Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

പാസമക്വോഡി ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാസമക്വോഡി ജനത
Peskotomuhkati
Passamaquoddy men in a canoe (2016)
Total population
3,575 enrolled tribal members
Regions with significant populations
United States (Maine)3,369 (0.3%)
Canada (New Brunswick)206 (0.03%)
Languages
Maliseet-Passamaquoddy, English
Religion
Wabanaki mythology, Christianity
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Abenaki, Maliseet, Mi'kmaq, Penobscot
പാസമാക്വോഡി ഓഫ് റിസർവേഷൻ ട്രസ്റ്റ് ഭൂമിയുടെ സ്ഥാനം.

പാസമക്വോഡി (മലിസീറ്റ്-പാസമക്വോഡി: പെസ്കോട്ടോമുഹ്കതി) വടക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിൽ അധിവസിക്കുന്ന ഒരു തദ്ദേശീയ അമേരിക്കൻ/ഫസ്റ്റ് നേഷൻസ് ജനതയാണ്. അവരുടെ പരമ്പരാഗത മാതൃരാജ്യമായ പെസ്‌കോടോമുഹ്‌കാടിക്, കനേഡിയൻ പ്രവിശ്യയായ ന്യൂ ബ്രൺസ്‌വിക്കിലും യു.എസ്. സംസ്ഥാനമായ മെയ്‌നിലെ ഡോൺലാൻഡ് എന്ന പ്രദേശത്തുമായി വ്യാപിച്ചുകിടക്കുന്നു. വബാനകി കോൺഫെഡറസിയുടെ ഘടക രാഷ്ട്രങ്ങളിലൊന്നാണിത്. മെയ്നിലെ പാസമക്വോഡി ഗോത്രം ഫെഡറൽ അംഗീകൃത ഗോത്രമാണ്. കാനഡയിലെ പാസാമക്വോഡി ജനങ്ങൾക്ക് ഒരു സംഘടിത ഗവൺമെന്റ് ഉണ്ടെങ്കിലും ഔദ്യോഗിക ഫസ്റ്റ് നേഷൻസ് പദവി ഇല്ല.

ചരിത്രം

[തിരുത്തുക]
ബിർച്ച് പുറംതൊലിയിൽ കോറിയിട്ട് ഒരു പാസമക്വോഡി കഥ.

യൂറോപ്യൻ സമ്പർക്കത്തിന് മുമ്പ് ബിർച്ച് മരത്തോലുകളിൽ കോറിയിട്ട ചിത്രങ്ങളും പെട്രോഗ്രാഫുകളും പോലെയുള്ള വിഷ്വൽ ഇമേജറിയുടെ പിന്തുണയുള്ള വാക്കാലുള്ള ഒരു ചരിത്രമാണ് പാസാമക്വോഡി ജനതയ്ക്ക് ഉണ്ടായിരുന്നത്. അവ്യവസ്ഥിതമായ വബാനകി കോൺഫെഡറസിയിലെ അൽഗോൺക്വിയൻ സംസാരിക്കുന്ന ഗോത്രങ്ങൾക്കിടയിൽ, അവർ ബേ ഓഫ് ഫണ്ടി, പാസമക്വോഡി ബേ, മെയ്ൻ ഉൾക്കടൽ എന്നിവയ്‌ക്ക് സമീപവും സെന്റ് ക്രോയിക്‌സ് നദിക്കും അതിന്റെ പോഷകനദികൾക്കും സമീപമുള്ള തീരപ്രദേശങ്ങൾ കൈവശപ്പെടുത്തിയിരുന്നു. അവർക്ക് കാലാനുസൃതമായ കുടിയേറ്റ സമ്പദായമാണുണ്ടായിരുന്നത്. ശൈത്യകാലത്ത്, അവർ കൂട്ടംപിരിഞ്ഞ് ഉൾനാടുകളിൽ വേട്ടയാടി. വേനൽക്കാലത്ത്, അവർ തീരത്തും ദ്വീപുകളിലും കൂടുതലായി ഒത്തുകൂടി, പ്രാഥമികമായി സമുദ്ര സസ്തനികൾ, നത്തയ്ക്ക, കവച ജീവികൾ, മത്സ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സമുദ്രവിഭവങ്ങൾ വിളവെടുത്തു.[1] യൂറോപ്യൻ വംശജരായ കുടിയേറ്റക്കാർ 1800-കൾ മുതൽ പാസമാക്വോഡിയ ജനതയെ അവരുടെ യഥാർത്ഥ ഭൂമിയിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിച്ചു. അമേരിക്കൻ ഐക്യനാടുകൾ ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, ഗോത്രം ഔദ്യോഗികമായി മെയ്നിലെ കിഴക്കൻ വാഷിംഗ്ടൺ കൗണ്ടിയിൽ നിലവിലെ ഇന്ത്യൻ ടൗൺഷിപ്പ് റിസർവേഷനിലേയ്ക്ക് ഗോത്രത്തെ പരിമിതപ്പെടുത്തി. 37.45 ചതുരശ്ര മൈൽ (97.0 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഇവിടെ കൂടാതെ 2000-ലെ സെൻസസ് പ്രകാരമുള്ള നിവാസികളുടെ ജനസംഖ്യ 676 ആയിരുന്നു.[2] മെയ്നിലെ അഞ്ച് കൗണ്ടികളിലെ ഓഫ് റിസർവേഷൻ ട്രസ്റ്റ് ഭൂമിയിലും പസാമക്വോഡി ജനത താമസിച്ചിട്ടുണ്ട്. ഈ ഭൂമികൾക്ക് സംവരണം ചെയ്തതിന്റെ നാലിരട്ടി വലിപ്പമുണ്ടായിരുന്നു. വടക്കൻ, പടിഞ്ഞാറൻ സോമർസെറ്റ് കൗണ്ടി, വടക്കൻ ഫ്രാങ്ക്ലിൻ കൗണ്ടി, വടക്കുകിഴക്കൻ ഹാൻ‌കോക്ക് കൗണ്ടി, പടിഞ്ഞാറൻ വാഷിംഗ്ടൺ കൗണ്ടി, കിഴക്ക്, പടിഞ്ഞാറൻ പെനോബ്‌സ്‌കോട്ട് കൗണ്ടിയിലെ നിരവധി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അവ സ്ഥിതിചെയ്യുന്നു. ഈ പ്രദേശങ്ങളുടെ മൊത്തം ഭൂവിസ്തൃതി 373.888 ചതുരശ്ര കിലോമീറ്റർ (144.359 ചതുരശ്ര മൈൽ) ആണ്. 2000-ലെ സെൻസസ് പ്രകാരം, ഈ ട്രസ്റ്റ് ഭൂമിയിൽ താമസക്കാരൊന്നുംതന്നെ ഉണ്ടായിരുന്നില്ല.

കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ ഷാർലറ്റ് കൗണ്ടിയിലും താമസിക്കുന്ന പാസമക്വോഡി ജനതയ്ക്ക് അവിടെ അവർക്ക് ഒരു തലവനും സംഘടിത ഗവൺമെന്റുണ്ട്. അവർ കാനഡയിൽ സജീവമായ ഭൂമി ക്ലെയിമുകൾ നിലനിർത്തുന്നുവെങ്കിലും ഒരു ഫസ്റ്റ് നേഷൻ എന്ന നിലയിൽ അവിടെ നിയമപരമായ പദവിയില്ല. ന്യൂ ബ്രൺസ്‌വിക്കിലെ ഇന്നത്തെ സെന്റ് ആൻഡ്രൂസിനുള്ളിലെ പ്രദേശത്തേയ്ക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നത് തുടരുന്ന ചില പാസാമക്വോഡികൾ അത് പാസാമക്വോഡികളുടെ പൂർവ്വിക തലസ്ഥാനവും ശ്മശാനഭൂമിയുമായ ക്വോനാസ്‌കാംകക്ക് ആയിരുന്നുവെന്ന് അവകാശപ്പെടുന്നു.

ജനസംഖ്യയും ഭാഷകളും

[തിരുത്തുക]
16-ആം നൂറ്റാണ്ടിലെ പാസാമക്വോഡി വംശജനെ പ്രതിനിധീകരിക്കുന്ന ഒരു മോഡൽ.

മൊത്തം 3,576 ആളുകളടങ്ങുന്നതാണ് പാസമക്വോഡി ജനസംഖ്യ. ഏകദേശം 500 പേർ, മിക്കവാറും 50 വയസ്സിനു മുകളിലല്ലെങ്കിൽ, അയൽക്കാരും ഗോത്രബന്ധമുള്ള മാലിസൈറ്റ് ആളുകളുമായിച്ചേർന്ന് (നേരിയ ഭാഷാഭേദം) മാലെസൈറ്റ്-പാസമക്വോഡി ഭാഷ സംസാരിക്കുന്നു, ഇത് അൽജിക് ഭാഷാ കുടുംബത്തിലെ അൽഗോൺക്വിയൻ ശാഖയിൽപ്പെടുന്നു. മെയ്ൻ സർവ്വകലാശാല 2008-ൽ ഒരു സമഗ്ര പാസാമക്വോഡി നിഘണ്ടു പ്രസിദ്ധീകരിച്ചിരുന്നു. ഭാഷയ്‌ക്കുള്ള മറ്റൊരു ഉറവിടമായ ഓൺലൈൻ പാസമക്വോഡി-മലിസൈറ്റ് ഭാഷാ പോർട്ടലിൽ ഈ ഭാഷ സംസാരിക്കുന്ന മാതൃഭാഷക്കാരുടെ ഇംഗ്ലീഷിലും പാസമക്വോഡിയിലും ഉപശീർഷകമുള്ള നിരവധി വീഡിയോകൾ ഉൾപ്പെടുന്നു. മിക്ക ആളുകളും അവരുടെ ആദ്യ ഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്നു. കാനഡയിലെ പാസമക്വോഡി ജനസംഖ്യ മെയ്‌നേക്കാൾ വളരെ ചെറുതാണെങ്കിലും അതിന് ഒരു ഔപചാരിക ഘടനയും ഹ്യൂ അകാഗി എന്ന ഒരു മേധാവിയും ഉണ്ട്. അതിലെ ഭൂരിഭാഗം ജനതയും ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കുന്നു. ഒരു ഫസ്റ്റ് നേഷൻ രൂപീകരിക്കുന്നതായി കനേഡിയൻ സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. 2004-ൽ, സെന്റ് ക്രോയിക്‌സ് ദ്വീപിലെ ഫ്രഞ്ച് കുടിയേറ്റകേന്ദ്രത്തിൻറെ 400-ാം വാർഷികം (പുതിയ ലോകത്ത് സ്ഥിരതാമസമാക്കാനുള്ള ആദ്യത്തെ ഫ്രഞ്ച് ശ്രമം) ആഘോഷിക്കുന്ന പരിപാടികളിൽ പാസാമക്വോഡിയെ പ്രതിനിധീകരിക്കാൻ ചീഫ് അകാഗിക്ക് അധികാരം ലഭിച്ചു. സർക്കാർ ഒരു പരിധിവരെ ഈ ഗോത്രത്തെ അംഗീകരിച്ചിരുന്നുവെന്നും ഔപചാരികമായ അംഗീകാരത്തിൽ പുരോഗതിയുണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.[3]

അവലംബം

[തിരുത്തുക]
  1. "Archived copy". Archived from the original on 2008-08-29. Retrieved 2008-08-31.{{cite web}}: CS1 maint: archived copy as title (link)
  2. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Passamaquoddy Pleasant Point Reservation, Washington County, Maine". United States Census Bureau. Retrieved July 20, 2012.
  3. Rudin, Ronald. Remembering and Forgetting in Acadie: A Historian's Journey through Public Memory (Toronto: University of Toronto Press. 2009).
"https://ml.wikipedia.org/w/index.php?title=പാസമക്വോഡി_ജനത&oldid=3764728" എന്ന താളിൽനിന്ന് ശേഖരിച്ചത്