Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ജീനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീനി
Original author(s)Enrico Tröger
വികസിപ്പിച്ചത്Geany authors
ആദ്യപതിപ്പ്ഒക്ടോബർ 19, 2005; 19 വർഷങ്ങൾക്ക് മുമ്പ് (2005-10-19)
Stable release
1.33 / ഫെബ്രുവരി 25, 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-02-25)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC, C++[1]
ഓപ്പറേറ്റിങ് സിസ്റ്റംLinux
macOS
Windows
വലുപ്പം14 MB (Windows)
തരംIDE
അനുമതിപത്രംGNU GPL v2 or later[2]
വെബ്‌സൈറ്റ്www.geany.org
Customized Geany IDE

സിന്റില, ജിടികെ + എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ലളിതമായ ടെക്സ്റ്റ് എഡിറ്റർ ആണ് ജീനി. ഇതിൽ അടിസ്ഥാന ഐഡിഇ സവിശേഷതകളും ഉണ്ട്. വളരെ വേഗത്തിൽ തുടങ്ങാനും വളരെക്കുറച്ച് പുറംപാക്കേജ് പിൻതുണയും ഉപയോഗിക്കുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ബിഎസ്ഡി, ലിനക്സ്, മാക്ഒഎസ്,[3] സൊളാരിസ്, വിന്റോസ് തുടങ്ങി അനേകതരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന രീതിയിൽ ഇത് പോർട്ട് ചെയ്തിട്ടുണ്ട്. വിന്റോസിൽ വിർച്യുവൽ ടെർമിനൽ ഇല്ലാത്തതിനാൽ ഇതിനകത്തുനിന്നും പ്രവർത്തിപ്പിക്കാവുന്ന ടെർമിനൽ വിന്റോസ് പതിപ്പിലില്ല.[4] ലിനക്സിലുള്ള ഓപ്ഷനായ പുറത്തുള്ള വികസനഉപകരണങ്ങളും വിന്റോസിൽ ലഭ്യമല്ല. സി, സി++, സി#, ജാവ, ജാവസ്ക്രിപ്റ്റ്, പിഎച്പി, ലാടെക്സ്, സിഎസ്എസ്, പൈത്തൺ, റൂബി, പാസ്കൽ, ഹാസ്കൽ, എർലാങ്ങ്, വല  തുടങ്ങി അനേകം പ്രോഗ്രാമിംഗ് ഭാഷകൾക്കും മാർക്കപ്പ് ഭാഷകൾക്കുമുള്ള പിൻതുണ ജീനിയിൽ ഉണ്ട്. [5]

യുണിക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ കാണപ്പെടുന്ന എഡിറ്ററുകളായ ഇമാക്സ്, വിം പോലുള്ള എഡിറ്ററുകളിൽനിന്നും വ്യത്യസ്തമായി മൈക്രോസോഫ്റ്റ് വിൻഡോസിലുള്ള നോട്ട്പാഡ്++ പോലുള്ള വിവിധ എഡിറ്ററുകളുമായി ജീനിക്ക് വളരെ സാമ്യമുണ്ട്.

ഗ്നൂ സ്വതന്ത്ര അനുമതി പത്രം വെർഷൻ 2 പ്രകാരം പുറത്തിറക്കിയിട്ടുള്ള ജീനി ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. 2012 ൽ വെർഷൻ സംഖ്യ 0.21 ൽനിന്നും 1.22 ലേക്ക് മാറ്റി. [6]

സവിശേഷതകൾ

[തിരുത്തുക]
  • സ്വയം പൂർത്തിയാക്കൽ
  • ഒന്നിലധികം പ്രമാണ പിന്തുണ
  • ലളിതമായ പ്രോജക്റ്റ് മാനേജ്മെന്റ്
  • സിന്റാക്സ് ഹൈലൈറ്റ് ചെയ്യൽ
  • കോഡ് മടക്കൽ (ഭാഗികമായി)
  • ചിഹ്ന ലിസ്റ്റുകൾ
  • കോഡ് നാവിഗേഷൻ
  • ഉൾച്ചേർത്ത ടെർമിനൽ എമുലേറ്റർ[7]
  • ബാഹ്യ ഉപകരണങ്ങൾ ഉപയോഗിച്ച് കോഡ് സമാഹരിക്കുന്നതിനും എക്സിക്യൂട്ട് ചെയ്യുന്നതിനുമുള്ള ബിൽഡ് സിസ്റ്റം
  • പ്ലഗിന്നുകൾ വഴി കൂട്ടിച്ചേർക്കലുകൾ
  • നിര / ബ്ലോക്ക് / ലംബമായ സെലക്ട് (SHIFT + CTRL + അമ്പടയാളം കീകൾ വഴി)
  • ഉപയോക്താവിന് ക്രമീകരിക്കാവുന്ന എഡിറ്റർ ഫംഗ്ഷൻ മാപ്പിംഗിലേക്കുള്ള കീബോർഡ് കുറുക്കുവഴികൾ.[8]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "geany/geany: A fast and lightweight IDE". GitHub. 11 July 2016. Retrieved 2016-07-11.
  2. "GNU General Public License : Version 2, June 1991". Geany.svn.sourceforge.net. Archived from the original on 2013-05-18. Retrieved 2014-02-03.
  3. "geany.darwinports.com". geany.darwinports.com. Archived from the original on 2010-02-16. Retrieved 2014-02-03.
  4. "geany.org". geany.org. Retrieved 2016-11-16.
  5. "Geany : All Filetypes". Geany. Retrieved 2016-04-03.
  6. "Geany news archive". Many users told us our version numbers didn't reflect the maturity of Geany to their eyes, and wished it to be changed to reflect that. So after some discussion we decided to rename this version 1.22 instead of 0.22.
  7. "Freelancer's Playground! | Using Geany's VTE". Bayu.freelancer.web.id. 2008-08-26. Archived from the original on 2011-09-10. Retrieved 2014-02-03.
  8. http://www.geany.org/manual/current/index.html#keybinding-preferences

പുറത്തേക്കുളള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജീനി&oldid=3987586" എന്ന താളിൽനിന്ന് ശേഖരിച്ചത്