Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

എർബിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Erbium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
68 ഹോമിയംഎർബിയംതൂലിയം‎
-

Er

Fm
വിവരണം
പേര്, പ്രതീകം, അണുസംഖ്യ എർബിയം, Er, 68
കുടുംബം ലാന്തനൈഡുകൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
സാധാരണ ആറ്റോമിക ഭാരം 167.259(3)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f12 6s²
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 30, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 9.066  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
8.86  g·cm−3
ദ്രവണാങ്കം 1802 K
(1529 °C, 2784 °F)
ക്വഥനാങ്കം 3141 K
(2868 °C, 5194 °F)
ദ്രവീകരണ ലീനതാപം 19.90  kJ·mol−1
ബാഷ്പീകരണ ലീനതാപം 280  kJ·mol−1
Heat capacity (25 °C) 28.12  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1504 1663 (1885) (2163) (2552) (3132)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.24 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  589.3  kJ·mol−1
2nd:  1150  kJ·mol−1
3rd:  2194  kJ·mol−1
Atomic radius 175  pm
Atomic radius (calc.) 226  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) (poly) 0.860 µΩ·m
താപ ചാലകത (300 K) 14.5  W·m−1·K−1
Thermal expansion (r.t.) (poly)
12.2 µm/(m·K)
Speed of sound (thin rod) (20 °C) 2830 m/s
Young's modulus 69.9  GPa
Shear modulus 28.3  GPa
Bulk modulus 44.4  GPa
Poisson ratio 0.237
Vickers hardness 589  MPa
Brinell hardness 814  MPa
CAS registry number 7440-52-0
Selected isotopes
Main article: Isotopes of എർബിയം
iso NA half-life DM DE (MeV) DP
160Er syn 28.58 h ε 0.330 160Ho
162Er 0.139% stable
164Er 1.601% stable
165Er syn 10.36 h ε 0.376 165Ho
166Er 33.503% stable
167Er 22.869% stable
168Er 26.978% stable
169Er syn 9.4 d β- 0.351 169Tm
170Er 14.910% stable
171Er syn 7.516 h β- 1.490 171Tm
172Er syn 49.3 h β- 0.891 172Tm
അവലംബങ്ങൾ

അണുസംഖ്യ 68 ആയ മൂലകമാണ് എർബിയം. Er ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ളിനിറമുള്ള ഈ അപൂർ‌വ ലോഹം ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. സാധാരണ നിലയൽ ഖരാവസ്ഥയിലായിരിക്കും. സ്വീഡനിലെ യിട്ടർബി ഗ്രാമത്തിൽ കാണപ്പെടുന്ന ധാതുവായ ഗാഡോലിനൈറ്റിൽ എർബിയം മറ്റ് പല അപൂർ‌വ മൂലകങ്ങളോട് ചേർന്ന് കാണപ്പെടുന്നു.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]

ത്രിസം‌യോജകമായ എർബിയം ലോഹത്തിന്റെ ശുദ്ധരൂപം എളുപ്പം രൂപമാറ്റം വരുത്താവുന്നതും മൃദുവും ആണ്. എങ്കിലും വായുവിൽ സ്ഥിരതയുള്ളതാണ്. മറ്റ് അപൂർ‌വ എർത്ത് ലോഹങ്ങളേപ്പോലെ അതിവേഗത്തിൽ ഓക്സീകരിക്കപ്പെടുന്നതുമില്ല. ഇതിന്റെ ലവണങ്ങൾക്ക് റോസ് നിറമാണ്. എർബിയ എന്നാണ് ഇതിന്റെ സെസ്ക്വിഓക്സൈഡിന്റെ പേര്.

ഉപയോഗങ്ങൾ

[തിരുത്തുക]

എർബിയത്തിന്റെ നിത്യജീവിതത്തിലെ ഉപയോഗങ്ങൾ വ്യത്യസ്തങ്ങളാണ്. ഛായഗ്രഹികളിലെ ഫിൽട്ടറായാണ് ഇത് ഏറ്റവും അതികമായി ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉപയോഗങ്ങൾ:

  • ആണവ സാങ്കേതികവിദ്യയിൽ ന്യൂട്രോൺ വലിച്ചെടുക്കുന്നതിനായി (മോഡറേറ്റർ) ഉപയോഗിക്കുന്നു.
  • ഫൈബർ-ഒപ്ടിക് ലേസർ ആം‌പ്ലിഫയറുകളെ ഡോപ് ചെയ്യുന്നതിനുള്ള അപദ്രവ്യമായി ഉപയോഗിക്കുന്നു.
  • വനേഡിയത്തോടൊപ്പം ലോഹസങ്കരമായി ചേർക്കുമ്പോൾ അതിന്റെ കാഠിന്യം കുറക്കുകയും രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • എർബിയം ഓക്സൈഡ് പിങ്ക് നിറമുള്ളതാണ്. അത് ചിലപ്പോഴെല്ലാം സ്ഫടികത്തിനും പോർസലിനും നിറം നൽ‌കാൻ ഉപയോഗിക്കാറുണ്ട്. സൺഗ്ലാസുകളിലും വിലകുറഞ്ഞ ആഭരങ്ങളിലുമാണ് ഇത്തരം സ്ഫടികങ്ങൾ ഉപയോഗിക്കാറ്.

ചരിത്രം

[തിരുത്തുക]

1843ൽ കാൾ ഗുസ്താവ് മൊസാണ്ടർ ആണ് എർബിയം കണ്ടെത്തിയത്. അദ്ദേഹം ഗാഡോലിനൈറ്റിൽനിന്ന് "യിട്രിയയെ" യിട്രിയ, എർബിയ, ടെർബിയ എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി വേർതിരിച്ചു. അദ്ദേഹം പുതിയ മൂലകങ്ങൾക്ക് സ്വീഡനിലെ യിട്ടർബി ഗ്രാമത്തിന്റെ പേരുമായി ബന്ധമുള്ള പേരുകളിട്ടു. അവിടെ യിട്രിയയുടെയു എർബിയത്തിന്റെയും വൻശേഖരങ്ങൾ കാണപ്പെടുന്നു. താരതമ്യേന ശുദ്ധരൂപത്തൽ ഈ ലോഹം നിർമ്മിക്കപ്പെട്ടത് 1934ൽ ആണ്. നിർജലീകമായ ക്ലോറൈഡിനെ പൊട്ടാസ്യം ബാഷ്പം ഉപയോഗിച്ച് നിരോക്സീകരിച്ചുകൊണ്ടായിരുന്നു അത്.

"https://ml.wikipedia.org/w/index.php?title=എർബിയം&oldid=1712708" എന്ന താളിൽനിന്ന് ശേഖരിച്ചത്