പരമവീര ചക്രം
പരമവീര ചക്രം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | യുദ്ധകാല ധീരതാ പുരസ്കാരം | |
വിഭാഗം | ദേശിയ പുരസ്കാരം | |
നിലവിൽ വന്നത് | 1950 | |
ആദ്യം നൽകിയത് | 1947 | |
അവസാനം നൽകിയത് | 1999 | |
ആകെ നൽകിയത് | 21 | |
നൽകിയത് | ഭാരത സർക്കാർ | |
വിവരണം | ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി | |
റിബ്ബൺ | ||
ആദ്യം ലഭിച്ചത് | മേജർ സോം നാഥ് ശർമ്മ (മരണാനന്തരം) | |
അവസാനം ലഭിച്ചത് | ക്യാപ്റ്റൻ വിക്രം ബത്ര (മരണാനന്തരം) | |
അവാർഡ് റാങ്ക് | ||
none ← പരമവീര ചക്രം → മഹാ വീര ചക്രം |
പരമവീര ചക്രം,(പരം വീർ ചക്ര, ഹിന്ദി: परमवीर चक्र, PVC) യുദ്ധകാലത്ത് സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ്. ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ് വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്. ഈ ബഹുമതി 1950 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ്, 1947 ഓഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്. ഭാരതരത്നത്തിനു ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരമവീര ചക്രം. ഈ ബഹുമതി ആദ്യം ലഭിച്ചത് കാഷ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട മേജർ സോം നാഥ് ശർമ്മയ്ക്കാണ്. സാവിത്രി ഖനോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്‌പന ചെയ്തത്.
സമാധാനകാലത്ത് നൽകുന്ന അശോകചക്ര പരംവീർ ചക്രയ്ക്ക് തുല്യമാണ്. ഈ ബഹുമതി സൈനികർക്കൊപ്പം സിവിലിയന്മാർക്കും നൽകുന്നു.
ലെഫ്റ്റനന്റ് റാങ്കിനു താഴെപദവിയിലുള്ള സൈനികർക്ക് ഈ ബഹുമതി ലഭിക്കുമ്പോൾ ധനസഹായവും പെൻഷനും നൽകാറുണ്ട്. സൈനികന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിധവയ്ക്ക് അവരുടെ മരണം വരെയോ പുനർവിവാഹം വരെയോ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു. കേന്ദ്രഗവണ്മെന്റ് നൽകുന്ന ആനുകൂല്യങ്ങൾക്കുപുറമേ വിവിധ സംസ്ഥാനങ്ങളിൽ അവരവരുടേതായ സൈനികക്ഷേമ പദ്ധതികൾ നിലവിലുണ്ട്.
നിലവിൽ പരംവീർചക്ര ലഭിച്ചവർക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയും വാർഷിക വേതനമായി രണ്ടരലക്ഷം രൂപയും ലഭിക്കും.[1]
പരമവീര ചക്രം നേടിയ ജവാന്മാർ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ധീരതാ പുരസ്‌കാരം: ആനുകൂല്യങ്ങൾ വർധിപ്പിച്ചു". മാതൃഭൂമി. Retrieved 2013 മേയ് 24.
{{cite web}}
:|first=
missing|last=
(help); Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]