Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ഡി.കെ. പട്ടമ്മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(D. K. Pattammal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ
ഡി.കെ. പട്ടമ്മാൾ സഹോദരൻ ഡി.കെ. ജയരാമനോടൊപ്പം (1940-ലെ ചിത്രം)
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകാഞ്ചീപുരം, തമിഴ് നാട്, ഇന്ത്യ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1929–2009
ലേബലുകൾHMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc.

പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) (മാർച്ച് 28, 1919ജൂലൈ 16, 2009[1]). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു.[2][3] കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.

ജീവിതരേഖ

[തിരുത്തുക]

തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് പട്ടമ്മാൾ ജനിച്ചത്.[4] അലമേലു എന്നായിരുന്നു പേര്. 'പട്ടാ'എന്ന പേരാണ് അടുപ്പമുള്ളവർ വിളിച്ചിരുന്നത്. [5][6] സംഗീതത്തിൽ കമ്പമുണ്ടായിരുന്ന പിതാവ് പട്ടമ്മാളിനെ കർണ്ണാടക സംഗീതം പഠിയ്ക്കുവാൻ പ്രേരിപ്പിച്ചു. അമ്മ കാന്തിമതി രാജമ്മാൾ ഒരു സംഗീത വിദുഷിയായിരുന്നെങ്കിലും പൊതുവേദികളിലോ,സുഹൃത്സദസ്സിലോ പോലും പാടിയിരുന്നില്ല.[7] ഗുരുകുലസമ്പ്രദായത്തിൽ അദ്ധ്യയനം നടത്തിയിട്ടില്ലെങ്കിൽപോലും എല്ലാ കച്ചേരികളും ശ്രവിയ്ക്കുമായിരുന്ന പട്ടമ്മാൾ സഹോദരന്മാരായ .ഡി. കെ .രങ്കനാഥൻ ഡി. കെ നാഗരാജൻ ഡി. കെ. ജയരാമൻ എന്നിവരോടൊപ്പം പരിചയിച്ച് കൃതികളെക്കുറിച്ചും ,രാഗങ്ങളെക്കുറിച്ചും ചർച്ചചെയ്യുമായിരുന്നു.[8].[8] [4][5]

പുരസ്കാരങ്ങൾ

[തിരുത്തുക]

തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമാ‍യത് താഴെപ്പറയുന്നു.

ചിത്രങ്ങൾ

[തിരുത്തുക]
Year Film Song Music Lyrics
1939 Thyagabhoomi Desa Sevai Seyya Vareer Papanasam Sivan Kalki R. Krishnamurthy
1947 Nam Iruvar Vettri Ettu Dhikkum R. Sudharsanam Mahakavi Subramaniya Bharathiyar
1947 Nam Iruvar Aaduvome Pallu Paduvome R. Sudharsanam Mahakavi Subramaniya Bharathiyar
1947 Mahathma Urangaar Kaana Aaval Kondengumen Iru Vizhigal S. V. Venkatraman & T. R. Ramanathan Papanasam Sivan
1947 Mahathma Urangaar Kunchitha Paadham Ninainthu Urugum S. V. Venkatraman & T. R. Ramanathan Papanasam Rajagopala Iyer
1948 Rama Rajyam Ramayanam R. Sudharsanam
1948 Rama Rajyam Thoondir Puzhuvinaipol R. Sudharsanam Mahakavi Subramaniya Bharathiyar
1948 Vedala Ulagam Theeradha Vilayattu Pillai R. Sudharsanam Mahakavi Subramaniya Bharathiyar
1948 Pizhaikkum Vazhi Engal Naattukku Endha Naadu Eeedu Perinba Gnana Veedu G. Aswathamma Madurai G. Sundara Vaathiyar
1948 Pizhaikkum Vazhi Kottai Kattathedaa G. Aswathamma T. K. Sundara Vaathiyar
1948 Pizhaikkum Vazhi Mudalai Vaayil G. Aswathamma T. K. Sundara Vaathiyar
1949 Vazhkai Bharatha Samudhaayam Vaazhgave R. Sudharsanam Mahakavi Subramaniya Bharathiyar
1951 Lavanya Pazham Bhaaratha Nannaadu S. V. Venkatraman Papanasam Sivan
1951 Lavanya Thanga Oru Nizhal Illaiye S. V. Venkatraman Papanasam Sivan
2000 Hey Ram Vaishnav Janato Ilaiyaraja

അവലംബം

[തിരുത്തുക]
  1. "ഡി.കെ. പട്ടമ്മാൾ അന്തരിച്ചു". മാതൃഭൂമി. 2009-07-16. Retrieved 2009-07-17.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Chennai-Online". Archived from the original on 2006-10-06. Retrieved 2009-07-17.
  3. "The Hindu". Archived from the original on 2009-08-30. Retrieved 2009-07-17.
  4. 4.0 4.1 "Music with feeling". Archived from the original on 2009-06-25. Retrieved 2013-06-06.
  5. 5.0 5.1 A lifetime for Carnatic music
  6. 'Enough if I get 100 discerning listeners'
  7. Pattammal passes away
  8. 8.0 8.1 "The Hindu : Opinion / Op-Ed: Elegance, not flamboyance, was her forte". Archived from the original on 2011-08-27. Retrieved 2013-06-06.
  9. 9.0 9.1 9.2 9.3 9.4 9.5 9.6 "D. K. Pattammal". Archived from the original on 2015-09-12. Retrieved 2009-08-15.
"https://ml.wikipedia.org/w/index.php?title=ഡി.കെ._പട്ടമ്മാൾ&oldid=4111304" എന്ന താളിൽനിന്ന് ശേഖരിച്ചത്