ചുവപ്പുപച്ചനീല നിറവ്യവസ്ഥ
ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിലുള്ള പ്രകാശം വ്യത്യസ്ത അളവുകളിലും കടുപ്പത്തിലും മിശ്രണം ചെയ്ത് മറ്റനവധി നിറങ്ങളെ സൃഷ്ടിക്കുന്ന രീതിക്കാണ് ചുവപ്പുപച്ചനീല നിറവ്യവസ്ഥ (RGB Color Model) ഇവയെ തൃകോണനിറവിന്യാസം എന്നും പറയുന്നു.
ചുവപ്പ് (Red), പച്ച (Green), നീല (Blue) എന്നീ പ്രാഥമികവർണ്ണങ്ങളുടെ ആംഗലേയ നാമത്തിന്റെ ആദ്യാക്ഷരങ്ങളെടുത്താണ് ആർ.ജി.ബി എന്ന ചുരുക്കരൂപം എഴുതിയിരിക്കുന്നത്.
ചുവപ്പ്,പച്ച,നീല എന്നീ മൂന്നു നിറങ്ങളിലുള്ള വെളിച്ചബീമുകൾ സൂപ്പർഇമ്പോസ് ചെയ്താൽ, മറ്റെല്ലാ നിറങ്ങളും സൃഷ്ടിക്കാൻ കഴിയും എന്നതാണ് ആർ.ജി.ബി കളർ സ്കീമിന്റെ തത്ത്വം.
ഓരോ വെളിച്ചബീമുകളുടെ തീവ്രത മാറ്റിയാണ് ഇതു സാധ്യമാക്കുന്നത്. എല്ലാ വെളിച്ച ബീമുകളുടേയും തീവ്രത പൂജ്യം ആയിരുന്നാൽ കറുപ്പും, എല്ലാ വെളിച്ച ബീമുകളുടേയും തീവ്രത ഏറ്റവും കൂടുതൽ ആയിരുന്നാൽ വെളുപ്പും ലഭിക്കുന്നു. ചുവപ്പു വെളിച്ച ബീമിന്റെ തീവ്രത ഏറ്റവും കൂടുതലും, പച്ച, നീല എന്നീ വെളിച്ച ബീമുകളുടെ തീവ്രത പൂജ്യവും ആയിരുന്നാൽ ചുവപ്പുനിറം ലഭിക്കും. ഇങ്ങനെ ഉണ്ടാക്കുന്ന നിറങ്ങളെ, അവയിലടങ്ങിയിരിക്കുന്ന ചുവപ്പ്, പച്ച, നീല വെളിച്ച ബീമുകളുടെ തീവ്രത ഉപയോഗിച്ച് സൂചിപ്പിക്കാം. ഇതിനെ ആർ ജി ബി ട്രിപ്‌ലെറ്റ് എന്നു വിളിക്കുന്നു. ഉദാഹരണത്തിന്, (100%, 0%, 0%) എന്നത് ചുവപ്പു നിറത്തെ സൂചിപ്പിക്കുന്ന ആർ ജി ബി ട്രിപ്‌ലെറ്റാൺ. ഇതിനെ ഹെക്‌സാഡെസിമൽ നമ്പർ ഉപയോഗിച്ചു (FF,00,00) എന്നും, അല്ലെങ്കിൽ #FF0000 എന്നും സൂചിപ്പിക്കാറുണ്ട്. ഇവിടെ FF എന്നത്, ഒരു നിറത്തിന്റെ ഏറ്റവും കൂടിയ തീവ്രതയേയും, 00 എന്നത് ഒരു നിറത്തിന്റെ ഏറ്റവും കുറഞ്ഞ തീവ്രതയേയും സൂചിപ്പിക്കുന്നു. പച്ചയുടെ ആർ ജി ബി കോഡ് #00FF00 എന്നും നീലയുടെ ആർ ജി ബി കോഡ് #0000FF എന്നുമാണ്. #000000 എന്നത്, കറുപ്പു നിറത്തെയും, #FFFFFF എന്നത് വെളുപ്പിനെയും സൂചിപ്പിക്കുന്നു.
സങ്കലന നിറരൂപീകരണം
[തിരുത്തുക]ആർ.ജി.ബി. നിറവ്യവസ്ഥയിൽ ഓരോ നിറവും ഘടക നിറങ്ങളുടെ സങ്കലനത്തിലൂടെയാണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് പച്ചയും ചുവപ്പും നീലയും പ്രകാശ രശ്മികൾ കൂടിച്ചേർന്ന് വെള്ള പ്രകാശ രശ്മി ഉണ്ടാകുന്നു.
പരിമിതികൾ
[തിരുത്തുക]- അച്ചടിക്ക് ഉപയോഗിക്കാൻ സാധിക്കില്ല
- ഉപകരണ ആശ്രിതത്വം ഉള്ളതിനാൽ ഒരേ നിറം പല ഉപകരണങ്ങളിലും പലതായി കാണിക്കുന്നു.[അവലംബം ആവശ്യമാണ്]