ഫിഖ്ഹ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇസ്ലാം മതത്തിലെ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മപരമായ കാര്യങ്ങളിൽ മതവിധികൾ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് അഥവാ ഇസ്ലാമിക കർമശാസ്ത്രം' എന്ന് പറയുന്നത് (അറബി:فقه).ജ്ഞാനം എന്നാണ് ഫിഖ് ഹ് എന്നതിന്റെ ഭാഷാർഥം.
ഫിഖ്ഹിൻറെ അടിസ്ഥാന പ്രമാണങ്ങൾ
[തിരുത്തുക]ഇസ്ലാമിക നിയമത്തിന്റെ പ്രാഥമിക ഉറവിടങ്ങൾ
- വിശുദ്ധ ഖുർആൻ
- സുന്നത്ത്: നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു.
ഇസ്ലാമിക നിയമത്തിന്റെ ദ്വിതീയ ഉറവിടങ്ങൾ
- إجماع - ഇജ്മാഅ (സമവായം,consensus) : ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ (ഗവേഷണംനടത്തുന്ന) പണ്ഡിതൻമാരുടെ ഏകോപിച്ചുള്ള അഭിപ്രായം.
- ഖിയാസ്: ഒരു കാര്യത്തിന്റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കുന്നതിന് ഖിയാസ് എന്ന് പറയുന്നു
- ഇസ്തിഹ്സാൻ
മേഖലകൾ
[തിരുത്തുക]പ്രധാനമായും നാലു മേഖലകൾ ഫിഖ്ഹിനു കീഴിൽ വരുന്നു.
- ഇബാദത്ത് (ആരാധനകൾ): നിസ്കാരം,നോമ്പ്,സകാത്ത്,ഹജ്ജ് തുടങ്ങിയവ ഈ ഇനത്തിൽ പെടുന്നു
- മുആമലാത്ത് (ഇടപാടുകൾ): കച്ചവടം,അനന്തരവകാശ നിയമങ്ങൾ
- മുനാകഹാത് (വൈവാഹികം): വിവാഹം,വിവാഹമോചനം
- ജിനായാത് (പ്രതിക്രിയകൾ): പ്രതികാര നടപടികൾ,കോടതി വിധികൾ
മതവിധികൾ
[തിരുത്തുക]ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മത വിധികൾ അഞ്ചായി തരം തിരിച്ചിരിക്കുന്നു.
- വാജിബ്:(ഫർള് )നിർബന്ധം, ചെയ്യുന്നത് പ്രതിഫലാർഹം,ഉപേക്ഷിക്കൽ ശിക്ഷാർഹം(ഉദാ: അഞ്ചു നമസ്കാരങ്ങൾ)
- സുന്നത്ത് :(മൻദൂബ് , മുസ്തഹബ്ബ് ) ചെയ്യുന്നത് പ്രതിഫലാർഹം,ഉപേക്ഷിക്കൽ ശിക്ഷാർഹമല്ല.(ഉദാ: സുന്നത്ത് നമസ്കാരങ്ങൾ പോലുള്ള ഐച്ഛികനമസ്കാരങ്ങൾ - ഇതുകൂടി കാണുക)
- ഹറാം: ചെയ്യൽ നിഷിദ്ധം,ശിക്ഷാർഹം,ഉപേക്ഷിക്കൽ പ്രതിഫലാർഹം (ഉദാ:വ്യഭിചാരം,മോഷണം)
- കറാഹത്ത്/ ഖിലാഫുൽ ഔല(നല്ലതിന് എതിര്): ഉപേക്ഷിക്കൽ പ്രതിഫലാർഹം,ചെയ്യുന്നത് ശിക്ഷാർഹമല്ല (ഉദാ:ഒരുകാലിൽ മാത്രം പാദരക്ഷ ധരിച്ച് നടക്കുക)
- മുബാഹ്: പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല .(ഉദാ: പൽ കുടിക്കുക)