മക്കിവ്ക
മക്കിവ്ക Макіївка | |||
---|---|---|---|
| |||
Coordinates: 48°03′20″N 37°57′40″E / 48.05556°N 37.96111°E | |||
Country | De facto Russia De jure Ukraine | ||
Oblast | Donetsk Oblast | ||
Raion | Donetsk Raion | ||
Approx. foundation | 1696 | ||
City rights | 1917[1] | ||
• Mayor | Yuri Pokintelitsa | ||
• City | 426 ച.കി.മീ.(164 ച മൈ) | ||
ഉയരം | 169 മീ(554 അടി) | ||
(2021) | |||
• City | 3,40,337 | ||
• ജനസാന്ദ്രത | 800/ച.കി.മീ.(2,100/ച മൈ) | ||
• മെട്രോപ്രദേശം | 3,78,740 | ||
Postal code | 86100-86180 | ||
ഏരിയ കോഡ് | +380 6232 | ||
വെബ്സൈറ്റ് | Official site of Makiivka |
മക്കിവ്ക, മക്കിയിവ്ക അല്ലെങ്കിൽ മകെയേവ്ക കിഴക്കൻ ഉക്രെയ്നിലെ ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റിനുള്ളിൽ (പ്രവിശ്യ) മുമ്പ് ഡിമിട്രിവ്സ്ക്, ദിമിട്രിയേവ്സ്കി എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഒരു വ്യാവസായിക നഗരമാണ്. തലസ്ഥാനമായ ഡൊണെറ്റ്സ്കിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ (9.3 മൈൽ) അകലെ സ്ഥിതി ചെയ്യുന്ന രണ്ട് നഗരങ്ങളും പ്രായോഗികമായി ഒറ്റ നഗര സമൂഹമാണ്. പ്രാദേശിക ഉരുക്ക്, കൽക്കരി വ്യവസായങ്ങളെ പിന്തുണയ്ക്കുന്ന ഘന വ്യവസായവും കോക്കിംഗ് പ്ലാന്റുകളുമുള്ള ഈ നഗരം ഡൊനെറ്റ്സ് ബേസിനിലെ ഒരു പ്രമുഖ ലോഹസംസ്കരണ, കൽക്കരി ഖനന കേന്ദ്രമാണ്. ഉക്രെയ്‌നിന്റെ ഭാഗമായി അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുങ്കിലും, 2014-ൽ റഷ്യൻ അനുകൂല സേന പിടിച്ചെടുത്തതു മുതൽ ഈ നഗരം ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ യഥാർത്ഥ ഭരണത്തിൻ കീഴിലാണ്. 2021 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിൽ 340,337 ജനസംഖ്യയുണ്ട്.