മേഹർഗഢ് സംസ്കാരം
مہرگڑھ (പഷ്തു: مهرګړ) | |
മറ്റ് പേര് | മേർഘർ, മേർഘഡ്, Mehrgahr, Merhgarh, Merhgahr |
---|---|
സ്ഥാനം | Dhadar, Balochistan, Pakistan |
Coordinates | 29°23′N 67°37′E / 29.383°N 67.617°E |
History | |
സ്ഥാപിതം | ക്രി.മു. ഏകദേശം 7000 |
ഉപേക്ഷിക്കപ്പെട്ടത് | ക്രി.മു. ഏകദേശം 2600 |
കാലഘട്ടങ്ങൾ | നവീനശിലായുഗം |
Site notes | |
Excavation dates | 1974–1986, 1997–2000 |
Archaeologists | Jean-François Jarrige, Catherine Jarrige |
മനുഷ്യചരിത്രത്തിൽ നവീനശിലായുഗ ആവാസസ്ഥാനങ്ങളിൽ (ക്രി.മു. 7000 - ക്രി.മു. 3200) ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നെന്ന് പുരാവസ്തു ശാസ്ത്രം അടയാളപ്പെടുത്തുന്ന മേർഘഡ് സംസ്കാരം ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിൽ ബോളാൻ ചുരത്തിനോടു ചേർന്ന് കച്ചി സമതലത്തിലാണ് നിലനിന്നിരുന്നത്. തെക്കേ ഏഷ്യയിൽ കൃഷി ആരംഭിച്ചതിനും (ബാർളി, ഗോതമ്പ് എന്നിവ) കാലിവളർത്തലിനും (കന്നുകാലികൾ, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. [1] മനുഷ്യർ സ്ഥിരവാസം തുടങ്ങുന്ന ഒരു ചെറിയ കാർഷികഗ്രാമമായിട്ടണ് ഇത് ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഹോളോസീൻ യുഗം |
---|
↑ പ്ലീസ്റ്റോസീൻ |
ഹോളോസീൻ |
|
↓Anthropocene |
ആദ്യകാലത്ത് ഇവിടെ മൺപാത്രങ്ങൾ പ്രചാരത്തിലായിട്ടില്ലായിരുന്നു. ബി.സി.ഇ. 5500-ഓടെ മാത്രമാണ് മൺപാത്രങ്ങൾ പ്രചാരത്തിലാകുന്നത്. ഇക്കാലത്തോടെ ചെമ്പും പ്രചാരത്തിലായി. വീടുകൾ മൺചുമരുകളിലാണ് നിർമ്മിച്ചിരുന്നത്. ആഭരണങ്ങൾക്കായി ഇവർ വിവിധതരം കല്ലുകളും കടൽച്ചിപ്പികളും ഉപയോഗിച്ചിരുന്നു. മെഹർഗഢിൽ ബി സി ഇ. 2600-ഓടെ ജനവാസം നിലക്കുന്നുണ്ടെങ്കിലും അതിന്റെ പരിസരങ്ങളിലായി ബി.സി.ഇ. 500 (മെഹർഗഢ് 8-ആം ഘട്ടം, പിറാക്ക്, നൗഷാറൊ തുടങ്ങിയ സ്ഥലങ്ങൾ)വരെ ഹാരപ്പൻസംസ്കൃതിക്കും വേദകാലത്തിനും സമകാലീനമായും ഈ സംസ്കൃതിയുടെ തുടർച്ച നിലനിന്നിരുന്നു.
ലോകത്തിൽ ദന്തചികിത്സയുടെ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഉദാഹരണം ഇവിടെ നിന്നാണ് കിട്ടിയിട്ടുള്ളത്. പല്ലുകൾ തുളച്ചും രാകിയും ആവശ്യാനുസരണം ഇവർ പരിപാലിച്ചിരുന്നു.
തെക്കനേഷ്യയിൽ നിന്നു കിട്ടിയിട്ടുള്ള ഏറ്റവും പഴയ മണ്ണുകൊണ്ടുള്ള സ്ത്രീരൂപം ഇവിടെ നിന്നാണ്. ബി.സി.ഇ. 4000 ആകുമ്പോഴേക്ക് ഈ രൂപങ്ങൾ ശൈലീപരമായി വളരെ മെച്ചപ്പെടുന്നുണ്ട്. ഇക്കാലത്ത്നിന്ന് ലഭ്യമായ മനുഷ്യരൂപങ്ങളെല്ലാം തന്നെ സ്ത്രീകളുടേതാണ്. ഇവയിൽ മിക്കതും കുട്ടികളെ എടുത്തുനിൽക്കുന്നവയാണ്. 2600-നു ശേഷമേ പുരുഷരൂപങ്ങൾ കണ്ടെത്തുന്നുള്ളൂ[2] .
അവലംബം
[തിരുത്തുക]- ↑ Hirst, K. Kris. 2005. "Mehrgarh". Guide to Archaeology
- ↑ http://en.wikipedia.org/wiki/Mehrgarh