ലോക ആദിവാസി ദിനം
തിയതി | 9 August (annually) |
---|---|
സ്ഥലം | Globally |
Theme | The Role of Indigenous Women in the Preservation and Transmission of Traditional Knowledge |
എല്ലാ വർഷവും ആഗസ്റ്റ് ഒമ്പതാം തീയതി ലോക ആദിവാസി ദിനമായി ആചരിക്കപ്പെടുന്നു. (International Day of the World's Indigenous Peoples) . ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1994ലെ പ്രഖ്യാപനത്തോടെയാണ് ലോക ആദിവാസി ദിനം നിലവിൽ വന്നത്.
ചരിത്രം
[തിരുത്തുക]1995 മുതൽ 2004വരെ ലോക ആദിവാസിജനത ദശാബ്ദമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.( International Decade of the World's Indigenous People).ഇതോടനുബന്ധിച്ച് ഈ ദശാബദത്തിലെ എല്ലാ വർഷങ്ങളിലും ആദിവാസി ദിനം ആചരിക്കാൻ യു.എൻ തീരുമാനിച്ചു. 2005-2015 വരെ രണ്ടാം ആദിവാസി ദശാബദമായി കൊണ്ടാടുകയുണ്ടായി. ആദിവാസി ജനങ്ങളെ മനസ്സിലാക്കാനും, അവരുടെ പ്രശനങ്ങളെ അറിയാനും, ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതടക്കമുള്ള പ്രചരണ പരിപാടികൾ ഈ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു.
മുദ്രാചിത്രം
[തിരുത്തുക]ബംഗ്ലാദേശിലെ ആദിവാസി വിഭാഗമായ ചക്മയിൽ പെട്ട റേബാംഗ് ദേവൻ എന്ന ബാലൻ രചിച്ച ചിത്രമാണ് UN Permanent Forum on Indigenous Issues ന്റെ മുദ്രാചിത്രം,. ലോക ആദിവാസി ദിന പ്രചരണങ്ങളിലും ഈ ചിത്രം ഉപയോഗച്ച് വരുന്നു. രണ്ട് കതിരിലകൾക്കിടയിൽ കാണുന്ന ഭൂഗോളത്തിനു കുറുകെ രണ്ട് കൈകകൾ ഹസ്തദാനത്തിലേർപ്പെട്ടിരിക്കുന്നതാണ് ചിത്രം. |