Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

മർജോരി കിന്നാൻ റോളിംഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marjorie Kinnan Rawlings എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മർജോരി കിന്നാൻ റോളിംഗ്സ്
മർജോരി കിന്നാൻ റോളിംഗ്സ് 1953ൽ
മർജോരി കിന്നാൻ റോളിംഗ്സ് 1953ൽ
ജനനംമർജോരി കിന്നാൻ
(1896-08-08)ഓഗസ്റ്റ് 8, 1896
വാഷിങ്ടൺ, ഡി.സി., അമേരിക്കൻ ഐക്യനാടുകൾ
മരണംഡിസംബർ 14, 1953(1953-12-14) (പ്രായം 57)
സെന്റ്. അഗസ്റ്റിൻ, ഫ്ലോറിഡ, യു.എസ്.
തൊഴിൽസാഹിത്യകാരി
ദേശീയതഅമേരിക്കൻ
Period1928–1953
Genreഫിക്ഷൻ, ഫ്ലോറിഡ ചരിത്രം
പങ്കാളി(കൾ)
Charles Rawlings
(m. 1919; div. 1933)

Norton Baskin
(m. 1941)

മർജോരി കിന്നാൻ റോളിംഗ്സ് (ജീവിതകാലം: ഓഗസ്റ്റ് 8, 1896 - ഡിസംബർ 14, 1953)[1] ഫ്ലോറിഡയിലെ ഗ്രാമീണമേഖലയിൽ താമസിച്ച് ഗ്രാമീണ പശ്ചാത്തലത്തിൽ നോവലുകൾ എഴുതിയിരുന്ന ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. ഒരു അനാഥ മാൻകുട്ടിയെ ദത്തെടുക്കുന്ന ആൺകുട്ടി പ്രമേയമായ അവരുടെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ ദി ഇയർലിംഗ്, 1939 ൽ[2] പുലിറ്റ്‌സർ പുരസ്കാരം നേടുകയും പിന്നീട് അതേ പേരിൽ ഇത് ഒരു സിനിമയാക്കപ്പെടുകയും ചെയ്തു. ചെറുപ്പക്കാരുടെ ഫിക്ഷൻ എന്ന ആശയത്തിന് ഏറെ മുമ്പുതന്നെ ഈ പുസ്തകം എഴുതപ്പെട്ടെങ്കിലും ഇപ്പോൾ കൗമാര വായനാ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യകാലം

[തിരുത്തുക]

ഈഡാ മെയ് (മുമ്പ്, ട്രാഫെഗെൻ), യുഎസ് പേറ്റന്റ് ഓഫീസിലെ അഭിഭാഷകനായിരുന്ന ആർതർ ഫ്രാങ്ക് കിന്നാൻ എന്നിവരുടെ പുത്രിയായി 1896-ൽ വാഷിംഗ്‌ടൺ ഡി.സിയിലാണ് മർജോറി കിന്നാൻ ജനിച്ചത്.[3][4] ബ്രൂക്ക്‌ലാന്റ് പരിസരത്ത് വളർന്ന അവർ തന്റെ ആറാം വയസ്സിൽ തന്നെ സാഹിത്യരചനയിൽ താൽപര്യം പ്രകടിപ്പിക്കുകയും 16 വയസ്സ് വരെ പത്രങ്ങളുടെ കുട്ടികളുടെ വിഭാഗത്തിൽ കഥകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ, ഒരു കഥാ മത്സരത്തിൽ പങ്കെടുത്ത അവർക്ക് "ദ ഇൻകാർണേഷൻ ഓഫ് മിസ്സ് ഹെറ്റി" കഥയ്ക്ക് സമ്മാനം ലഭിച്ചു.[5]

1953-ൽ സെന്റ് അഗസ്റ്റിനിൽവച്ചുണ്ടായ തലച്ചോറിലെ രക്തസ്രാവം മൂലം റോളിംഗ്സ് അന്തരിച്ചു. ഗെയ്‌നെസ്‌വില്ലെയിലെ ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയുടെ ആൻഡേഴ്‌സൺ ഹാളിൽ ക്രിയേറ്റീവ് റൈറ്റിംഗ് പഠിപ്പിച്ചിരുന്ന അവർ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ഒസ്യത്തായി യൂണിവേഴ്സിറ്റിക്ക് കൈമാറിയിരുന്നു. പകരമായി, 1958 ൽ കാമ്പസിന്റെ ഹൃദയഭാഗത്ത് റിയൽ എസ്റ്റേറ്റ് കൈവശത്തിലുള്ള മുഖ്യഭാഗത്തെ ഒരു പുതിയ ഡോർമിറ്ററിക്ക് റൌളിംഗ്സ് ഹാൾ[6] എന്ന പേര് നൽകപ്പെട്ടു.

ക്രോസ് ക്രീക്കിലെ അവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി ഇപ്പോൾ മർജോറി കിന്നാൻ റോളിംഗ്സ് ഹിസ്റ്റോറിക് സ്റ്റേറ്റ് പാർക്കായി മാറിയിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Marjorie Kinnan Rawlings House and Farm Yard, Women's History Month 2006-A National Register of Historic Places Feature; accessed December 8, 2014.
  2. "1939 Pulitzer Prizes". The Pulitzer Prize. 2019. Retrieved June 9, 2019.
  3. Marjorie Kinnan Rawlings House and Farm Yard, Women's History Month 2006-A National Register of Historic Places Feature; accessed December 8, 2014.
  4. Bloom, Harold, ed. American Women Fiction Writers, 1900-1960, Volume 3. Chelsea House, Philadelphia (1998) ISBN 0-79104-653-2.
  5. Marjorie Kinnan Rawlings Biography | Dictionary of Literary Biography
  6. Rawlings Hall at the University of Florida, ufl.edu; accessed September 16, 2015.