കാൾ സീയൂസ്
ദൃശ്യരൂപം
കാൾ സീയൂസ് | |
---|---|
ജനനം | |
മരണം | 3 ഡിസംബർ 1888 | (പ്രായം 72)
അറിയപ്പെടുന്നത് | ഒപ്റ്റിക്കൽ ലെൻസ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | പ്രകാശശാസ്ത്രം |
സ്ഥാപനങ്ങൾ | കാൾ സീയൂസ് എജി |
ഒരു ജർമ്മൻ കണ്ണടവ്യാപാരിയായിരുന്നു കാൾ സീയൂസ് (സെപ്റ്റംബർ 11, 1816 – ഡിസംബർ 3, 1888). കാൾ സീയൂസ് ജെന (ഇന്നത്തെ കാൾ സീയൂസ് എജി) എന്ന പ്രശസ്തമായ കമ്പനി സ്ഥാപിച്ചത് ഇദ്ദേഹമാണ്[1]. ലെൻസ് നിർമ്മാണത്തിൽ സീയൂസിന്റെ സംഭാവനകൾ ഇന്നത്തെ രീതിയിലുള്ള ലെൻസ് നിർമ്മാണത്തിനു സഹായകരമായിട്ടുണ്ട്. ജർമനിയിലെ വെയ്മറിൽ ജനിച്ച അദ്ദേഹം 1840-കൾ മുതലാണ് അറിയപ്പെടുന്ന ലെൻസ് നിർമ്മാതാവായത്. ജെനയിലെ സ്വന്തം വർക്ക്‌ഷോപ്പിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ അതീവ ഗുണമേന്മയുള്ള "പരക്കെ തുറന്ന" ലെൻസുകൾക്ക് അപ്പെർച്വർ കൂടുതലുണ്ടായിരുന്നതിനാൽ ഏറെ തെളിഞ്ഞ ചിത്രങ്ങൾ നൽകുമായിരുന്നു. ആദ്യമൊക്കെ ഈ ലെൻസുകൾ മൈക്രോസ്കോപ്പുകളിലായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ക്യാമറകൾ കണ്ടുപിടിക്കപ്പെട്ടതോടുകൂടി കമ്പനി ക്യാമറാ ലെൻസുകളും നിർമ്മിക്കാൻ തുടങ്ങി
അവലംബം
[തിരുത്തുക]- ↑ Day, Lance (1995). Biographical Dictionary of the History of Technology. Taylor & Francis. p. 785. ISBN 9780415060424.
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Carl Zeiss.