ആർഡിയ
ആർഡിയ Temporal range: Middle Miocene to present
| |
---|---|
ഗ്രേറ്റ് ബ്ളൂ ഹെറോൺ (A. herodias) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Pelecaniformes |
Family: | Ardeidae |
Genus: | Ardea |
Species: | Ardea
|
Binomial name | |
Ardea | |
Species | |
12, see text | |
Synonyms | |
Casmerodius |
ആർഡിയ ഒരു ജീനസ് നാമമാണ്. ഹെറോണുകൾ ആണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ജീനസ് നാമം ആർഡിയ ലാറ്റിനിൽ ഹെറോൺ എന്നാണ്.[1] 80–100 സെ.മീ. ഉം അതിൽ കൂടുതൽ വലിപ്പവുമുള്ള ഹെറോണുകളെയാണ് കാൾ ലിനേയസ് ഈ ജീനസിൽ പറഞ്ഞിരിക്കുന്നത്.
ഗ്രേറ്റ് ഹെറോണുകൾ തണ്ണീർത്തടങ്ങളിൽ കൂട്ടം ചേർന്ന് മത്സ്യങ്ങളെയും തവളകളെയും കൂടാതെ മറ്റു പല ജലജീവികളെയും ഭക്ഷിക്കുന്നു. ആർഡിയയിലെ കൂടുതൽ അംഗങ്ങളും ലോകത്തെമ്പാടും കൂട്ടങ്ങളായി വലിയ വൃക്ഷങ്ങളിൽ വലിയ കമ്പുകൾ ഉപയോഗിച്ച് കൂടുകൾ നിർമ്മിച്ച് പ്രജനനം നടത്തുന്നു. നോർത്തേൺ സ്പീഷീസുകളായ ഗ്രേറ്റ് ബ്ളൂ, ഗ്രേ, പർപ്പിൾ എന്നീ ഹെറോണുകൾ ഉഷ്ണകാലത്ത് തെക്കു ഭാഗത്തേയ്ക്ക് ദേശാടനം നടത്തുന്നു. എന്നാൽ ഗ്രേറ്റ് ബ്ളൂ ഹെറോൺ, ഗ്രേ ഹെറോൺ എന്നീ ഇനങ്ങൾ വാസസ്ഥലത്തിനരികിലുള്ള ജലം തണുത്തുറഞ്ഞാൽ മാത്രമേ ദേശാടനം നടത്തുകയുള്ളൂ.
ഈ ജീനസിലെ പക്ഷികൾക്ക് ബലിഷ്ഠമായ ശരീരവും വലിയ കുന്തം പോലെ കൂർത്ത ചുണ്ടുകളും വലിയ കഴുത്തും നീളമുള്ള കാലുകളും ഇരയുടെ പിന്നാലെ പതുങ്ങിച്ചെന്ന് വേട്ടയാടി പിടിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. ഇവ വളരെ സാവധാനത്തിലാണ് പറക്കുന്നത്.
ടാക്സോണമി
[തിരുത്തുക]ആർഡിയയിലെ അംഗങ്ങളായ ഗ്രേ, ഗ്രേറ്റ് ബ്ളൂ, കോകോയി എന്നീ ഹെറോണുകൾ പരസ്പരം അടുത്ത ബന്ധം കാണിക്കുന്നതിനാൽ ഇവകൾ കൂടിചേർന്ന് സൂപ്പർ സ്പീഷീസ് ആയി മാറുന്നു. എങ്ങനെയായിരുന്നാലും മിക്ക ഗ്രന്ഥകർത്താക്കളും ഗ്രേറ്റ് ഈഗ്രറ്റിനെ മറ്റു ജീനസുകളായ ഈഗ്രറ്റ, കാസ്മെരോഡിയസ് (Casmerodius albus (Linnaeus, 1758), Egretta alba (Cramp and Simmons, 1977)) എന്നിവയിലുൾപ്പെടുത്തിയിരിക്കുന്നു. ഈ സ്പീഷീസുകൾ വലിയ ആർഡിയ ഹെറോണുകളുമായി നിറത്തിന്റെ കാര്യത്തിൽ വളരെയധികം സാമ്യത പുലർത്തുന്നുണ്ടെങ്കിലും വളരെ ചെറിയ സാമ്യതകൾ ചെറിയ വൈറ്റ് ഈഗ്രറ്റുകളോടും കാണിക്കുന്നു.
വർഗ്ഗങ്ങൾ
[തിരുത്തുക]- ഗ്രേറ്റ് ബ്ളൂ ഹെറോൺ, Ardea herodias
- ഗ്രേ ഹെറോൺ, Ardea cinerea
- ഗോലിയാത്ത് ഹെറോൺ, Ardea goliath
- കോകോയി ഹെറോൺ, Ardea cocoi
- വൈറ്റ്-നെക്ക്ഡ് ഹെറോൺ or Pacific heron, Ardea pacifica
- ബ്ലാക്ക്-ഹെഡെഡ് ഹെറോൺ, Ardea melanocephala
- ഹംബ്ലോട്ട്സ് ഹെറോൺ, Ardea humbloti
- വൈറ്റ്-ബെല്ലീഡ്ഹെറോൺ, Ardea insignis
- ഗ്രേറ്റ് -ബിൽഡ് ഹെറോൺ, Ardea sumatrana
- പർപ്പിൾ ഹെറോൺ, Ardea purpurea
- ഗ്രേറ്റ് ഈഗ്രറ്റ് or great white egret, Ardea alba (sometimes in Casmerodius or Egretta)
- ഈസ്റ്റേൺ ഗ്രേറ്റ് ഈഗ്രറ്റ് , Ardea (alba) modesta
- ഇന്റർമീഡിയറ്റ് ഈഗ്രറ്റ്, Ardea intermedia (sometimes in Mesophoyx or Egretta)
- പീഡ് ഹെറോൺ, Ardea picata (sometimes in Egretta)
A number of Ardea species are only known from subfossil or fossil bones. Their placement in Ardea versus Egretta may be provisional:
- ബെണ്ണു ഹെറോൺ, Ardea bennuides (prehistoric)
- Ardea sp. (Middle Miocene of Observation Quarry, US) (ഫോസിൽ)
- Ardea sp. (Late Miocene of Love Bone Bed, US) (ഫോസിൽ)
- Ardea polkensis (Early Pliocene of Bone Valley, US) (ഫോസിൽ)
- Ardea sp. (Early Pleistocene of Macasphalt Shell Pit, US) (ഫോസിൽ)
- Ardea howardae (ഫോസിൽ)
അവലംബം
[തിരുത്തുക]- ↑ Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. p. 54. ISBN 978-1-4081-2501-4.