ബിഗ് ബിയർ തടാകം
ബിഗ് ബിയർ തടാകം | |
---|---|
സ്ഥാനം | San Bernardino Mountains, San Bernardino County, California |
നിർദ്ദേശാങ്കങ്ങൾ | 34°14′31″N 116°58′37″W / 34.24194°N 116.97694°W |
Lake type | Reservoir |
Basin countries | United States |
പരമാവധി നീളം | 7 മൈ (11 കി.മീ) |
പരമാവധി വീതി | 2.5 മൈ (4.0 കി.മീ) |
പരമാവധി ആഴം | 72 അടി (22 മീ) |
Water volume | 73,320 acre⋅ft (0.09044 കി.m3) |
ബിഗ് ബിയർ തടാകം, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിലെ സാൻ ബർനാർഡിനോ മലനിരകളിൽ ആണ് സ്ഥിതിചെയ്യുന്നത്. കിഴക്ക് ലോസ് ആഞ്ചെലെസിൽ നിന്നും 160 കിലോമീറ്റർ അകലത്തിൽ സാൻ ബർനാർഡിനോ ദേശീയ വനത്താൽ വലയം ചെയ്യപ്പെട്ടാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ബിഗ് ബിയർ തടാകത്തിനരികിലൂടെ ഹൈലാൻഡിൽ നിന്നുള്ള ദേശീയപാത 330, റെഡ്ലാൻഡിൽ നിന്നുള്ള ദേശീയപാത 38, വിക്ടർവില്ലയിൽ നിന്നുള്ള ദേശീയപാത 18, സാൻ ബർണാർഡിനോയിൽ നിന്നുള്ള ദേശീയപാത 18 എന്നീ നാലു ദേശീയപാതകൾ കടന്നു പോകുന്നുണ്ട്.
കാലാവസ്ഥ
[തിരുത്തുക]നാഷണൽ വെതർ സർവീസിന്റെ കണക്കുകളനുസരിച്ച്, ബിഗ് ബിയർ തടാകമേഖലയിലെ ഏറ്റവും ചൂടു കൂടിയ മാസം ജൂലൈ മാസമാണ്, ഈ ദിവസങ്ങളിലെ ശരാശരി താപനില 64.7 ° F (18.2 ° C) ആണ്. ജനുവരിയിലാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത്. 34.1 ° F (1.2 ° C) ആണ് ഈ സമയത്തെ ശരാശരി താപനില. ഓരോ വർഷവും ശരാശരി 1.7 ദിവസങ്ങൾ വീതം 90 ° F (32 ° C) അല്ലെങ്കിൽ അതിൽ കൂടുതലായോ ഉള്ള താപനില ആയിരിക്കാം. ഓരോ മാസവും ജലം തണുത്തുറയുന്ന താപനിലയും സംഭവിക്കുന്നു. ഓരോ വർഷവും ശരാശരി 186 ദിവസങ്ങളിൽ, ഏകദേശം സെപ്റ്റംബർ 24 നും ജൂണ് 4 നുമിടയിലാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. 1960- ൽ രേഖപ്പെടുത്താൻ തുടങ്ങിയ താപനിലയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടിയ താപനില 94 ° F (34 ° C) ആണ്. 1998 ജൂലൈ 15 നാണ് ഇത് അവസാനമായി രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില 1979 ജനുവരി 29 നു രേഖപ്പെടുത്തിയ -25 ° F (-32 ° C) ആണ്.
ചരിത്രം
[തിരുത്തുക]ഈ പ്രദേശത്ത് ഏകദേശം 2,500 വർഷങ്ങൾക്കുമുമ്പുതന്നെ തദ്ദേശീയ സെറാനോ ഇൻഡ്യാക്കാർ വസിച്ചിരുന്നു. അവർ ഈ പ്രദേശത്തെ യുഹാവിയത് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. യുഹാവിയത് എന്നാൽ പൈൻ പ്ലേസ് എന്നാണർത്ഥമാക്കുന്നത്. ശുദ്ധജല ഉറവിടമായ ഈ തടാകത്തിനുചുറ്റും സെറാനോ ഇൻഡ്യാക്കാർ ചെറു ഗ്രാമങ്ങളുണ്ടാക്കി 10-30 കുടിലുകൾ നിർമ്മിച്ച് ചെറു പഴങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ മുതലായവ കൃഷി ചെയ്ത് വിളവെടുപ്പുകാലം ആഘോഷമാക്കിത്തീർത്തിരുന്നു. സെറാനോ വംശജരുടെ പൂർവ്വികർ കാഴ്ചയിൽ ചാരനിറത്തിലുള്ള കരടികളുടെ പ്രതീതി ജനിപ്പിച്ചിരുന്നതിനാൽ അവർ മാംസാഹാരം ഭക്ഷിയ്ക്കുകയോ, മൃഗങ്ങളുടെ രോമങ്ങൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിക്കാറും ഇല്ലായിരുന്നു.[1]
ബിഗ് ബിയർ തടാകത്തെ ആദ്യമായി കണ്ടെത്തിയത് യൂറോപ്യൻ സഞ്ചാരിയായിരുന്ന ബെഞ്ചമിൻ വിൽസൺ ആയിരുന്നു. കാലിഫോർണിയയിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ മെക്സികോവിലെ ആൾട്ട കാലിഫോർണിയ പ്രദേശത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഈ തടാകത്തെ അദ്ദേഹം കണ്ടെത്തിയത്.[2]