യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ
Ballon d'Or | ||||
---|---|---|---|---|
തിയതി | 1956 | |||
രാജ്യം | France | |||
നൽകുന്നത് | France Football | |||
ആദ്യം നൽകിയത് | 1956 | |||
നിലവിലെ ജേതാവ് | Lionel Messi (6th award) | |||
ഏറ്റവുമധികം ലഭിച്ചത് | Lionel Messi (6 awards) | |||
ഏറ്റവുമധികം നോമിനേഷനുകൾ | Lionel Messi Cristiano Ronaldo (12 times each) | |||
ഔദ്യോഗിക വെബ്സൈറ്റ് | francefootball.fr | |||
|
ഫുട്ബോളിലെ കളിക്കാരുടെ പ്രകടനത്തിനനുസരിച്ച്, ഫിഫ വർഷം തോറും നൽകിവരുന്ന ഒരു പുരസ്കാരമാണ് യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ. ഈ പുരസ്കാരം Ballon d'Or അഥവാ സ്വർണ്ണപ്പന്ത് (The Golden Ball) എന്നും അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ യൂറോപ്പിലെ ക്ലബ്ബ് മത്സരങ്ങളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച കളിക്കാരനുള്ളതാണ് ഈ പുരസ്കാരം. [1][2]
ഫ്രാൻസ് ഫുട്ബോളിന്റെ ചീഫ് മാഗസീൻ എഡിറ്ററായിരുന്ന ഗബ്രിയേൽ ഹാനോട്ട് ആണ് ഈ പുരസ്കാരത്തിന്റെ ഉപജ്ഞാതാവ്. 1956 ൽ അദ്ദേഹം തziന്റെ ഒപ്പം പ്രവർത്തിക്കുന്നവരോട് ഈ വർഷത്തെ യൂറോപ്പിലെ ഏറ്റവും നല്ല കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ആദ്യത്തെ പുരസ്കാര ജേതാവ് ബ്ലാക്ക്പൂളിന്റെ സ്റ്റാൻലി മാത്യൂസ് ആയിരുന്നു.[3]
പുരസ്കാരം നൽകിയിരുന്ന ആദ്യ കാലങ്ങളിൽ യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന യൂറോപ്പിലെ കളിക്കാർക്കു വേണ്ടി മാത്രമേ തിരഞ്ഞെടുപ്പ് നടന്നിരുന്നുള്ളൂ. അതിനാൽ പെലെ, ഡിയേഗോ മറഡോണ മുതലായ ലോകോത്തര കളിക്കാർ ഈ പുരസ്കാരത്തിന് അനർഹരായിരുന്നു.[4] 1995 ൽ പുരസ്കാരവിതരണത്തിൽ മാറ്റം വന്നു. യൂറോപ്യൻ ക്ലബ്ബുകൾക്കു വേണ്ടി കളിക്കുന്ന യൂറോപ്പുകാരല്ലാത്ത കളിക്കാരേയും പുരസ്കാരത്തിനായി തിരഞ്ഞെടുക്കാമെന്നായി. യൂറോപ്പുകാരനല്ലാതെ ഈ പുരസ്കാരം നേടിയ ആദ്യ വ്യക്തി മിലാന്റെ ജോർജ് വിയ ആയിരുന്നു. പുതിയ നിയമം നിലവിൽ വന്ന വർഷം തന്നെ അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കി.[5] 2007 ൽ നിയമത്തിൽ വീണ്ടും മാറ്റം വന്നു. ലോകത്തിലെ ഏത് കളിക്കാരനും ഈ പുരസ്കാരത്തിന് അർഹതയുണ്ട് എന്ന നിയമം നിലവിൽ വന്നു. അതിനാൽ തന്നെ വോട്ട് ചെയ്യുന്ന പത്രപവർത്തകരുടെ എണ്ണം 96 ആയി ഉയർന്നു. 2006 ൽ ഇത് 52 ആയിരുന്നു.[6]
മൂന്ന് കളിക്കാർ ഈ പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട് : യോഹാൻ ക്രൈഫ്, മിഷായേൽ പ്ലാറ്റീനി, മാർക്കോ വാൻ ബാസ്റ്റൻ എന്നിവരാണവർ. അതിൽത്തന്നെ പ്ലാറ്റീനി മാത്രമാണ് മൂന്ന് പുരസ്കാരങ്ങളും അടുത്തടുത്ത വർഷങ്ങളിലായി നേടിയിട്ടുള്ളത്. 1983 മുതൽ 1985 വരെയാണത്.[3] ഈ പുരസ്കാരം നേടുന്ന ആദ്യ ബ്രസീൽ കളിക്കാരൻ റൊണാൾഡോ ആണ്. പുരസ്കാര വിതരണ നിയമത്തിലെ മാറ്റത്തിനു ശേഷം 1997 ലാണ് അദ്ദേഹം ഈ പുരസ്കാരം നേടിയത്.[5] ഡച്ച് കളിക്കാരും ജർമ്മൻ കളിക്കാരും ഏഴ് പുരസ്കാരങ്ങൾ വീതം നേടി രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ മുന്നിൽ നിൽക്കുന്നു. ക്ലബ്ബുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ ഇറ്റാലിയൻ ക്ലബ്ബുകളായ A.C. മിലാനും ഇന്റർമിലാനും മുന്നിൽ നിൽക്കുന്നു. രണ്ട് ടീമിൽ നിന്നും 6 കളിക്കാർക്കായി 8 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[7] ഏറ്റവും പുതിയ പുരസ്കാരജേതാവ് അർജന്റീനയുടെ ലയണൽ മെസ്സി ആണ്. ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ അർജന്റീനക്കാരനും ആദ്യത്തെ അർജന്റീന പൗരനുമാണ് അദ്ദേഹം.[8]
2010 മുതൽ ഈ പുരസ്കാരവും ഫിഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും കൂടി കൂട്ടിച്ചേർത്ത് ഫിഫ സ്വർണ്ണപ്പന്ത് എന്ന പേരിൽ ഓരോ വർഷവും നൽകപ്പെടും.[9]
ജേതാക്കൾ
[തിരുത്തുക]കളിക്കാരെ അടിസ്ഥാനപ്പെടുത്തി
[തിരുത്തുക]Player | Total | Years |
---|---|---|
ക്രൈഫ്, യോഹാൻയോഹാൻ ക്രൈഫ് | 3 | 1971, 1973, 1974 |
പ്ലാറ്റീനി, മിഷായേൽമിഷായേൽ പ്ലാറ്റീനി | 3 | 1983, 1984, 1985 |
വാൻ ബാസ്റ്റൻ, മാർക്കോമാർക്കോ വാൻ ബാസ്റ്റൻ | 3 | 1988, 1989, 1992 |
ഡി സ്റ്റെഫാനോ, ആൽഫ്രഡോആൽഫ്രഡോ ഡി സ്റ്റെഫാനോ | 2 | 1957, 1959 |
ബെക്കൻബോവർ, ഫ്രാൻസ്ഫ്രാൻസ് ബെക്കൻബോവർ | 2 | 1972, 1976 |
കീഗൻ, കെവിൻകെവിൻ കീഗൻ | 2 | 1978, 1979 |
റമ്മെനിഗ്ഗ്, കാൾ-ഹെയ്ൻസ്കാൾ-ഹെയ്ൻസ് റമ്മെനിഗ്ഗ് | 2 | 1980, 1981 |
, റൊണാൾഡോറൊണാൾഡോ | 2 | 1997, 2002 |
രാജ്യത്തെ അടിസ്ഥാനപ്പെടുത്തി
[തിരുത്തുക]Country | Players | Total |
---|---|---|
ജർമ്മനി | 5 | 7 |
നെതർലൻ്റ്സ് | 3 | 7 |
ഫ്രാൻസ് | 4 | 6 |
ബ്രസീൽ | 4 | 5 |
ഇംഗ്ലണ്ട് | 4 | 5 |
ഇറ്റലി | 5 | 5 |
പോർച്ചുഗൽ | 3 | 3 |
സോവിയറ്റ് യൂണിയൻ | 3 | 3 |
സ്പെയിൻ | 2 | 3 |
ചെക്ക് റിപ്പബ്ലിക്ക് / Czechoslovakia | 2 | 2 |
അർജന്റീന | 1 | 6 |
ബൾഗേറിയ | 1 | 1 |
ഡെന്മാർക്ക് | 1 | 1 |
ഹംഗറി | 1 | 1 |
Liberia | 1 | 1 |
വടക്കൻ അയർലണ്ട് | 1 | 1 |
സ്കോട്ട്‌ലൻഡ് | 1 | 1 |
ഉക്രൈൻ | 1 | 1 |
ക്ലബ്ബിനെ അടിസ്ഥാനപ്പെടുത്തി
[തിരുത്തുക]Club | Players | Total |
---|---|---|
യുവന്റസ് | 6 | 8 |
മിലാൻ | 6 | 8 |
ബാഴ്സലോണ | 6 | 8 |
റയൽ മാഡ്രിഡ് | 5 | 6 |
ബയേൺ മ്യൂണിക് | 3 | 5 |
മാഞ്ചസ്റ്റർ യുണൈറ്റഡ് | 4 | 4 |
ഡൈനാമോ കീവ് | 2 | 2 |
ഇന്റർമിലാൻ | 2 | 2 |
ഹാംബർഗ് | 1 | 2 |
ബ്ലാക്ക്പൂൾ | 1 | 1 |
ഡുക്ല പ്രേഗ് | 1 | 1 |
ഡൈനാമോ മോസ്കോ | 1 | 1 |
ബെൻഫിക്ക | 1 | 1 |
Ferencváros | 1 | 1 |
അജാക്സ് | 1 | 1 |
Borussia Mönchengladbach | 1 | 1 |
Marseille | 1 | 1 |
Borussia Dortmund | 1 | 1 |
ലിവർപൂൾ | 1 | 1 |
കുറിപ്പുകൾ
[തിരുത്തുക]A. a b Despite being born in Argentina, Alfredo Di Stefano acquired Spanish citizenship in 1956, and went on to play for the Spanish national football team.[10]
B. ^ Despite being born in Argentina, Omar Sívori acquired Italian citizenship in 1961, and went on to play for the Italian national football team.[11]
C. ^ Johan Cruyff was signed by Barcelona from Ajax mid-way through 1973.[12]
D. ^ Gary Lineker was signed by Barcelona from Everton mid-way through 1986.
E. ^ Ruud Gullit was signed by Milan from PSV Eindhoven mid-way through 1987.[13]
F. ^ George Weah was signed by Milan from Paris Saint-Germain mid-way through 1995.[14]
G. ^ Ronaldo was signed by Internazionale from Barcelona mid-way through 1997.[15]
H. ^ Luís Figo was signed by Real Madrid from Barcelona mid-way through 2000.[16]
I. ^ Ronaldo was signed by Real Madrid from Internazionale mid-way through 2002.[17]
J. ^ Deco was signed by Barcelona from Porto mid-way through 2004.
K. Fabio Cannavaro was signed by Real Madrid from Juventus mid-way through 2006.[18]
L. ^ Cristiano Ronaldo was signed by Real Madrid from മാഞ്ചസ്റ്റർ യുണൈറ്റഡ് mid-way through 2009.[19]
ഇതും കാണുക
[തിരുത്തുക]- ഫിഫ
- ഫിഫ ബാലൺ ഡി ഓർ (2010 മുതൽ ഫിഫ നൽകിവരുന്ന പുരസ്കാരം)
അവലംബം
[തിരുത്തുക]- ↑ https://www.cambridge.org/core/journals/perspectives-on-politics/article/abs/messi-ronaldo-and-the-politics-of-celebrity-elections-voting-for-the-best-soccer-player-in-the-world/36CB5CB44D4C06866305408163A49290
- ↑ https://www.sportbible.com/football/ballon-dor-votes-lionel-messi-cristiano-ronaldo-665271-20230302?source=facebook&fbclid=IwAR3LI1jGmPSn6t7ceIM-ql4o5eV5meCTB5dcbvPMeTArHAGJnDHlIuzPR_Y
- ↑ 3.0 3.1 "Ronaldo joins legendary list". BBC Sport. 1 December 2008. Retrieved 4 December 2008.
- ↑ "Matthews wins first Golden Ball". BBC Sport. 1 December 2008. Retrieved 4 December 2008.
- ↑ 5.0 5.1 "The 1990s Ballon d'Or winners". BBC Sport. 1 December 2008. Retrieved 4 December 2008.
- ↑ "Kaka wins 2007 award". BBC Sport. 1 December 2008. Retrieved 4 December 2008.
- ↑ "Rankings by Wins". Rec.Sport.Soccer Statistics Foundation. 9 October 2008. Retrieved 4 December 2008.
- ↑ "Messi obtiene el Balón de oro 2009=[[El Economista]]". 1 December 2009. Archived from the original on 2009-12-03. Retrieved 1 December 2009.
{{cite news}}
: URL–wikilink conflict (help) - ↑ "FIFA.com - The FIFA Ballon d'Or is born". Archived from the original on 2015-01-18. Retrieved 2010-11-27.
- ↑ "Europe dazzled by Di Stéfano". uefa.com. Union of European Football Associations. 22 November 2004. Archived from the original on 2008-12-11. Retrieved 6 December 2008.
- ↑ "Juve legend Sívori dies". uefa.com. Union of European Football Associations. 18 February 2005. Archived from the original on 2007-01-04. Retrieved 6 December 2008.
- ↑ "Johan Cruyff". Laureus. Archived from the original on 2007-12-13. Retrieved 6 December 2008.
- ↑ "Sexy football to sexy golf, Gullit shows his class". The Scotsman. Johnston Press Digital Publishing. 4 October 2008. Retrieved 6 December 2008.
- ↑ Harris, Nick (7 December 2004). "George Weah: favourite to win biggest battle - leading his country off the field". The Independent. Associated Press. Archived from the original on 2011-09-11. Retrieved 6 December 2008.
- ↑ "Fast facts on Ronaldo". Sports Illustrated. Reuters. 31 August 2002. Archived from the original on 2002-09-04. Retrieved 6 December 2008.
- ↑ Nash, Elizabeth (25 July 2000). "Figo defects to Real Madrid for record £37.2m". The Independent. Associated Press. Retrieved 6 December 2008.
- ↑ "Real ropes Ronaldo". Sports Illustrated. Associated Press. 31 August 2002. Archived from the original on 2008-12-05. Retrieved 6 December 2008.
- ↑ "Real sign Cannavaro and Emerson". BBC Sport. 19 July 2006. Retrieved 6 December 2008.
- ↑ "Man Utd accept £80m Ronaldo bid". BBC Sport. British Broadcasting Corporation. 11 June 2009. Retrieved 11 June 2009.