മന്ദാകിനി
മന്ദാകിനി | |
---|---|
Physical characteristics | |
നീളം | 2897 കി. മീ. (1800.11 മൈൽ) |
ഉത്തരാഖണ്ഢിലെ കേദാർനാഥിനു സമീപത്തുള്ള ചരോബരി ഹിമാനിയിൽ നിന്നും ഉദ്ഭവിക്കുന്ന മന്ദാകിനിനദി അളകനന്ദനദിയുടെ പോഷകനദിയാണ്. സോണപ്രയാഗിൽ വെച്ച് വാസുകിഗംഗനദി മന്ദാകിനിയിൽ ലയിക്കുന്നു. രുദ്രപ്രയാഗിൽ വെച്ച് മന്ദാകിനിയുമായി കണ്ടുമുട്ടുന്ന അളകനന്ദ ദേവപ്രയാഗിൽ വെച്ച് ഭാഗീരഥിനദിയുമായി ചേർന്ന് ഗംഗാനദി രൂപം കൊള്ളുന്നു. രുദ്രപ്രയാഗ് ജില്ലയിൽ N.H-109 ന്റെ കൂടെയൊഴുകുന്ന മന്ദാകിനി മൺസൂൺ മാസങ്ങളിൽ നാശനഷ്ടങ്ങളുണ്ടാക്കുന്നത് പതിവാണ്.
പേരിന്റെ അർത്ഥം
[തിരുത്തുക]സംസ്കൃതത്തിൽ മന്ദം എന്നാൽ ശാന്തം എന്നാണർത്ഥം, മന്ദാകിനിയെന്നാൽ ശാന്തമായി ഒഴുകുന്നവൾ.
മതപരമായ പ്രാധാന്യം
[തിരുത്തുക]പുണ്യക്ഷേത്രമായ കേദാർനാഥിനു സമീപത്തുകൂടിയൊഴുകുന്നതിനാലുള്ള പ്രാധാന്യം കൂടാതെ ഹിന്ദു മതഗ്രന്ഥമായ ശ്രീമദ് ഭാഗവതത്തിൽ പരാമർശിക്കപ്പെട്ട ഒരു നദി കൂടിയാണ് മന്ദാകിനി. കേദാർനാഥിനു സമീപത്ത് നദീതീരത്തുള്ള സ്നാനഘട്ടത്തിൽ കുളിച്ചാൽ മോക്ഷപ്രാപ്തി ഉണ്ടാകുമെന്നു കരുതപ്പെടുന്നു.
നീരൊഴുക്കിലുള്ള വാർഷികവ്യതിയാനങ്ങൾ
[തിരുത്തുക]ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ശാന്തമായൊഴുകുന്ന നദി മൺസൂൺ കാലയളവിൽ പ്രവചനാതീതമായി മാറുന്നു.ഇക്കാലയളവിൽ നദീതടത്തിലും സമീപത്തുള്ള മലനിരകളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും സാധാരണമാണ്.
വെള്ള നദി
[തിരുത്തുക]കേദാർനാഥ് ക്ഷേത്രത്തിന് സമീപത്തുകൂടെയൊഴുകുന്ന മന്ദാകിനി അതിന്റെ ശൈശവാവസ്ഥയിലാണ്.കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും ഗൗരികുണ്ഢിലേക്കുള്ള വീഥിയിലുടനീളം നദി യാത്രികരെ അനുഗമിക്കുന്നു.സത്യനാരായണ ക്ഷേത്രത്തിനടുത്തുവെച്ച് ക്ഷിർഗംഗ മന്ദാകിനിയിൽ ചേരുന്നു. ഗാന്ധി സരോവരത്തിനടുത്തുവെച്ചാണ് ക്ഷിർ ഗംഗയുടെ ഉത്ഭവം.മധുഗംഗയാണ് ഇവിടെ നിന്നും തുടങ്ങുന്ന മറ്റൊരു നദി. ഇവിടെ നിന്നും നദി ഗുപ്തകാശിയിലേക്കൊഴുകുന്നു.ഗൗരികുണ്ഢിൽ നിന്നും ഗുപ്തകാശിയിലേക്കുള്ള വഴിയിലുടനീളം മന്ദാകിനി റോഡിന് വളരെ അടുത്തുകൂടിയാണ് ഒഴുകുന്നത്. ഇവിടെയെല്ലാം നദിയുടെ നിറം വെള്ളയാണ്. സീതാപുരിയിൽ നിന്നും നമുക്ക് നദിയെ കാണാവുന്നതാണ്.
ചിത്രശാല
[തിരുത്തുക]-
ഗുപ്തകാഷി പട്ടണത്തിനടുത്തുള്ള മന്ദാകിനി
-
മന്ദാകിനി രുദ്രപ്രയാഗി ഒഴുകി അളകനന്ദയിൽ ചേരുന്നുi flows to Rudraprayag to join Alaknanda
അവലംബം
[തിരുത്തുക]https://en.wikipedia.org/wiki/Mandakini_River www.kedarnath-dham.com/2011/12/mandakini-river-origin.html