Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ലുഡോവിക്കോ ഡി വർത്തേമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർത്തേമയുടെ പുസ്തകത്തിന്റെ ഡച്ചു പരിഭാഷയുടെ പുറം ചട്ട

മക്കയും മദീനയും സന്ദർശിച്ച മുസ്ലിമല്ലാത്ത ആദ്യത്തെ യൂറോപ്യൻ യാത്രികനെന്ന ഖ്യാതി നേടിയ ഇറ്റലിക്കാരനായ സഞ്ചാരി.[1] (1470-1517) പോർട്ടുഗീസുകാരുടെ ചാരനായി സാമൂതിരിക്കെതിരായി അവരെ സഹായിച്ചനിലയിലും കുപ്രസിദ്ധനാണ്‌. ഇംഗ്ലീഷ്: (Ludovico di Varthema).. വർത്തേമ എന്നും ബർത്തേമ എന്നും അറിയപ്പെടുന്നു.മാങ്ങയെ മേങ്കോ എന്ന് ആദ്യമായി വിളിച്ചത് ഇദ്ദേഹമാണ്‌[2].

ജീവ ചരിത്രം

[തിരുത്തുക]

ഇറ്റലിയിലെ ബൊളോഗ്നയിൽ 1470 ലാണ് വർത്തേമ ജനിച്ചത്. അദ്ദേഹത്തിൻറെ ബാല്യകാലത്തെക്കുറിച്ച് അധികം അറിയാൻ കഴിഞ്ഞിട്ടില്ല. പ്രായപൂർത്തിയായതോടെ അദ്ദേഹം സൈനികവൃത്തിയിൽ പ്രവേശിച്ചു. എന്നാൽ ചെറുപ്പം മുതൽക്കേ അദ്ദേഹത്തിന് പേരിലും പ്രശസ്തിയിലും സാഹസികയാത്രകളിലും താല്പര്യമുണ്ടായിരുന്നു.

1502 ൽ അദ്ദേഹം യൂറോപ്പ് വിട്ടു. കെയ്റോ, ബെയ്റൂട്ട്, ഡമാസ്കസ്, മക്ക എന്നീ സ്ഥലങ്ങൾ സഞ്ചരിച്ചു. മക്കയിൽ പോവുകയായിരുന്ന മാമുൽക് സംഘത്തിൻറെ കൂടെ വേഷപ്രച്ഛന്നനായാണ് അവിടം സന്ദർശിച്ചത്. അദ്ദേഹം ഇതിനെ പറ്റി പിന്നീട് രചിച്ച തൻറെ ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. ലേയ്. "Ludovico di Varthema" (in ഇംഗ്ലീഷ്). Discoverers Web. Archived from the original on 2012-06-17. {{cite web}}: Cite has empty unknown parameters: |ccessyear=, |month=, |accessmonthday=, and |coauthors= (help); More than one of |author= and |last= specified (help); Text "first റേയ്മെന്റ്" ignored (help)
  2. LAKSHYA LDC starting Point ,page-140

കുറിപ്പുകൾ

[തിരുത്തുക]


കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ


"https://ml.wikipedia.org/w/index.php?title=ലുഡോവിക്കോ_ഡി_വർത്തേമ&oldid=3643909" എന്ന താളിൽനിന്ന് ശേഖരിച്ചത്