Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

സൗദി റിയാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗദി റിയാൽ
ريال سعودي (Arabic ഭാഷയിൽ)
User(s) സൗദി അറേബ്യ സൗദി അറേബ്യ
Inflation 3% (ഡിസംബർ 2013)
Source സൗദി അറേബ്യൻ മോണിട്ടറി ഏജൻസി, ജനു 2014 ഉദ്ദേ.
Pegged with യു.എസ്. ഡോളർ = 3.75 SR
Subunit
1/100 ഹലാൽ a
Symbol ر.س (അറബിക്), SR (ലത്തീൻ), (യൂണിക്കോഡ്)
Coins 5, 10, 25, 50 ഹലാല
Banknotes 1, 5, 10, 50, 100, 200, 500 റിയാൽ
മോണിട്ടറി അഥോറിറ്റി സൗദി അറേബ്യൻ മോണിട്ടറി ഏജൻസി
Website www.sama.gov.sa

സൗദി അറേബ്യ എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്ര നാണയമാണ് സൗദി റിയാൽ. ഒരു റിയാലിനെ വീണ്ടും വിഭജിച്ചതാണ് ഹലാലാ. 100 ഹലാലാ ഒരു റിയാലിന്ന് തുല്യമാണ്. റിയാൽ എന്ന നാമം സ്പാനിഷ്‌ റിയൽ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്.

ഒരു റിയാൽ ഏകദേശം 0.27 യു .എസ് ഡോളറിൻ തുല്യമാണ്. ധനകാര്യ സംബന്ധമായ അവകാശം saudi arabian monetary agency ക്കാ കുന്നു .5,10,25,50 ഹലാലാ [നാണയങ്ങൾ ] കളും 1, 5, 10, 50, 100, 200, 500 എന്നീ റിയാലുകളും [കറൻസി] ആണുള്ളത് .1,5,10,50,100 എന്നിവയിൽ അബ്ദുല്ലാഹ് ബിൻ അബ്ദുൽ അസീസ്‌ അൽ സൌദ്‌ രാജാവിന്റെ ചിത്രം ഉണ്ട് .500 റിയാലിൽ അബ്ദുൽ അസീസ്‌ അൽ സൗദ് രാജാവിന്റെ പടമാണുള്ളത്. നിലവിലെ ഭരണാധികാരി സൽമാൻ രാജാവിന്റെ ചിത്രത്തോടെയുള്ള കറൻസികൾ 2016 ഡിസംബർ മുതൽ ലഭ്യമായിത്തുടങ്ങും. ബാങ്കുകളിൽ എത്തിച്ചേരുന്ന പഴയ നോട്ടുകൾ പിന്നീട് വിപണിയിലേക്ക് എത്തുകയില്ല. ഒരു വർഷം കൊണ്ട് പഴയ നോട്ടുകൾ പൂർണമായി പിൻവലിക്കാനാണ് സാമ ലക്ഷ്യമിടുന്നത്.

വിവിധ ഘട്ടങ്ങൾ

[തിരുത്തുക]

സൗദ് രാജാവിന്റെ ഭരണകാലത്ത് 1961 ജൂൺ 14 നാണ് സൗദിയിലെ ആദ്യ കറൻസി നോട്ട് പുറത്തിറക്കിയത്. ഒന്ന്, അഞ്ച്, പത്ത്, 50, 100 റിയാൽ നോട്ടുകളാണ് അന്ന് പുറത്തിറക്കിയത്. കറൻസികളുടെ രണ്ടാം പതിപ്പ് ഫൈസൽ രാജാവിന്റെ കാലത്ത് 1968 മാർച്ച് 13 ന് പുറത്തിറക്കി. 1971 ജൂൺ 24 ന് ആദ്യ പതിപ്പ് നോട്ടുകൾ പിൻവലിച്ചു. ഖാലിദ് രാജാവിന്റെ കാലത്ത് 1976 സെപ്റ്റംബർ ഒമ്പതിനാണ് സൗദി റിയാലിന്റെ മൂന്നാം പതിപ്പ് പുറത്തിറക്കിയത്. ഫഹദ് രാജാവിന്റെ ഭരണകാലത്ത് 1984 ജനുവരി നാലിന് നാലാം പതിപ്പ് പുറത്തിറക്കി. നാലാം പതിപ്പിനൊപ്പമാണ് ആദ്യമായി അഞ്ഞൂറു റിയാൽ നോട്ടുകൾ പുറത്തിറക്കിയത്. അബ്ദുല്ല രാജാവിന്റെ കാലത്ത് 2008 മെയ് 21 നാണ് അഞ്ചാം പതിപ്പ് പുറത്തിറക്കി. ഘട്ടംഘട്ടമായായിരുന്നു അഞ്ചാം പതിപ്പ് നോട്ടുകൾ പുറത്തിറക്കിയത്. 2007 മെയ് 21 ന് 50 റിയാൽ നോട്ടും ജൂലൈ 16 ന് അഞ്ച്, പത്ത് റിയാൽ നോട്ടുകളും സെപ്റ്റംബർ 17 ന് 500 റിയാൽ നോട്ടും ഡിസംബർ 12 ന് 100 റിയാൽ നോട്ടും പുറത്തിറക്കി. സൗദി റിയാലിന്റെ ആറാമത് പതിപ്പ് 2016 ഡിസംബറിൽ പുറത്തിറക്കി. മക്കയിലെ മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി വികസനങ്ങൾ, സൗദിയിലെ പ്രധാന വികസനങ്ങൾ, പ്രധാന ചരിത്ര അടയാളങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഫോട്ടോകൾ പുതിയ നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കറെൻസി അളവ് നിറം
1 റിയാൽ 133x63 mm ഇളം പച്ച
5 റിയാൽ 145x66 mm വയലെറ്റ്
10 റിയാൽ 150x68 mm കാപ്പി
50 റിയാൽ 155x70 mm കടുത്ത പച്ച
100 റിയാൽ 160x72 mm ചുവപ്പ്
500 റിയാൽ 166x74 mm നീല

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻഹോങ് കോങ് ഡോളർജാപ്പനീസ് യെൻമകൌ പതാക്കനോർത്ത് കൊറിയൻ വോൺതായ്‌വാൻ ഡോളർദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ്മ്യാൻമാർ ചാറ്റ്ഫിലിപ്പൈൻ പെസൊസിംഗപ്പൂർ ഡോളർതായി ഭട്ട്കിഴക്കൻ തിമോർ സെന്റാവൊവിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്കഭൂട്ടാൻ എൻഗൾട്രംഇന്ത്യൻ രൂപമാലദ്വീപ് രൂപനേപ്പാളീസ് രൂപപാകിസ്താനി രൂപശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനികസാഖ്സ്ഥാൻ റ്റെംഗെകിർഗിസ്ഥാൻ സംമംഗോളിയൻ തുഗ്രിക്റഷ്യൻ റൂബിൾതാജിക്കിസ്ഥാൻ സൊമോനിതുർക്മെനിസ്ഥാൻ മനത്ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാംഅസർബയ്ജാനിയൻ മനത്ബഹറിൻ ദിനാർ • സൈപ്രസ് യൂറോജോർജ്ജിയൻ ലാറിഇറാനിയൻ റിയാൽഇറാഖി ദിനാർഇസ്രയേലി ഷക്കൽജോർദ്ദാനിയൻ ദിനാർകുവൈറ്റി ദിനാർലബനീസ് പൗണ്ട്ഒമാനി റിയാൽഖത്തറി റിയാൽസൗദി റിയാൽസിറിയൻ പൗണ്ട്ടർക്കിഷ് ലിറയു.എ.ഇ. ദിർഹംയെമനി റിയാൽ

"https://ml.wikipedia.org/w/index.php?title=സൗദി_റിയാൽ&oldid=3989472" എന്ന താളിൽനിന്ന് ശേഖരിച്ചത്