Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

പൂന്തേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nectar of camellia
An Australian painted lady feeding on a flower's nectar
Gymnadenia conopsea Flowers with Nectar-filled Spur

സസ്യങ്ങൾ പരാഗണകാരികളായ ജന്തുക്കളെ ആകർഷിക്കാനായി, അവയുടെ പുക്കളിലോ ഇതര അവയവങ്ങളിലോ ഉള്ള തേൻഗ്രന്ഥികളിൽ ( nectaries) ഉത്പാദിപ്പിക്കുന്ന പഞ്ചസാരരൂപത്തിലുള്ള ദ്രാവകമാണ് തേൻ അഥവാമധു ( Nectar) .  ഈ സമ്പുഷ്ടമായ ആഹാരം കഴിക്കാൻ വരുന്ന ജന്തുക്കൾക്കും സസ്യത്തിനും പരസ്പരം ഉപകാരം ലഭിക്കുന്നു. സഹോപകാരികതയുടെ ഒരു ഉദാഹരണമാണിത്. സാധാരണ പൂവിലെ തേൻ കുടിക്കുന്ന പരാഗണകാരികൾ താഴെപ്പറയുന്നവയാണ്: കൊതുക്, ഹോവർഫ്ലൈ, കടന്നൽ, തേനീച്ചകൾ, ചിത്രശലഭം, നിശാശലഭം, ഹമ്മിങ് ബേഡ്, വവ്വാൽ എന്നിവയാണ്.

സസ്യങ്ങളൂടെ തേൻ ഗ്രന്ഥികളിൽ ഉല്പാദിപ്പിക്കപ്പെടുന്നതും പഞ്ചസാരയുടെ ഘടകങ്ങൾ ധാരാളം അടങ്ങിയതുമായ ഒരു ദ്രാവകമാണ് പൂന്തേൻ. തേൻ, മധു, മരന്ദം, മകരന്ദം എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു. പരാഗകാരികളായ ജീവികളെ ആകർഷിക്കുവാൻ ഇവ പൂക്കളിലും, മിത്രകീടങ്ങളെ ആകർഷിക്കുവാൻ ഇവ ഇല,ഞെട്ട്, തുടങ്ങിയ സസ്യഭാഗങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നു.[1]

സസ്യങ്ങളുടെ പൂക്കളിൽ തേൻ ഉല്പാദിപ്പിക്കുന്നതു മൂലം പരാഗകാരികളായ ജീവികളെ ആകർഷിക്കുകയും അതുവഴി സസ്യങ്ങളിൽ പരാഗണം നടന്ന് വംശവർദ്ധവ് നടക്കുകയും ചെയ്യുന്നു. തെങ്ങ്, മാവ്, കശുമാവ്, വെള്ളരി, തുടങ്ങിയ ധാരാളം സസ്യങ്ങൾ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. പ്രാണികൾ, തേനീച്ച, കൊതുക്, കടന്നൽ, ഉറുമ്പ്, കുരുവി, വവ്വാൽ, പൂമ്പാറ്റ, നിശാശലഭങ്ങൾ, തുടങ്ങിയ ജീവികൾ പൂന്തേൻ നുകരുകയും അതോടൊപ്പം പരാഗണകാരികളായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇലകളിൽ തേൻ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സസ്യമാണ് മരുത്. മൂന്ന് ഇലകൾ ചേരുന്ന ഞെട്ടുകളിലാണ് റബർ മരങ്ങളിൽ തേൻ കാണപ്പെടുന്നത്. ഇലകളിലും ഞെട്ടുകളിലും ശേഖരിക്കപ്പെട്ടിട്ടുള്ള തേൻ മിത്രകീടങ്ങളെ ആകർഷിക്കുകയും അവ സസ്യങ്ങളെ ആക്രമിക്കുന്ന മറ്റു ജീവികളിൽ നിന്നും അവയെ സംരക്ഷിച്ച് വളർച്ചകൈവരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

തേനീച്ചകൾക്ക് തേൻ ഉല്പാദിപ്പിക്കുവാനുള്ള ഒരു പ്രധാന സ്രോതസ്, മിത്രകീടങ്ങളുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുക വഴി കൃഷിസംരക്ഷണം, പരാഗണം വഴി ഫലങ്ങളുടെ ഉത്പാദനവും സസ്യങ്ങളുടെ നിലനിൽപ്പ്, എന്നിങ്ങനെ വിവിധ കാരണങ്ങൾ കൊണ്ട് വ്യാവസായികമായി വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു പ്രകൃതി വിഭവമാണ് പൂന്തേൻ.

പേരിന്റെ ഉദ്ഭവം

[തിരുത്തുക]

Nectar is derived from Greek nektar, the favored drink of the gods. The current meaning, "sweet liquid in flowers," is first recorded in AD 1600.[2]

പൂക്കളിലെ തേൻ ഗ്രന്ഥികൾ

[തിരുത്തുക]

വിദള തേൻ ഗ്രന്ഥികൾ

[തിരുത്തുക]

പൂക്കളിലല്ലാത്ത തേൻഗ്രന്ഥികൾ

[തിരുത്തുക]

തേനിലെ ഘടകങ്ങൾ

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]
  • Nectar guide
  • Nectar source
  • Nectarivore
  • Northern American nectar sources for honey bees

അവലംബം

[തിരുത്തുക]
  1. Melissa, Petruzzello. "nectar". Encyclopedia Britannica. Retrieved 21 ഏപ്രിൽ 2022. {{cite web}}: External link in |ref= (help)
  2. Douglas Harper. "Online Etymology Dictionary". Retrieved 2007-09-26.

ഗ്രന്ഥസൂചി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂന്തേൻ&oldid=3795689" എന്ന താളിൽനിന്ന് ശേഖരിച്ചത്