റെ അത്യപൂർവ്വമായ ജൈവവൈവിധ്യത്തിന്റെ മുഖ്യകാരണം ഈ പഴക്കമാണെന്നാണ്‌ അവരുടെ അഭിപ്രായം.

സമുദ്രതീരത്തെ പാറകൾ ഭൌമപ്രവർത്തനങ്ങൾ മൂലം ഉയർന്നാണ് പശ്ചിമഘട്ടം രൂപം കൊണ്ടിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ വളരെ ഉയരത്തിലുള്ള സ്ഥലങ്ങളിൽ നിന്നും കക്കയും മറ്റും കണ്ടെത്തിയിട്ടുള്ളത് ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു[4].

വാല്മീകി രാമായണത്തിലും ഭാസന്റെ കൃതികളിലും എല്ലാം ഇവിടുത്തെ പർവ്വതങ്ങളെ പരാമർശിച്ചിരിക്കുന്നതു കാണാം.

പ്രാകൃതമായ മാറിമാറിയുള്ള കൃഷിരീതികളല്ലാതെ കാര്യമായ കൃഷികളൊന്നും പശ്ചിമഘട്ടമലനിരകളിലെ ആദിവാസികൾ നടത്തുന്നില്ല. ഈ മലനിരയുടെ തെക്കുഭാഗത്ത് സുഗന്ധദ്രവ്യങ്ങളും കശുവണ്ടിയും തേയിലയും തോട്ടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. തേക്ക്, ഈട്ടി, ചന്ദനം, ഈറ്റ എന്നിങ്ങനെ വിലപിടിച്ച മരങ്ങൾ പശ്ചിമഘട്ടത്തിലെ വനങ്ങളിലുണ്ട്.

തീരദേശത്തിനടുത്ത പ്രദേശങ്ങൾ വളക്കൂറുള്ളതും മഴ നന്നായി ലഭിക്കുന്നതുമാകയാൽ അരിയാണ്‌ പ്രധാന കൃഷി. പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലെ അത്ര ഫലഭൂയിഷ്ടമല്ലാത്ത ലാറ്ററൈറ്റ് മണ്ണിൽ ചാമ കൃഷി ചെയ്യുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന ഭക്ഷ്യവിളകൾ തദ്ദേശീയമായ ഉപയോഗത്തിനു മാത്രമേ തികയുകയുള്ളൂ[4].

പ്രാധാന്യം

തിരുത്തുക

പശ്ചിമഘട്ടം പടിഞ്ഞാറൻ ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ജൈവികവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളിലും തന്റേതായ പങ്കു വഹിക്കുന്നു.

പാരിസ്ഥിതിക പ്രാധാന്യം

തിരുത്തുക
 
സഹ്യപർവ്വത നിരകൾ, മൂന്നാറിൽ നിന്നുള്ള ദൃശ്യം

തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി നിയന്ത്രിക്കുന്നതു മൂലം കേരളമുൾപ്പെടെയുള്ള പ്രദേശത്ത്‌ കനത്ത മഴ ലഭിക്കുന്നതിന്‌ പശ്ചിമഘട്ടം കാരണമാകുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്‌. ഗോദാവരി നദി, കാവേരി നദി, കൃഷ്ണാ നദി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. കേരളത്തിലൂടെ ഒഴുകുന്ന 44 നദികളും പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്‌.

ഭാരതത്തിന്റെ മൊത്തംവിസ്തൃതിയുടെ 6%-ത്തിൽ താഴെ മാത്രം വരുന്ന ഏകദേശം 180000 ച.കി.മീറ്റർ ഭൂമിയായ ഇവിടെ ഭാരതത്തിൽ കാണുന്ന പക്ഷി, മത്സ്യ, പക്ഷി, സസ്തനി, സസ്യവർഗ്ഗങ്ങളുടെ 30% ഉണ്ട്.[15]

ഇന്ത്യയിലാകെയുള്ളതിൽ മൂന്നിലൊന്ന് ഭാഗം പുഷ്പിക്കുന്ന ഇനം സസ്യങ്ങൾ പശ്ചിമഘട്ടത്തിൽ കാണുന്നു. ലോകത്തിലാകെയുള്ള സസ്യയിനങ്ങളുടെ അഞ്ചിലൊന്നും ഇന്ത്യയിലാണുള്ളത്‌ എന്നത്‌ ഇവിടെ സ്മരണീയമാണ്‌. പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന സസ്യങ്ങളിൽ 37 ശതമാനവും തദ്ദേശീയ (പശ്ചിമഘട്ടത്തിൽ മാത്രമുള്ള) വംശങ്ങളാണ്‌. ആകെ ഉഭയജീവികളിൽ 78%, ഉരഗങ്ങളിൽ 62%, മത്സ്യങ്ങളിൽ 53%, സസ്തനികളിൽ 12%, പക്ഷികളിൽ 4% വീതം തദ്ദേശീയ ജീവികൾ ആണ്‌.[8] സിംഹവാലൻ കുരങ്ങിനെ പോലുള്ളവയാകട്ടെ അത്യപൂർവ്വവും പശ്ചിമഘട്ടത്തിൽ തന്നെ വളരെ ചെറിയ പ്രദേശത്തു മാത്രം കാണുന്നവയുമാണ്‌. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ പശ്ചിമഘട്ടത്തിനെ ലോകത്തിലെ 18 മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി കണക്കാക്കിയിരിക്കുന്നു.

ജീവജാലങ്ങൾ

തിരുത്തുക

പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഒരിനമാണ് പറയോന്ത്(Draco lizard). സാലിയ വിഭാഗത്തിൽ പെടുന്ന രണ്ടിനം ഓന്തുകൾ പശ്ചിമഘട്ടത്തിന്റെ ഉയരംകൂടിയ ഭാഗത്തുമാത്രം കാണുന്നു.[16]

തദ്ദേശീയ ഇനങ്ങൾ (Endemics)

തിരുത്തുക

പൊതു പരിസ്ഥിതിയെന്ന വലിയ ലോകത്തിനുള്ളിൽ, അതിജീവനത്തിനായ് ചെറിയ തുരുത്തുകളിലായ് ഒതുങ്ങിക്കഴിയാനുള്ള പ്രവണതയെ എൻഡെമിസം (തദ്ദേശീയ വർഗ്ഗം) എന്ന് പറയുന്നു. ഈ ജീവജാലങ്ങൾ തനത് രൂപങ്ങളായും അറിയപ്പെടുന്നു. ഒരു പ്രത്യേക ദേശത്ത് മാത്രമാണ് ഇവ കാണപ്പെടുന്നത്.

  • പശ്ചിമഘട്ടത്തിലെ 250തോളം വരുന്ന ഓർക്കിഡുകളിൽ 130 എണ്ണം തദ്ദേശീയമാണ്.
  • അടുത്തകാലത്ത് കണ്ടെത്തിയ പന്നിമൂക്കൻ തവളയുൾപ്പെടെ 179 ഉഭയജീവി വംശങ്ങൾ (80%ൽ അധികം) തദ്ദേശീയമാണ്.
  • 508 പക്ഷി സ്പീഷീസുകളിൽ 16 എണ്ണം തദ്ദേശീയമാണ്.

സാമ്പത്തിക പ്രാധാന്യം

തിരുത്തുക

ഇന്ത്യ ആകെ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരിൽ മൂന്നിൽ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത്‌ കർണാടകയിലേയും ഗോവയിലേയും പശ്ചിമഘട്ടഭാഗങ്ങളിൽ നിന്നാണ്‌. ഇവകൂടാതെ വൻതോതിൽ മാംഗനീസ്, ബോക്സൈറ്റ് മുതലായവയും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം നിന്ന് ഖനനം ചെയ്യുന്നു.

വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ്‌ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തിൽ 60 ശതമാനവും ഈ അണക്കെട്ടുകളിൽ നിന്നാണ്‌. കൂടാതെ ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികൾ ഉപയോഗപ്പെടുത്തിയാണ്‌. അനേകം വിനോദസഞ്ചാര കേന്ദ്രങ്ങളും (ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, തേക്കടി മുതലായവ) പശ്ചിമഘട്ടത്തിൽ സ്തിഥി ചെയ്യുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ അകത്തളങ്ങൾ പശ്ചിമഘട്ടത്തിന്റെ ദൃശ്യങ്ങൾ കൊണ്ട് ആലേഖനം ചെയ്യുകയുണ്ടായി. [17]

പശ്ചിമഘട്ടം നേരിടുന്ന പ്രശ്നങ്ങൾ

തിരുത്തുക

വ്യാപകമായ കൈയേറ്റവും ഖനനവും വനനശീകരണവും ഇപ്രദേശത്തെ ക്ഷയിപ്പിച്ചു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കന്യാവനങ്ങൾ നിറഞ്ഞിരുന്ന പശ്ചിമഘട്ടത്തിൽ ഇന്നു കൂടുതൽ ഭാഗവും തോട്ടങ്ങളാണ്‌. ദേശീയ വനനയ പ്രകാരം പർവ്വതമേഖലകളിൽ 60 ശതമാനം വനമായിരിക്കണം. എന്നാൽ പശ്ചിമഘട്ടത്തിൽ ഇന്ന് 40 ശതമാനത്തിലും താഴെ വനം മാത്രമേ ഉണ്ടാകൂ.

കർണാടകത്തിലെ കുദ്രേമുഖ് ഇരുമ്പുഖനിയുടെ പ്രവർത്തനങ്ങൾമൂലം തുംഗ-ഭദ്ര നദികളിൽ ചളി നിറഞ്ഞിരുന്നു.[18] ശരാവതി നദിയുടെ മേൽ കെട്ടിയ ലിംഗനമക്കി അണക്കെട്ട് കുറെയേറെ വനങ്ങൾ നശിപ്പിച്ചു.[19] പാരിസ്ഥിതിക അസന്തുലിതാവസ്ഥ പല ദുരന്തങ്ങളിലും കലാശിച്ചിട്ടുണ്ട്. 1970കളുടെ അവസാനത്തിൽ ക്യാസനോർ ഫോറസ്റ്റ് ഡിസീസ് എന്ന രോഗം കർണാടകത്തിൽ പടർന്നു. ഹനുമാൻ ലംഗൂർ, റെഡ് ഫേസ്ഡ് കുരങ്ങ് എന്നിവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ മനുഷ്യവാസകേന്ദ്രങ്ങളിൽ അവർ തങ്ങളുടെ ശരീരത്തിലെ പട്ടുണ്ണികളിൽ വളരുന്ന വൈറസുകളുമായ് വന്നതായിരുന്നു രോഗം പടർന്നതിനു പിന്നിൽ.[20] ഇതേ സമയം ഹന്തിഗോഡു സിൻഡ്രോ എന്ന രോഗം ആയിരത്തോളം ആളുകളെ കൊന്നൊടുക്കി.[21] കാർവാർ, ഉത്തരകന്നഡ ജില്ലകളിലൂടെ ഒഴുകുന്ന കാളിനദിയിൽ ദാന്തേലി പേപ്പർമില്ലും കോസ്റ്റിക് സോഡാ ഫാക്റ്ററിയും വിഷലിപ്തമാക്കി.[22] തമിഴ്നാട്ടിലെ താമ്രപർണി നദിയിൽ കരയിലുള്ള പേപ്പർമില്ലുകൾ കാരണം മലിനീകരണം സംഭവിച്ചിട്ടുണ്ട്. കൊടൈക്കനാലിൽ രസം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കി.[23]

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഹിന്ദുസ്താൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, കേരള സർക്കാരിന് കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ, സ്വകാര്യസംരംഭമായ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് എന്നിവയെപ്പോലുള്ള വ്യവസായസ്ഥാപനങ്ങൾ പശ്ചിമഘട്ടവനങ്ങളെ ആശ്രയിച്ചുണ്ടായതാണ്. 2001ൽ പൂട്ടിപ്പോയ ബിർള ഗ്രൂപ്പിന്റെ മാവൂർ ഗ്രാസിം റയോൺസ് ടണ്ണിന് ഒരു രൂപ കൊടുത്താണ് മുള വാങ്ങിയിരുന്നത്. പശ്ചിമഘട്ടത്തിലെ മുച്ചിക്കുണ്ട് കൈയേറ്റം, ചതിരൂർമല കൈയേറ്റം എന്നിവ ഇടതുവലതുഭേദമില്ലാതെ രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയോടെ സംഭവിച്ചതാണെന്ന വാദം ഉയർന്നിട്ടുണ്ട്. സൈലന്റ് വാലിയിലും പൂയംകുട്ടിയിലും വനനാശത്തിൽ കലാശിക്കാവുന്ന അണക്കെട്ട് പദ്ധതികളും ഭീഷണിയായി. പുളിങ്ങോം, ഭൂതത്താൻകെട്ട് എന്നിവിടങ്ങളിൽ ആണവനിലയങ്ങൾ സ്ഥാപിക്കനുള്ള പദ്ധതികളും ഉയർന്നുവന്നിരുന്നു. ആണവനിലയങ്ങളെ അന്നത്തെ ഇ.കെ. നായനാർ സർക്കാർ ന്യായീകരിച്ചിരുന്നു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ തേയിലത്തോട്ടങ്ങളിൽ കീടനാശിനികൾ കാരണം ആരോഗ്യപ്രശ്നങ്ങൾ ഭീഷണിയായി നിൽക്കുന്നു. നെല്ലിയാമ്പതിയിലെ ജൈവസമ്പത്ത് ഏലത്തോട്ടങ്ങളും ചായത്തോട്ടങ്ങളും വന്നതോടെ നാശം നേരിട്ടു. നിലമ്പൂർ കാടുകൾ തേക്ക്തോട്ടങ്ങൾക്കായും യൂക്കാലിത്തോട്ടങ്ങൾക്കായും നശിപ്പിക്കപ്പെട്ടിരുന്നു.[24]

പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ദ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010ൽ ചുമതലപ്പെടുത്തുകയും 2011ൽ ഈ കമ്മറ്റി അതിൻറെ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി.[25] പ്രസ്തുത റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡോ.കസ്തൂരിരംഗനെ ചുമതലപ്പെടുത്തി.

പൈതൃക പദവി

തിരുത്തുക

യുനെസ്കോ 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[26] ജീവവംശങ്ങളുടെ വൈവിധ്യവും അടിസ്ഥാനമാവുന്നതിനാൽ യുനെസ്കോയുടെ നിർദ്ദേശപ്രകാരം പ്രകൃതിസംരഷണസംഘടനയായ ഐ.യു.സി.എൻ. ആണ് ആദ്യഘട്ട വിലയിരുത്തലുകൾ നടത്തിയതും ഒരു വിദഗ്ദ്ധസംഘത്തെ അയച്ച് കേരളം,[27] തമിഴ്നാട്, ഗോവ, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയടക്കം പശ്ചിമഘട്ടം കടന്നുപോകുന്ന മേഖലകളിൽ പഠനം നടത്തുകയും ചെയ്തത്.[28][29] ജന്തു വൈവിധ്യത്തിന് പുറമെ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതരം ദൃശ്യ ഭംഗിയുള്ള 1500 റോളം കാട്ടുപൂക്കൾ ഇവിടെയുള്ളതായ് വിദഗ്ദ്ധസംഘം റിപ്പോർട്ട് ചെയ്തു. ഈ സമിതി പശ്ചിമഘട്ടത്തിലെ പഠനവിവരങ്ങൾ ഉൾപെടുത്തി ഒരു റിപ്പോർട്ട്‌ ഐ യു സി എൻ മുമ്പാകെ സമർപ്പിക്കുകയും അതിനുശേഷം യുനെസ്കോയ്ക്ക് കീഴിലെ 'വേൾഡ് ഹെറിറ്റേജ് കമ്മിറ്റി'മുമ്പാകയും.ഈ കമ്മിറ്റിയുടേതാണ് പശ്ചിമഘട്ടത്തിനു ലോകപൈതൃക പദവി നൽകി കൊണ്ടുള്ള അന്തിമ തീരുമാനം. പൈതൃകസ്ഥാപങ്ങളുടെ സംരഷണം യുനെസ്കോയുടെ കീഴിലെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. 2006 ൽ ഇന്തയ യുനെസ്കോയുടെ മാബ് (മാൻ ആൻഡ് ദി ബയോസ്ഫിയർ) പദ്ധതി പശ്ചിമഘട്ടത്തിനുവേണ്ടി അപേക്ഷിക്കുകയും അത് ഒരു ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. .[30] 2012 ൽ താഴെയുള്ള പട്ടികയിലെ സ്ഥലങ്ങളെല്ലാം ലോകപൈതൃക സ്ഥാനങ്ങളായി പ്രഖ്യാപിച്ചു[31][32]

നേട്ടങ്ങൾ

തിരുത്തുക

ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടതിലൂടെ വംശനാശത്തിനെതിരെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര സഹകരണങ്ങൾ കൂടൂതൽ പ്രതീക്ഷിക്കാം.

ഗാഡ്ഗിൽ - കസ്തൂരി രംഗൻ റിപ്പോർട്ട്

തിരുത്തുക

ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പ്രകാരം പശ്‌ചിമഘട്ടത്തിലെ നല്ലൊരുഭാഗം സ്‌ഥലവും പരിസ്‌ഥിതി ലോലമേഖലയാക്കണം. കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ ഈ മേഖല 37 ശതമാനം മാത്രമാണ്‌. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളില്നി‌ന്നും എതിർപ്പ് ‌ ഉയർന്നതോടെ പരിസ്‌ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കേണ്ട ഭൂവിസ്‌തൃതിയുടെ കാര്യത്തിൽ കസ്‌തൂരിരംഗൻ സമിതിയുടെ നിർദ്ദേശം കേന്ദ്രം അംഗീകരിക്കുകയായിരുന്നു.[33]

ആശങ്കകൾ

തിരുത്തുക

സഹായത്തിന്റെയും വികസനത്തിന്റേയും പേരിൽ അമിതമായ അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടായേക്കാം.[34]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://www.rainforestinfo.org.au/projects/india/sathis2.htm
  2. "പശ്ചിമഘട്ടം ലോകപൈതൃക പട്ടികയിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-07-03. Retrieved 2012-07-03.
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 757. 2012 ഓഗസ്റ്റ് 27. Retrieved 2013 മെയ് 12. {{cite news}}: Check date values in: |accessdate= and |date= (help)
  4. 4.0 4.1 4.2 4.3 4.4 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 89–90. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. UN designates Western Ghats as world heritage site
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-25. Retrieved 2008-11-10.
  7. http://www.biodiversityhotspots.org/xp/hotspots/ghats/Pages/default.aspx
  8. 8.0 8.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-19. Retrieved 2008-11-10.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-10-27.
  10. Nayar, T.S., Rasiya Beegam A., and M. Sibi. (2014). Plants of the Western Ghats, India (2 Volumes), Jawaharlal Nehru Tropical Botanic Garden and Research Institute, Palode, Thiruvananthapuram, Kerala, India. p.1700
  11. "Eravikulam National Park, Munnar, കേരളം, India, the home of Nilgiri Tahr". Eravikulam.org. Archived from the original on 2010-04-04. Retrieved 12 May 2016.
  12. "Vavul Mala". Peakbagger.com. Retrieved 12 May 2016.
  13. "Elivai Malai". Retrieved 12 May 2016.
  14. "Vellayiangiri Mountain". Archived from the original on 2016-03-03. Retrieved 12 May 2016.
  15. http://www.wwfindia.org/about_wwf/critical_regions/western_ghats/
  16. ജീവന്റെ സ്വരലയം- ഡോ. മുഹമ്മദ് ജാഫര് പാലോട്ട്, കൂട് മാസിക, സെപ്തംബര്2013
  17. Kochi Metro Inside View
  18. Jumani, Suman; Girish, D.V. (23 February 2016). "Disappearing Forests of Kudremukh". The Hindu. Retrieved 28 ഓഗസ്റ്റ് 2016.
  19. Pawar, Yogesh (5 February 2012). "Why Jog Falls have been Reduced to a Trickle". DNA India. Retrieved 28 ഓഗസ്റ്റ് 2016.
  20. Nichter, Mark (1987). "Kyasanur Forest Disease: An Ethnography of a Disease of Development". 1 (4): 406–423. doi:10.1525/maq.1987.1.4.02a00040. {{cite journal}}: |access-date= requires |url= (help); Cite journal requires |journal= (help)
  21. Navaneetham, Duraiswamy. "Handigodu Syndrome". Rare Diseases India. Archived from the original on 2016-05-31. Retrieved 28 ഓഗസ്റ്റ് 2016.
  22. Ministry of Environment and Forests. "Protest for Kali River Water". India Environment Portal. Retrieved 28 ഓഗസ്റ്റ് 2016.
  23. Das, Monalisa (5 August 2015). "Why Unilever's Response on Kodaikanal Mercury Dumping is not Good Enough". The News Minute. Archived from the original on 2015-10-26. Retrieved 28 ഓഗസ്റ്റ് 2016.
  24. മോഹൻകുമാർ, എ. (2014). "കാൽനൂറ്റാണ്ടായ കാലടികൾ". In സി. മോഹൻ, മനില (ed.). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും. മാതൃഭൂമി ബുക്സ്. pp. 13–40.
  25. "സംഭാഷണം" (PDF). മലയാളം വാരിക. 2013 മെയ് 03. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)
  26. "പശ്ചിമഘട്ടത്തിന് ലോക പൈതൃക പദവി; കർണാടകത്തിലെ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം വിവാദമാവുന്നു". Archived from the original on 2011-08-26. Retrieved 2012-09-02.
  27. "പശ്ചിമഘട്ടത്തിന് പൈതൃക പദവി; യുനെസ്‌കോ സംഘം ഇന്നെത്തും". Archived from the original on 2014-09-04. Retrieved 2012-09-02.
  28. Western Ghats get heritage tag finally
  29. Consider ecology expert panel's report on Western Ghats, says IUCN
  30. "World Heritage sites, Tentative lists, Western Ghats sub cluster". UNESCO. 2007. Retrieved 30 March 2007.
  31. "UNESCO heritage sites". UNESCO. Retrieved 30 March 2007.
  32. "UN designates Western Ghats as world heritage site". Times Of India. 2 July 2012. Retrieved 28 July 2013.
  33. http://www.mangalam.com/print-edition/india/107396#sthash.3x9odLA4.dpuf
  34. "പശ്ചിമഘട്ടം ലോകപൈതൃകം". ദേശാഭിമാനി (കിളിവാതിൽ). Archived from the original on 2013-12-30. Retrieved 2013 ഡിസംബർ 30. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"https://ml.wikipedia.org/w/index.php?title=പശ്ചിമഘട്ടം&oldid=3997721" എന്ന താളിൽനിന്ന് ശേഖരിച്ചത്