മേയ് 11
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 11 വർഷത്തിലെ 131 (അധിവർഷത്തിൽ 132)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1502 - വെസ്റ്റ് ഇൻഡീസിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേതുമായ യാത്രക്ക് ക്രിസ്റ്റഫർ കൊളംബസ് തുടക്കം കുറിച്ചു.
- 1812 - ബ്രിട്ടീഷ് പ്രധാനമന്ത്രി, സ്പെൻസർ പെർസിവൽ ലണ്ടനിലെ പൊതുസഭാമന്ദിരത്തിൽ വച്ച് വധിക്കപ്പെട്ടു.
- 1857 - ഇന്ത്യൻ സ്വാതന്ത്ര്യസമരം:സമരഭടൻമാർ ബ്രിട്ടീഷുകാരിൽ നിന്നും ദില്ലി പിടിച്ചെടുത്തു.
- 1858 - മിനസോട്ട മുപ്പത്തിരണ്ടാമത് അമേരിക്കൻ സംസ്ഥാനമായി.
- 1867 - ലക്സംബർഗ് സ്വാതന്ത്ര്യം പ്രാപിച്ചു.
- 1924 - ഗോട്ട്ലിബ് ഡായ്മെറും, കാൾ ബെൻസും ചേർന്ന് മെഴ്സിഡസ്-ബെൻസ് കമ്പനി സ്ഥാപിച്ചു.
- 1949 - സയാം അതിന്റെ നാമം ഔദ്യോഗികമായി തായ്ലന്റ് എന്നാക്കി.
- 1949 - ഇസ്രയേൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1960 - ഗർഭനിരോധനഗുളികകൾ വിപണിയിൽ ആദ്യമായി ലഭ്യമായി.
- 1987 - ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കൽ ശസ്ത്രക്രിയ അമേരിക്കയിലെ ബാൾട്ടിമോറിൽ നടന്നു. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഡോ. ബ്രൂസ് റെയ്റ്റ്സ് ആണ് ഈ ശസ്ത്രക്രിയ നടത്തിയത്.
- 1997 - ഐ.ബി.എം. ഡീപ്പ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടർ ഗാരി കാസ്പ്രോവിനെ ചെസ് മൽസരത്തിൽ തോല്‍പ്പിച്ച് ഒരു ലോകചാമ്പ്യനായ ചെസ് കളിക്കാരനെ തോല്‍പ്പിച്ച ആദ്യ കമ്പ്യൂട്ടറായി.
- 1998 - ഇന്ത്യ പൊഖ്റാനിൽ മൂന്ന് അണുപരീക്ഷണങ്ങൾ നടത്തി.