നൈൽ ഡെൽറ്റ
ദൃശ്യരൂപം
നൈൽ നദി മെഡിറ്ററേനിയൻ കടലിലേക്ക്[1] ചേരുന്ന അഴിമുഖം നൈൽ ഡെൽറ്റ (അറബി: دلتا النيل) എന്ന പേരിൽ അറിയപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമുഖങ്ങളിൽ ഒന്നാണിത്. നൈൽ നദി കെയ്റോയിൽ എത്തുന്നതിന് തൊട്ടു മുൻപായി ആരംഭിക്കുന്ന[2] നൈൽ ഡെൽറ്റ 160 കിലോമീറ്റർ നീളത്തിൽ അവസാനിക്കുന്നു. എന്നാൽ സമുദ്രതീരത്തായി അലക്സാണ്ട്രിയ മുതൽ പോർട്ട് സൈദ് വരെ 240 കിലോമീറ്റർ വിസ്താരത്തിലാണ് നദീതടം കിടക്കുന്നത്. ഇത് ഈജിപ്തിലെ വികസിതമായ കാർഷികമേഖലയായി നിലകൊള്ളുന്നു[3].
അവലംബം
[തിരുത്തുക]- ↑ Dumont, Henri J. (2009-05-06). The Nile: Origin, Environments, Limnology and Human Use (in ഇംഗ്ലീഷ്). Springer Science & Business Media. p. 88. ISBN 978-1-4020-9726-3.
- ↑ Zeidan, Bakenaz. (2006). The Nile Delta in a global vision. Sharm El-Sheikh., archived from the original on 2020-07-10, retrieved 2022-04-20
- ↑ Negm, Abdelazim M. (2017-05-25). The Nile Delta (in ഇംഗ്ലീഷ്). Springer. p. 36. ISBN 978-3-319-56124-0.