Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

വലയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വലയം

  1. വളയം, ചുറ്റ്, വൃത്തം;
  2. വള, കൈവള, കാൽവള, തള;
  3. അരഞ്ഞാൺ;
  4. (വ്യാകരണം) ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ മറ്റൊന്നിന്റെ മധ്യേ അതിനോടു വ്യാകരണ ബന്ധം കൂടാതെ ചേർക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ചിഹ്നം;
  5. വേലി;
  6. തൊണ്ടവേദന;
  7. വള്ളിക്കുടിൽ;
  8. വലയപുരി, പഴയ കൊച്ചിരാജ്യത്തെ ഒരു ദേശത്തിന്റെ പേരു് (ഇപ്പോൾ ഊരകം). വലയാധീശ്വരി = ഊരകത്തമ്മത്തിരുവടി (ഊരകം ക്ഷേത്രത്തിലെപ്രധാന പ്രതിഷ്ഠ - മഴമംഗലം നമ്പൂതിരിയുടെ ഇഷ്ടദേവത)[1]



  1. "അമ്പത്തൊന്നക്ഷരാളീകലിതതനുലതേ! വേദമാകുന്ന ശാഖി-
    ക്കൊമ്പത്തൻപോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
    ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ-
    സമ്പത്തേ! കുമ്പിടുന്നേൻ കഴലിണ വലയാധീശ്വരീ! വിശ്വനാഥേ!

    - (ഭാഷാനൈഷധം ചമ്പു - മഴമംഗലം നമ്പൂതിരി)
"https://ml.wiktionary.org/w/index.php?title=വലയം&oldid=554328" എന്ന താളിൽനിന്ന് ശേഖരിച്ചത്