ഗോഎയർ
| ||||
തുടക്കം | 2005 | |||
---|---|---|---|---|
തുടങ്ങിയത് | നവംബർ 2005 | |||
ഹബ് | ||||
സെക്കൻഡറി ഹബ് | ||||
Focus cities |
| |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | GoClub[1] | |||
Fleet size | 19 | |||
ലക്ഷ്യസ്ഥാനങ്ങൾ | 22 | |||
ആപ്തവാക്യം | Fly Smart | |||
മാതൃ സ്ഥാപനം | വാഡിയ ഗ്രൂപ്പ് | |||
ആസ്ഥാനം | Worli, മുംബൈ, മഹരാഷ്ട്ര, ഇന്ത്യ | |||
പ്രധാന വ്യക്തികൾ | Jehangir Wadia (MD) Wolfgang Prock-Schauer(CEO) | |||
ലാഭം | ₹104 മില്യൺ (US$1.6 million) (2013)[2] | |||
വെബ്‌സൈറ്റ് | www.goair.in |
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറഞ്ഞ യാത്രാനിരക്കിൽ സർവീസ് നടത്തുന്ന എയർലൈനാണ് ഗോഎയർ. [3] നവംബർ 2015-ലാണ് ഗോഎയർ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വാഡിയ ഗ്രൂപ്പിൻറെ വ്യോമയാന കമ്പനിയാണ് ഗോഎയർ. [4] ജനുവരി 2014-ളെ കണക്കനുസരിച്ച് ഇന്ത്യൻ മാർക്കറ്റിലെ മാർക്കറ്റ് ഷെയർ അനുസരിച്ചു അഞ്ചാമത്തെ വലിയ എയർലൈനാണ് ഗോഎയർ. ഇന്ത്യയിലെ 22 നഗരങ്ങളിലേക്ക് ദിവസേന 140-ൽ അധികവും ഓരോ ആഴ്ച്ചയും ഏകദേശം 975-ൽ അധികവും സർവീസുകൾ ഗോഎയർ പ്രവർത്തിക്കുന്നു. മുംബൈയിലെ ചത്രപ്പതി ശിവജി അന്താരാഷ്ട്ര എയർപോർട്ടും ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടുമാണ് ഗോഎയറിൻറെ ഹബ്ബുകൾ. [5]
ചരിത്രം
[തിരുത്തുക]പ്രശസ്തനായ ഇന്ത്യൻ വ്യവസായി നുസ്ലി വാഡിയയുടെ ഇളയ പുത്രൻ ജഹാങ്കിർ വാഡിയയാണ് 2005-ൽ ഗോഎയർ സ്ഥാപിച്ചത്. ബോംബെ ഡയിങ്ങ്, ബ്രിട്ടാനിയ എന്നീ പേരുകേട്ട സ്ഥാപനങ്ങളുടെ ഉടമസ്ഥരായ വാഡിയ ഗ്രൂപ്പിൻറെ വ്യോമയാന പദ്ധതിയാണ് ഗോഎയർ.ഈ എയർലൈനിൻറെ മുഴുവനായ ഉടമസ്ഥാവകാശം വാഡിയ ഗ്രൂപ്പിനാണ്. ജഹാങ്കിർ വാഡിയ തന്നെയാണ് എയർലൈനിൻറെ മാനേജിംഗ് ഡയറക്ടറും.[6] നവംബർ 2005-ൽ എയർബസ് എ320 വിമാനം ഉപയോഗിച്ച് ഗോഎയർ പ്രവർത്തനം ആരംഭിച്ചു.
2007ജനുവരി മുതൽ ശരാശരി 76 ശതമാനം ലോഡ് ഫാക്ടറാണ് ഗോഎയർ പ്രകടിപ്പിക്കുന്നത്. അതേസമയം, അതേ കാലഘട്ടത്തിൽ തന്നെ സ്ഥാപിക്കപ്പെട്ട ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നീ എയർലൈനുകൾ മാർക്കറ്റ് ഷെയർ, വിമാനങ്ങളുടെ എണ്ണം, ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം എന്നിവകളിൽ ഗോഎയറിനെ പിന്നിലാക്കിയിട്ടുണ്ട്. എന്നാൽ, വാഡിയക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) വോൾഫ്ഗാങ്ങ് പ്രോക്-ഷോറിനുമുള്ള അഭിപ്രായം വ്യത്യസ്തമാണ്. വളർച്ചയുടെ നിരക്ക് കുറവാകാനുള്ള കാരണം ഇന്ത്യയിലെ ദുഷ്കരമായ വ്യോമയാന പരിസ്ഥിയിൽ മാർക്കറ്റ് ഷെയർ, വിമാനങ്ങളുടെ എണ്ണം, ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം എന്നിവ കൂട്ടുന്നതിനേക്കാൾ ലാഭം നിലനിർത്തുന്നതിനാണ് മുൻഗണന നൽകുന്നത്.[7]
കിംഗ്ഫിഷർ എയർലൈൻസിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രിൽ 2012-ൽ മാർക്കറ്റ് ഷെയറിൽ അവസാന സ്ഥാനമായ ആറാം സ്ഥാനത്തുണ്ടായിരുന്ന ഗോഎയർ എയർലൈൻ അഞ്ചാം സ്ഥാനത്തെത്തി.എന്നാൽ കിംഗ്ഫിഷർ എയർലൈൻസ് അടച്ചുപൂട്ടിയതോടെ ഗോഎയർ 2014 ജനുവരിയിലെ കണക്കനുസരിച്ചു 8.8 ശതമാനം മാർക്കറ്റ് ഷെയറുമായി വീണ്ടും അവസാന സ്ഥാനത്തെത്തി.
ലക്ഷ്യസ്ഥാനങ്ങൾ
[തിരുത്തുക]ഇന്ത്യയിലെ 22 നഗരങ്ങളിലേക്ക് ദിവസേന 140-ൽ അധികവും ഓരോ ആഴ്ച്ചയും ഏകദേശം 975-ൽ അധികവും സർവീസുകൾ ഗോഎയർ സർവീസ് നടത്തുന്നു. വിമാനങ്ങളുടെ എണ്ണം കുറവായതിനാൽ (19 വിമാനങ്ങൾ), ഇന്ത്യൻ സർക്കാരിൻറെ വ്യോമയാന മന്ത്രാലയത്തിൻറെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഗോഎയർ അന്താരാഷ്‌ട്ര സർവീസുകൾ നടത്തുന്നില്ല. എന്നാൽ, ഈ നിയമത്തിൽ ഇളവ് ലഭിക്കാനായി ഗോഎയർ 2012-ൽ അപേക്ഷിച്ചു, ഈ അപേക്ഷയിൽ മന്ത്രാലയം ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
രാജ്യം (സംസ്ഥാനം) | നഗരം | എയർപോർട്ട് |
---|---|---|
ഇന്ത്യ (ആണ്ടമാൻ നികോബാർ) | പോർട്ട് ബ്ലയർ | വീർ സവർക്കർ എയർപോർട്ട് |
ഇന്ത്യ (അസം) | ഗുവാഹതി | ലോക്പ്രിയ ഗോപിനാഥ് ബർദോലെ അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (ബീഹാർ) | പട്ന | ലോക് നായക് ജയപ്രകാശ് എയർപോർട്ട് |
ഇന്ത്യ (ചാന്ധിഗർ) | ചാന്ധിഗർ | ചാന്ധിഗർ എയർപോർട്ട് |
ഇന്ത്യ (ഗോവ) | ഗോവ | ഗോവ അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (ഗുജറാത്ത്) | അഹമദാബാദ് | സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (ജമ്മു കാശ്മീർ) | ജമ്മു | ജമ്മു എയർപോർട്ട് |
ഇന്ത്യ (ജമ്മു കാശ്മീർ) | ലേഹ് | ലേഹ് കുശോക് ബകുല റിമ്പോചേ എയർപോർട്ട് |
ഇന്ത്യ (ജമ്മു കാശ്മീർ) | ശ്രീനഗർ | ശ്രീനഗർ എയർപോർട്ട് |
ഇന്ത്യ (ജാർഖണ്ഡ്) | റാഞ്ചി | ബിർസ മുണ്ട എയർപോർട്ട് |
ഇന്ത്യ (കർണാടക) | ബാംഗ്ലൂർ | കെമ്പേഗൌഡ അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (കേരള) | കൊച്ചി | കൊച്ചിൻ അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (മഹാരാഷ്ട്ര) | മുംബൈ | ചത്രപതി ശിവജി അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (മഹാരാഷ്ട്ര) | നാഗ്പൂർ | ഡോ. ബാബാസഹാബ് അംബേദ്‌കർ അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (മഹാരാഷ്ട്ര) | പൂനെ | പൂനെ എയർപോർട്ട് |
ഇന്ത്യ (രാജ്യ തലസ്ഥാന നഗരം) | ഡൽഹി | ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (ഒഡീഷ) | ഭുബനേശ്വർ | ബിജു പട്നായിക് അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (രാജസ്ഥാൻ) | ജയ്പ്പൂർ | ജയ്പ്പൂർ അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (തമിഴ്നാട്) | ചെന്നൈ | ചെന്നൈ അന്താരാഷ്‌ട്ര എയർപോർട്ട് |
ഇന്ത്യ (ഉത്തർ പ്രദേശ്) | ലക്നൌ | അമോസി എയർപോർട്ട് |
ഇന്ത്യ (പശ്ചിമ ബംഗാൾ) | ബാഗ്ദോഗ്ര | ബാഗ്ദോഗ്ര എയർപോർട്ട് |
ഇന്ത്യ (പശ്ചിമ ബംഗാൾ) | കൊൽക്കത്ത | നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്‌ട്ര എയർപോർട്ട് |
അവലംബം
[തിരുത്തുക]- ↑ "GoAir frequent flyer program". Archived from the original on 2013-09-01. Retrieved 2015-10-13.
- ↑ "GoAir joins the profit league". Business Standard. Retrieved 24 January 2014.
- ↑ "Abou GoAir". goair.in. Retrieved 13 October 2015.
- ↑ "IndiGo market share shrinks for 2nd month in a row in December". The Economic Times. 22 January 2014. Archived from the original on 2016-03-04. Retrieved 13 October 2015.
- ↑ "GoAir Airlines". cleartrip.com. Retrieved 13 October 2015.
- ↑ "Stay small till customer has a need, not want: Jeh Wadia". The Times of India. 16 February 2013. Retrieved 13 October 2015.
- ↑ "We will not sell under cost". The Hindu. 3 March 2013. Retrieved 13 October 2015.