ഗ്യാസ് വെളിച്ചം
വാതക ഇന്ധനങ്ങളായ ഹൈഡ്രജൻ, മീഥേയ്ൻ, കാർബൺമോണോക്സയിഡ്, പ്രൊപ്പെയ്ൻ, ബ്യൂട്ടേയ്ൻ, അസറ്റിലിൻ, എഥിലിൻ, മറ്റു പ്രകൃതിവാതകങ്ങൾ എന്നിവ കത്തിച്ച് നിർമ്മിക്കുന്ന കൃത്രിമവെളിച്ചം ആണ് ഗ്യാസ് വെളിച്ചം.
ചരിത്രം
[തിരുത്തുക]ഒരു വിവാഹത്തെത്തുടർന്നാണ് ഗ്യാസ് വെളിച്ചം കണ്ടുപിടിക്കുന്നത്. സ്കോട്ട്‌ലൻഡുകാരനായ വില്യം മർഡോക്ക് 1784-ൽ ഒരു കൽക്കരി മേൽനോട്ടക്കാരന്റെ മകളെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം അദ്ദേഹം ഭാര്യവീടിനടുത്തുതന്നെയായിരുന്നു താമസിച്ചിരുന്നത്. കാലം കഴിയവെ കൽക്കരി ഖനിയിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന ഗ്യാസ് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്ത മർഡോക്കിനെ അലട്ടികൊണ്ടിരുന്നു. ഖനിയിൽ നിന്നുയരുന്ന ഗ്യാസ് കൊണ്ട് വെളിച്ചം ഉല്പാദിപ്പിച്ചു കൂടേ എന്നായിരുന്നു മർഡോക്കിന്റെ ചിന്ത. വെളിച്ചം ലഭിക്കാൻ തീ മാത്രമായിരുന്നു അന്ന് പ്രധാന ആശ്രയം. ഖനിയിൽ നിന്നു വരുന്ന വാതകത്തെ ഒരു ലോഹക്കുഴൽ വഴി അദ്ദേഹം തന്റെ പരീക്ഷണശാലയിലെ മുറിയിലേയ്ക്ക് എത്തിച്ചു. വർഷങ്ങൾക്കുശേഷം 1792 ജൂലായ് 29ന് അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ വിജയിച്ചു. ഖനിയിൽ നിന്നും ലോഹക്കുഴൽ വഴി മുറിയിലെത്തിയ ഗ്യാസ് ഉപയോഗിച്ച് അദ്ദേഹം കൃത്രിമവെളിച്ചം വികസിപ്പിച്ചെടുത്തു. പരീക്ഷണങ്ങൾ തുടർന്ന മർഡോക്ക് ഗ്യാസ് വെളിച്ചം ഉപയോഗിച്ച് തന്റെ വീട് മുഴുവൻ പ്രകാശപൂരിതമാക്കി.[1]
തന്റെ കണ്ടുപിടിത്തം വാണിജ്യപരമായി ഉപയോഗിക്കാൻ വേണ്ടി 1799-ൽ അദ്ദേഹം ബിർമിംഗാംമിലേയ്ക്ക് താമസം മാറി. എന്നാൽ കൽക്കരി വാതകം സുരക്ഷിതമായി സ്വരൂപിച്ചെടുക്കാൻ അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.1802-ൽ ഇംഗ്ലീഷുകാരനായ മാത്യൂ ബൗൾട്ടൺ രണ്ട് ഗ്യാസ് വിളക്കുകൾ വികസിപ്പിച്ചെടുത്തു. തുടർന്ന് ബൗൾട്ടണോടൊപ്പം ചേർന്ന് മർഡോക്ക് ഗ്യാസ് വെളിച്ചം വാണിജ്യപരമായി ഉല്പാദിപ്പിക്കാൻ തുടങ്ങി. ക്രമേണ വീടുകൾക്കു പുറമെ വലിയ ഫാക്ടറികളും ഗ്യാസ് വെളിച്ചം ഉപയോഗിക്കാൻ തുടങ്ങി. അക്കാലത്ത് ലണ്ടൻ നഗരത്തിലെ തെരുവുവിളക്കുകൾ കത്തിക്കാനും ഗ്യാസ് ഉപയോഗിച്ചിരുന്നു. 1819 ആയപ്പോഴേയ്ക്കും തെരുവുവിളക്കുകൾ കത്തിക്കാനായി ലണ്ടനിൽ മാത്രം 288 മൈൽ ദൂരത്തിൽ ഗ്യാസ് പൈപ്പുകൾ സ്ഥാപിക്കപ്പെട്ടു.
ഇതു കൂടി കാണുക
[തിരുത്തുക]- ബ്ലോ ഗ്യാസ്
- കാർബൈഡ് ലാംപ്
- ലൈം ലൈറ്റ്
- ലൈറ്റ് സോഴ്സിന്റെ പട്ടിക
- സെവെർ ഗ്യാസ് ഡിക്സട്രക്ടർ ലാംപ്
- തോമസ് തോർപ്
- ടില്ലെ ലാംപ്
അവലംബം
[തിരുത്തുക]- ↑ Janet Thomson; The Scot Who Lit The World, The Story Of William Murdoch Inventor Of Gas Lighting; 2003; ISBN 0-9530013-2-6
- Bibliography
- Baugh, Christopher. Theatre, Performance and Technology: The Development of Scenography in the Twentieth Century. 1st ed. Houndmills, Basingstoke, Hampshire, and New York, NY: PALGRAVE MACMILLAN, 2005. 24, 96-97.
- "Jan Baptista van Helmont.", Encyclopædia Britannica. Encyclopædia Britannica Online. Encyclopædia Britannica, 2011. Web. 28 Feb. 2011. <http://www.britannica.com/EBchecked/topic/260549/Jan-Baptista-van-Helmont>.
- Penzel, Frederick. Theatre Lighting Before Electricity. 1st ed. Middletown, CT: Wesleyan University Press, 1978. pp. 27–152.
- Pilbrow, Richard. Stage Lighting Design: The Art, The Craft, The Life. 1st ed., New York, Design Press, 1997. 172-176.
- Sellman, Hunton, and Merrill Lessley. Essentials of Stage Lighting. 2nd ed., Englewood Cliffs, NJ: Prentice-Hall, Inc., 1982. pp. 14–17.
- Wilson, Edwin, and Alvin Goldfarb. Living Theatre: History of the Theatre. 5th ed. , New York, NY: McGraw-Hill, 2008. pp. 364–367.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Pro Gaslicht e.V. : Association for the Preservation of the European Gas-light Culture (German). Listing of the cities with gaslight.
- Berliner Gaslaternen Pages on gas lighting in Berlin (German).
- Gaslaternen-Freilichtmuseum Berlin Archived 2008-09-11 at the Wayback Machine. Open-air museum on gas lighting in Berlin (German).
- The Mirror of Literature, Amusement, and Instruction, Vol. X, No. 290, dated Saturday, December 29, 1827. The full text is available at Project Gutenberg.
- Open Door Website - 2nd Industrial Revolution Archived 2018-06-08 at the Wayback Machine.
- About.com - Light Inventors[പ്രവർത്തിക്കാത്ത കണ്ണി]