പ്രോലാക്ടിൻ
prolactin | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||
Identifiers | |||||||||||||
Symbol | PRL | ||||||||||||
External IDs | OMIM: 176760 MGI: 97762 HomoloGene: 732 GeneCards: PRL Gene | ||||||||||||
| |||||||||||||
Orthologs | |||||||||||||
Species | Human | Mouse | |||||||||||
Entrez | 5617 | 19109 | |||||||||||
Ensembl | ENSG00000172179 | ENSMUSG00000021342 | |||||||||||
UniProt | P01236 | P06879 | |||||||||||
RefSeq (mRNA) | NM_001163558 | NM_001163530 | |||||||||||
RefSeq (protein) | NP_000939 | NP_001157002 | |||||||||||
Location (UCSC) |
Chr 6: 22.4 - 22.41 Mb |
Chr 13: 27.15 - 27.16 Mb | |||||||||||
PubMed search | [1] | [2] |
പീയൂഷഗ്രന്ഥിയുടെ മുൻദളം ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിലൊന്നാണ് പ്രോലാക്ടിൻ. മാമ്മോട്രോപ്പിൻ എന്നും ഇതറിയപ്പെടുന്നു. ലാക്ടോട്രോപിൻ എന്നും അറിയപ്പെടുന്ന പ്രോലക്റ്റിൻ ( പിആർഎൽ ) ഒരു മാംസ്യമാണ്. സസ്തനികൾക്ക് പാൽ ഉൽപ്പാദിപ്പിക്കാൻ പ്രാപ്തമാക്കുന്നതിനാണ് ഇതറിയപ്പെടൂന്നത്. . മനുഷ്യർ ഉൾപ്പെടെ 300-ലധികം ജീവികളിൽ ഇത് വ്യത്യസ്ത പ്രക്രിയകളിൽ ഇത് സ്വാധീനം ചെലുത്തുന്നു. [1] ഭക്ഷണം, ഇണചേരൽ, ഈസ്ട്രജൻ ചികിത്സ, അണ്ഡോത്പാദനം, നഴ്സിങ് എന്നിവയ്ക്ക് പ്രതികരണമായി പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്ന് പ്രോലക്റ്റിൻ സ്രവിക്കുന്നു
ഘടന
[തിരുത്തുക]199 അമിനോ ആസിഡുകൾ ഉള്ള ഒരു മാംസ്യതൻമാത്രയാണിത്. 3 ശൃംഖലാന്തര ഡൈ സൾഫൈഡ് ബ്രിഡ്ജുകൾ ഇതിനുണ്ട്. പുരുഷൻമാരിൽ മില്ലീ ലിറ്ററിൽ 5 നാനോഗ്രാമും സ്ത്രീകളിൽ മില്ലീ ലിറ്ററിൽ 8 നാനോഗ്രാമും ആണ് ഇതിന്റെ അളവ്.
പ്രവർത്തനം
[തിരുത്തുക]സ്തനങ്ങളിലെ കലകളിലും ടി ലിംഫോസൈറ്റുകളിലും പ്രോലാക്ടിൻ സ്വീകരണികളായ ഗ്രാഹികൾ കാണപ്പെടുന്നു. പ്ലാസ്മയിൽ ഇയുടെ അർദ്ധായുസ്സ് 30-50 മിനിറ്റാണ്.
ധർമ്മങ്ങൾ
[തിരുത്തുക]ഗർഭകാലത്ത് സ്തനങ്ങളിലെ ലോബുലോ ആൽവിയോളാർ കലകളുടെ വളർച്ചയെ എസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നീ ഹോർമോണുകളുടെ കൂടി സഹായത്താൽ ഇവ ത്വരിതപ്പെടുത്തുന്നു. എസ്ട്രോജന്റേയും പ്രൊജസ്റ്ററോണിന്റേയും അളവ് കുറയുന്നതോടെ പ്രസവശേഷം പ്രോലാക്ടിൻ പാൽ ചുരത്തുന്നതിന് സഹായിക്കുന്നു.
നിയന്ത്രണം
[തിരുത്തുക]ഹൈപ്പോതലാമസ് എന്ന അന്തസ്രാവി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രോലാക്ടിൻ ഇൻഹിബിറ്റിംഗ് ഹോർമോണിന്റെ പ്രവർത്തനത്താൽ ഈ ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കപ്പെടുന്നു. കുഞ്ഞുങ്ങൾ സ്തനപാനം ചെയ്യുമ്പോഴും ഉറക്കം, മാനസിക സമ്മർദ്ദം, ഗ്ലീക്കോസിന്റെ രക്തത്തിലുള്ള കുറവ് എന്നിവയൊക്കെ പ്രോലാക്ടിന്റെ ഉത്പാദനം കൂട്ടുന്നു. ഡോപ്പാമിൻ എന്ന നാഡീയപ്രേക്ഷകത്തിന്റെ പ്രവർത്തനവൈകല്യം ഇതിന്റെ ഉത്പാദനത്തെ കുറയ്ക്കുന്നു.
രോഗങ്ങൾ
[തിരുത്തുക]പ്രോലാക്ടിന്റെ അളവ് രക്തത്തിൽ ആവശ്യത്തിലുമധികം കൂടുന്നത് ഗാലക്ടോറിയ, അമനോറിയ എന്നീ രോഗങ്ങൾക്ക് കാരണമാകുന്നു.
അവലംബം
[തിരുത്തുക]- ↑ "Prolactin (PRL) and its receptor: actions, signal transduction pathways and phenotypes observed in PRL receptor knockout mice". Endocrine Reviews. 19 (3): 225–68. Jun 1998. doi:10.1210/edrv.19.3.0334. PMID 9626554.
- ↑ ടെക്സ്റ്റ്ബുക്ക് ഓഫ് മെഡിക്കൽ ഫിസിയോളജി, എൻ. ഗീത, പാരാസ് മെഡിക്കൽ പബ്ലിഷർ, ഹൈദരാബാദ്, . 2010. ISBN 978-81-8191-288-6.
{{cite book}}
:|first=
missing|last=
(help)