കാഞ്ചനബുരി പ്രവിശ്യ
കാഞ്ചനബുരി പ്രവിശ്യ กาญจนบุรี | |||
---|---|---|---|
ഖ്വായി നദിക്കു കുറുകേയുള്ള പാലം | |||
| |||
Map of Thailand highlighting Kanchanaburi Province | |||
Country | Thailand | ||
Capital | കാഞ്ചനബുരി | ||
• ആകെ | 19,483 ച.കി.മീ.(7,522 ച മൈ) | ||
•റാങ്ക് | Ranked 3rd | ||
(2014) | |||
• ആകെ | 848,198 | ||
• റാങ്ക് | Ranked 26th | ||
• ജനസാന്ദ്രത | 44/ച.കി.മീ.(110/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 74th | ||
• HDI (2009) | 0.733 (medium) (40th) | ||
സമയമേഖല | UTC+7 (ICT) | ||
ഏരിയ കോഡ് | 034 | ||
ISO കോഡ് | TH-71 | ||
വാഹന റെജിസ്ട്രേഷൻ | กาญจนบุรี |
കാഞ്ചനബുരി പ്രവിശ്യ, തായ്ലന്റിലെ പടിഞ്ഞാറൻ പ്രവിശ്യകളിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. ഇതിനു സമീപസ്ഥമായ പ്രവിശ്യകൾ (വടക്ക് നിന്ന്, ഘടികാരദിശയിൽ) തക്, ഉതായി താനി, സഫാൻ ബുരി, നഖോൺ പത്തോം, റാച്ചബുരി എന്നിവയാണ്. പടിഞ്ഞാറ് ഭാഗത്ത് ഇത് മ്യാൻമറിലെ കയ്ൻ സംസ്ഥാനം, മോൺ സംസ്ഥാനം, തനിന്താര്യി മേഖല എന്നിവയുമായി അതിർത്തി പങ്കിടുന്നു.
ഇതിന്റെ പുരാതന നാഗരിക ചരിത്രവും ക്വായി (ഖ്വായേ എന്നും ഉഛരിക്കുന്നു) നദിയ്ക്കു കുറുകേ നിർമ്മിക്കപ്പെട്ടിരിക്കുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ പാലവും ഇവിടെയത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ബാങ്കോക്കിൽ നിന്ന് 129 കിലോമീറ്റർ ദൂരെ തായ്വാൻഡിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഈ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഏകദേശം 19,483 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി ഇത് വ്യാപിച്ചുകിടക്കുന്നു. നഖോൺ രാച്ചസിമ, ചിയാങ് മായി എന്നിവ കഴിഞ്ഞാൽ ഇത് രാജ്യത്തെ മൂന്നാമത്തെ വലിയ പ്രവിശ്യയാണ്. ഭൂമിശാസ്തപരമായി ഇത് മരങ്ങളും നിത്യഹരിത വനങ്ങളും ഇടതിങ്ങി വളരുന്ന ഒരു പ്രദേശമാണ്. ഖ്വായേ യായി, ക്വായേ നോയി ("റിവർ ക്വായി") നദികളുടെ ഉത്ഭവ താഴ്വരകളെ ഉൾക്കൊള്ളുന്ന ജില്ലയെ ചുറ്റിപ്പറ്റിയാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ നദികൾ കാഞ്ചൻബുരി നഗരത്തിനു സമീപത്തുവച്ച് ലയിക്കുകയും മായെ ക്ലാങ് നദി രൂപംകൊള്ളുകയും ചെയ്യുന്നു.
പ്രവിശ്യയിലെ ടെനാസെറിം മലനിരകളിലെ ഉയർന്ന പ്രദേശങ്ങളിലുള്ള വനമേഖലകളിലായി ഇരവാൻ, സായി യോക്ക്, ഖാവോ ലായെം, തോങ് ഫാ ഫും, ഖുയെയാൻ ശ്രീനഗരിന്ദ്ര, ചലോയെം രത്തനകോസിൻ എന്നിങ്ങനെ നിരവധി ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള തുങ്യായി നരേസ്വാൻ വന്യജീവി സംരക്ഷണ കേന്ദ്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളതാണ്.
ചരിത്രം
[തിരുത്തുക]കാഞ്ചനബൂരിയിൽനിന്നു കണ്ടെടുത്ത പുരാവസ്തു അവശിഷ്ടങ്ങളിൽനിന്ന് നാലാം നൂറ്റാണ്ടുമുതൽ ചുറ്റുപാടുമുള്ള പ്രദേശങ്ങളുമായി ഇതിനു വ്യാപാരബന്ധമുണ്ടായിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കാഞ്ചനബുരിയിലെ ഖെമർ സ്വാധീനത്തിന്റെ ചരിത്രപരമായ അറിവുകൾ തുലോം തുഛമാണ്. എന്നാൽ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഖെമർ സൈറ്റുകളിലൊന്നായ പ്രസാത്ത് മുവാംഗ് സിംഗ് അവരുടെ ഈ മേഖലയിലെ ഇടപെടലുകൾ വെളിവാക്കുന്നതാണ്.
രാമാ I രാജാവിന്റെ ഭരണകാലത്തിനുമുമ്പുള്ള കാഞ്ചനബുരി പ്രവിശ്യയുടെ എഴുതപ്പെട്ട കൂടുതലായ ചരിത്രം ലഭ്യമല്ല. എന്നാൽ ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നത് ബർമ്മയിൽനിന്നുള്ള അധിനിവേശ പാതയുടെ സാമീപ്യത്താൽ അയുത്തായ കാലഘട്ടത്തിൽ പ്രവിശ്യക്ക് തന്ത്രപരമായ പ്രാധാന്യമുണ്ടായിരുന്നുവെന്നാണ്. 1982-ൽ ഫാനം തുവാൻ ജില്ലയിൽനിന്ന് ധാരാളം മനുഷ്യരുടേയും ആനകളുടേയും അസ്ഥിപഞ്ജരങ്ങൾ, വാളുകൾ എന്നിവ കണ്ടെടുക്കുകയുണ്ടായി. നരേസ്വാൻ രാജാവ്, സഫാൻബുരി പ്രവിശ്യക്കു സമീപത്തെ ഡോൻ ഛെഡി ജില്ലയിലേയ്ക്കു നിയമിക്കപ്പെട്ടിരുന്ന ബർമീസ് യുവരാജാവുമായി തന്റെ പ്രശസ്തയുദ്ധം നടത്തിയ ഇടമായിരിക്കണം ഇതെന്ന നിഗമനത്തിലേയ്ക്ക് എത്തിക്കുന്നതായിരുന്ന ഈ തെളിവുകൾ.
കാഞ്ചനബുരിയുടെ ഏറ്റവും അടുത്തകാലത്തെ ഡെത്ത് റെയിൽവേയുമായി ബന്ധപ്പെട്ട ചരിത്രം മിക്ക വിദേശികൾക്കും അറിയാവുന്നതാണ്. 1942-ൽ തായ്ലൻഡിലെ ജപ്പാനീസ് അധിനിവേശ കാലത്ത് സഖ്യകക്ഷികളിലെ യുദ്ധത്തടവുകാരോടൊപ്പം ഏഷ്യൻ തൊഴിലാളികളും ഇവിടെ നിർമ്മിക്കുവാനാരംഭിച്ച ഒരു തായ്ലാന്റ്-ബർമ റെയിൽവേ പാതയ്ക്കുവേണ്ടി ജോലി ചെയ്യാൻ നിർബന്ധിതരായി. തായ്വാൻ-ബർമ റെയിൽ നിർമ്മാണത്തിനായി ജാപ്പനീസ് സഖ്യകക്ഷികൾക്കും ഏഷ്യൻ തൊഴിലാളികൾക്കും ഉത്തരവിട്ടു. ഒടുവിൽ, 100,000 ൽ കൂടുതൽ ആളുകൾ (16,000 സഖ്യകക്ഷി യുദ്ധത്തടവുകാരം 90,000 പ്രാദേശിക ഏഷ്യൻ തൊഴിലാളികളും) അതിഭീകരമായ തൊഴിൽ സാഹചര്യങ്ങൾ കാരണമായി മരണമടഞ്ഞിരുന്നു.
ഖനനം
[തിരുത്തുക]1918-ൽ ബോട പ്ലോയിക്ക് അടുത്തുള്ള എക്കൽ പ്രദേശത്തുനിന്ന് സഫയർ നിക്ഷേപം കണ്ടുപിടിക്കപ്പെട്ടു. 1980 കളിലും 1990 കളിലും നീലക്കല്ലുകളുടെ മുഖ്യ സ്രോതസ്സായിരുന്നു ഇവിടം.[1][2][3] കാഞ്ചൻബാരി പ്രവിശ്യ, ലെഡ് അയിരു വേർതിരിച്ചെടുക്കുന്ന ഒരു കമ്പനിയുടെ പ്രവർത്തനങ്ങളാൽ കഠിനമായി മലിനമായ ക്ലിറ്റി ക്രീക്ക് എന്ന ജലപാതയുടെ പേരിൽ അറിയപ്പെടുന്നു. ഒരു ജലപാത സ്ഥിതിചെയ്യുന്നിടമാണ്. 2013 ൽ പരിസ്ഥിതിക്കു നേരിട്ട് ആഘാതങ്ങൾ പരിഹരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ ഈ കമ്പനിയോട് തായ് കോടതി ഉത്തരവിട്ടു. 2016 വരെ തീർപ്പാക്കൽ കേസുകൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. 2016 വരെ ഈ ഉത്തരവു നടപ്പിലായിട്ടില്ല.[4]
അവലംബം
[തിരുത്തുക]- ↑ "Rattanachart Mining Company". Archived from the original on November 13, 2011. Retrieved 21 Sep 2012.
- ↑ "Bo Phloi Sapphire". Retrieved 21 Sep 2012.
- ↑ "Sapphires from Thailand". Archived from the original on September 2, 2012. Retrieved 21 Sep 2012.
- ↑ "Thailand: Clean Up Klity Creek". Human Rights Watch. Retrieved 11 February 2016.