പിറ്റ
പിറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: |
ഉഷ്ണമേഖലാപ്രദേശമായ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്ന പിറ്റ, പിറ്റിഡേ കുടുംബത്തിലെ പാസെറൈൻ (ചേക്കയിരിക്കുന്ന പക്ഷികൾ) പക്ഷികുലത്തിൽപ്പെട്ടതാണ്. പിറ്റയുടെ രണ്ടിനങ്ങൾ കൂടി ആഫ്രിക്കയിൽ കണ്ടുവരുന്നുണ്ട്. 'പിറ്റ' എന്ന വാക്ക് ഉത്ഭവിച്ചത് തെലുങ്ക് ഭാഷയിൽ നിന്നാണ്. ചെറുപക്ഷികളെയെല്ലാം ആന്ധ്രയിൽ പിറ്റ എന്നാണ് പറയുന്നത്. പക്ഷികൾ പാടുന്നവയും കരയുന്നവയും ചിലയ്ക്കുന്നവയുമായി ധാരാളം ഇനങ്ങളുള്ളവരാണ് പിറ്റകൾ.
പിറ്റകൾ രൂപത്തിലും ജീവിതചര്യയിലും ഏതാണ്ട് എല്ലായിടത്തും സമാനത പുലർത്തുന്നവയാണ്. പൊക്കം കുറഞ്ഞ ദൃഢകായരായ ഇടത്തരം പക്ഷിയാണിത്. 5 മുതൽ 25 സെന്റിമീറ്റർ (5.9–9.8 ഇഞ്ച്) വരെ നീളമുള്ള നീണ്ടകാലുകളും ചെറിയവാലും തടിച്ചുകുറുതായ ചുണ്ടുകളും പിറ്റയുടെ പൊതുവായ ശാരീരിക സവിശേഷതകളാണ്. ഇവയിൽ അധികം ഇനങ്ങൾക്കും കടുത്ത വർണ്ണമാണ് കണ്ടുവരുന്നത്. പാറകൾ നിറഞ്ഞ ചതുപ്പുപ്രദേശങ്ങളോടു ചേർന്ന വനമേഖലയിലാണ് പിറ്റകളെ കണ്ടുവരുന്നത്. ചാടിച്ചാടി നടക്കുന്ന ഈ പക്ഷി നിലത്താണ് പൊതുവേ ഇരതേടാറുള്ളത്. ഭക്ഷണത്തിന്റെ കാര്യത്തിൽ നിർബന്ധബുദ്ധിയില്ലാത്ത ഇവർ മിശ്രഭോജികളാണ്. ഒച്ചുകൾ, പ്രാണികൾ, ചെടികൾ, ധാന്യങ്ങൾ തുടങ്ങിയവയെല്ലാം ഇവ ഭക്ഷണമാക്കാറുണ്ട്. രാത്രികളിൽ ചേക്കറിയിരിക്കാൻ മരക്കൊമ്പുകളെ ആശ്രയിക്കാറുണ്ട്. ആറു മുട്ടകൾ വരെ ഇടാറുള്ള പിറ്റകൾ മരക്കൊമ്പിലോ, പൊന്തക്കാട്ടിലോ ആണ് 'കൂട്' ഒരുക്കുന്നത്. ധാരാളം ഇനത്തിൽപ്പെട്ട പിറ്റകൾ ദേശാടനപക്ഷികളാണ്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) എന്ന സംഘടനയുടെ കണക്കു പ്രകാരം നാല് ഇനത്തിൽപ്പെട്ട പിറ്റകൾ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ വിഭാഗത്തിൽപ്പെട്ടതാണ്. പ്രക്യതിയുടെ മാറ്റങ്ങൾ, വനനശീകരണപ്രവർത്തനങ്ങൾ എന്നീ കാരണങ്ങളാൽ ഈ പക്ഷികൾ ലുപ്ധമായിക്കൊണ്ടിരിക്കുന്നു.[1]
പിറ്റ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ
[തിരുത്തുക]ഹൈഡ്രോണിസ്
- ഈയർഡ് പിറ്റ (Hydrornis phayrei)
- ബ്ളൂ-നാപ്പെഡ് പിറ്റ (Hydrornis nipalensis)
- ബ്ളൂ-റംപെഡ് പിറ്റ (Hydrornis soror)
- റസ്റ്റി-നാപ്പെഡ്പിറ്റ (Hydrornis oatesi)
- സ്ക്വനീഡേർസ് പിറ്റ (Hydrornis schneideri)
- ജെയിന്റ് പിറ്റ (Hydrornis caerulea)
- ബ്ളൂ-ഹെഡെഡ് പിറ്റ (Hydrornis baudii)
- ബാർ-ബെല്ലീഡ് പിറ്റ (Hydrornis elliotii)
- ജവാൻ ബാൻഡെഡ് പിറ്റ (Hydrornis guajana)
- മലയൻ ബാൻഡെഡ് പിറ്റ (Hydrornis irena)
- ബോർണിയൻ ബാൻഡെഡ് പിറ്റ (Hydrornis schwaneri)
- ഗർണീസ് പിറ്റ (Hydrornis gurneyi)
എറിത്രോപൈറ്റ
- വിസ്ക്കേർഡ് പിറ്റ (Erythropitta kochi)
- ഫിലിപ്പൈൻ പിറ്റ (Erythropitta erythrogaster)
- സുല പിറ്റ (Erythropitta dohertyi)
- സുലവെസി പിറ്റ (Erythropitta celebensis)
- സിയൗ പിറ്റ (Erythropitta palliceps)
- സാൻജിഹെ പിറ്റ (Erythropitta caeruleitorques)
- സൗത്ത്- മോലുക്കൻ പിറ്റ (Erythropitta rubrinucha)
- നോർത്ത്- മോലുക്കൻ പിറ്റ (Erythropitta rufiventris)
- ലൂയിസിയേഡ് പിറ്റ (Erythropitta meeki)
- ബിസ്മാർക്ക് പിറ്റ (Erythropitta novaehibernicae)
- പപുൻപിറ്റ (Erythropitta macklotii)
- ബ്ളൂ-ബാൻഡെഡ് പിറ്റ (Erythropitta arcuata)
- ഗർണെറ്റ് പിറ്റ (Erythropitta granatina)
- ബ്ളാക്ക്-ക്രൗൺഡ് പിറ്റ (Erythropitta ussheri)
- ഗ്രേസ്ഫുൾ പിറ്റ (Erythropitta venusta)
പിറ്റ
- ഹൂഡെഡ് പിറ്റ (pitta sordida)
- ഐവറി ബ്രീസ്റ്റെഡ് പിറ്റ (Pitta maxima)
- സൂപെർബ് പിറ്റ (pitta superba)
- അഷുർ-ബ്രീസ്റ്റെഡ് പിറ്റ (Pitta steerii)
- ആഫ്രിക്കൻ പിറ്റ (Pitta angolensis)
- ഗ്രീൻ-ബ്രീസ്റ്റെഡ് പിറ്റ (Pitta reichenowi)
- ഇന്ത്യൻ പിറ്റ (Pitta brachyura)
- ഫെയറി പിറ്റ (Pitta nympha)
- ബ്ളൂ-വിങെഡ് പിറ്റ (Pitta moluccensis)
- മൻഗ്രൂവ് പിറ്റ (Pitta megarhyncha)
- എലിഗന്റ് പിറ്റ (Pitta elegans)
- നോയിസി പിറ്റ (Pitta versicolor)
- ബ്ളാക്ക്-ഫേസെഡ് പിറ്റ (Pitta anerythra)
- റെയിൻബോ പിറ്റ (Pitta iris)
അവലംബം
[തിരുത്തുക]- ↑ McClure, H. Elliott (1991). Forshaw, Joseph (ed.). Encyclopaedia of Animals: Birds. London: Merehurst Press. pp. 159–160. ISBN 1-85391-186-0.
ഗ്രന്ഥസൂചി
[തിരുത്തുക]- Erritzoe, L.; Erritzoe, H. (1998). Pittas of the World, A Monograph of the Pitta Family. Cambridge: Lutterworth Press. ISBN 0-7188-2961-1.
പുറം കണ്ണി
[തിരുത്തുക]- Pitta videos Archived 2016-03-16 at the Wayback Machine. on the Internet Bird Collection
- Pitta videos on the Internet Bird Collection