Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ബാലസരസ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T. Balasaraswati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tanjore Balasaraswati
Balasaraswati on a 2010 stamp
Balasaraswati on a 2010 stamp
പശ്ചാത്തല വിവരങ്ങൾ
ജനനം13 May 1918
Madras Presidency, British India
ഉത്ഭവംTanjore
മരണം9 February 1984 (aged 65)
Madras, India
വിഭാഗങ്ങൾCarnatic classical music
തൊഴിൽ(കൾ)Bharatanatyam dancer

ഇന്ത്യയിലെ പ്രമുഖ ഭരതനാട്യം നർത്തകിയായിരുന്നു ബാലസരസ്വതി.

ഭരതനാട്യം പാശ്ചാത്യനാടുകളിൽ എത്തിച്ച്‌ വിദേശീയരുടെ പ്രശംസയ്‌ക്കു പാത്രമാക്കിയ നർത്തകരിൽ പ്രമുഖയായിരുന്നു ബാലസരസ്വതി‌. കലാപാരമ്പര്യമുള്ള ഒരു ദേവദാസി കുടുംബത്തിൽ ജനിച്ച ബാലസരസ്വതി ചെറുപ്പത്തിൽതന്നെ സംഗീതവും നൃത്തവും അഭ്യസിച്ചു. വീണാധനമ്മാൾ എന്ന്‌ അറിയപ്പെടുന്ന പ്രശസ്ത സംഗീതജ്ഞ ബാലസരസ്വതിയുടെ മുത്തശ്ശിയാണ്. അമ്മയായ ജയമ്മാള് പേരെടുത്ത ഗായികയായിരുന്നു. ഈ പാരമ്പര്യത്തിലും ചുറ്റുപാടിലുമാണ് ബാലസരസ്വതി വളർന്നുവന്നത്‌. ചെറുപ്പത്തിൽ സംഗീതമഭ്യസിച്ച ബാല പിന്നീട്‌ നൃത്തത്തിലേക്ക്‌ മാറി.

പ്രത്യേകതകൾ

[തിരുത്തുക]

പാരമ്പര്യരീതിയിൽ നിന്ന്‌ വ്യതിചലിക്കാതെ തന്നെ മുദ്രകൾ പ്രയോഗിക്കുന്നതിലെ മിതത്വവും, മുഖത്തുനിന്ന്‌ ഒഴുകിവരുന്ന ഭാവവും ബാലയുടെ അഭിനയത്തിന്റെ പ്രത്യേകതകളായിരുന്നു. “കൃഷ്ണാ നീ ബേഗേനെ ബാരോ” എന്ന കൃതിയുടെ അവതരണം ബാലയുടെ “മാസ്റ്റർ പീസ്” ആയി കണക്കാക്കിവരുന്നു. ബാലസരസ്വതിയുടെ നൃത്തഭംഗിക്ക്‌ മാറ്റുകൂട്ടിയിരുന്നത്‌ അവരുടെ പിന്നണിസംഗീതം നയിച്ചവരായിരുന്നു. വായ്‌പ്പാട്ട് അമ്മ ജയമ്മാളുടേതാണ്. ബാലയുടെ സഹോദരനായ വിശ്വനാഥന്റെ പുല്ലാങ്കുഴലും ആ ഭാവത്തെ ഉദ്ദീപിക്കുന്ന വിധമാണ് പ്രയോഗിച്ചിരുന്നത്‌. ബാലയുടെ നൃത്തപരിപാടി എന്നാൽ ഭരതനാട്യക്കച്ചേരിയും അതേ സമയം സംഗീതക്കച്ചേരിയുമായിരുന്നു എന്ന്‌ പറയാം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാലസരസ്വതി&oldid=3798738" എന്ന താളിൽനിന്ന് ശേഖരിച്ചത്