Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

രാജസ്ഥാനിലെ കോട്ടകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hill Forts of Rajasthan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസ്ഥാനിലെ കോട്ടകൾ
Amber fortkumbhalgarhRanthambore FortJaisalmer Fort
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area736, 3,460 ഹെ (79,200,000, 372,400,000 sq ft)
IncludesGagron Fort, ആംബർ കോട്ട, കുംഭല്ഗഡ്, ചിത്തോർഗഢ് കോട്ട, ജൈസാൽമീർ കോട്ട, രൺഥംഭോർ കോട്ട Edit this on Wikidata
മാനദണ്ഡംii, iii[1]
അവലംബം247
നിർദ്ദേശാങ്കം24°53′00″N 74°38′46″E / 24.883306°N 74.646111°E / 24.883306; 74.646111
രേഖപ്പെടുത്തിയത്2013 (37th വിഭാഗം)

ആരവല്ലി പർവ്വതനിരകളിലായി സ്ഥിതിചെയ്യുന്ന ഒന്നിലധികം കോട്ടകളാണ് രാജസ്ഥാനിലെ ശൃംഖങ്ങളിലുള്ള കോട്ടകൾ (Hill Forts of Rajasthan) എന്ന നാമത്തിൽ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്തൗഡ് കോട്ട, കുംഭാൽഗഢ് കോട്ട, രൺഥംഭോർ കോട്ട, ആംബർ കോട്ട, ജയ്സാൽമീർ കോട്ട എന്നിവയാണ് ഈ കോട്ടകൾ. രജപുത്ര രാജാക്കന്മാരുടെ കാലത്താണ് ഈ കോട്ടകൾ പടുതുയർത്തിയത്. രജപുത്ര വാസ്തുവിദ്യയിൽ പ്രതിരോധനിർമിതികൾക്കുണ്ടായിരുന്ന പ്രാധാന്യവും ഇതിൽനിന്നും മനസ്സിലാക്കാം. വാസ്തുവിദ്യാപരമായും വളരെയധികം പ്രത്യേകതകളുള്ളതാണ് ഈ കോട്ടകൾ. നിരവധി പടവുകൾ തുരങ്കങ്ങൾ എന്നിവ ഈ കോട്ടയിലേക്കുള്ള സഞ്ചാരപാതകളായി ഉപയോഗിച്ഛിരുന്നു. വീതിയേറിയ ബലിഷ്ഠമായ കോട്ടമതിലിനുള്ളിൽ രാജകൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, നിയമനിർമ്മാണ സഭകൾ, ഉദ്യാനങ്ങൾ, ജലസംഭരണികൾ തുടങ്ങിയവയെല്ലാം ഇവർ നിർമിച്ചു. രാജ്സ്ഥാനിലെ ഭൂപ്രകൃതിയും ചൂടുള്ള കാലാവസ്ഥയും പരിഗണിച്ചുകൊണ്ടാണ് ഇവയുടെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്.

7-ആം നൂറ്റാണ്ടിലേതുമുതൽ 12-ആം നൂറ്റാണ്ടിലേതുവരെയുള്ള നിർമിതികൾ ഈ കോട്ടകൾക്കുള്ളിൽ കാണാം. അതേസമയം ഈ കോട്ടകളിലെ ഓരോന്നും അതിന്റേതായ സവിശേഷതകൾ പുലർത്തുന്നുണ്ട്.

2013-ലാണ് ഈ കോട്ടകളെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടുകൂടി ഇന്ത്യയിൽ നിന്നുള്ള ലോകപൈതൃക കേന്ദ്രങ്ങളുടെ എണ്ണം 30ആയി.

ചിത്തൗഡ് കോട്ട

[തിരുത്തുക]

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് ചിത്തൗഡ് കോട്ട. 7ആം നൂറ്റാണ്ടുമുതൽ 1568 വരെയുള്ള കാലയളവിൽ നിരവധി രാജാക്കന്മാർ ഇവിടം കേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്നു. ഗുഹിലോത്ത് രാജാക്കന്മാരാണ് ആദ്യമായി ഇവിടം കേന്ദ്രമാക്കിയത്. തുടർന്ന് സിസോദിയരും ഛത്തരി രജപുത്രരും ഇവിടം ഭരിച്ചു. 280ഹെക്റ്ററുകളിലായി (691.9 ഏക്കർ) ഈ കോട്ട വ്യാപിച്ചിരിക്കുന്നു [2]

നിരവധി സൗധങ്ങൾ ചിത്തൗഡിലെ ഈ കോട്ടമതിലുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്നു. 4 കൊട്ടാരങ്ങൾ, 19 പ്രധാന ക്ഷേത്രങ്ങൾ, 4 സ്മാരക നിർമ്മിതികൾ, 20ഓളം ജലാശയങ്ങൾ എന്നിവയെല്ലാം ഈ കോട്ടയുടെ ഭാഗമാണ്.

കുംഭല്ഗഡ് കോട്ട

[തിരുത്തുക]
പ്രധാന ലേഖനം: കുംഭല്ഗഡ്

രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കോട്ടയാണ് കുംഭല്ഗഡ് കോട്ട. 15ആം നൂറ്റാണ്ടിൽ രാജസ്ഥാനിലെ മേവാർ(മേവാഡ്) പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ് പണികഴിപ്പിച്ചത്. മേവാർ ചക്രവർത്തിയായിരുന്ന മഹാറാണ പ്രതാപിന്റെ ജന്മ സ്ഥലം കൂടിയാണ് കുംഭൽ ഗഡ്. 19ആം നൂറ്റാണ്ടുവരെ കോട്ട അതിന്റെ എല്ലാ പ്രതാപത്തോടെയും നിലനിന്നു. [3] 38 കിലോ മീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന കുംഭൽ ഗഡ് കോട്ട മതിൽ ചൈനയിലെ വൻമതിലിന് ശേഷം ഏറ്റവും നീളമുള്ള രണ്ടാമത്തെ മതിലായാണ് പരിഗണിക്കപ്പെടുന്നത്. ചിത്തോർഗഢ് കോട്ടക്ക് ശേഷം മേവാറിലെ പ്രധാനപ്പെട്ട ഒരു കോട്ടയാണിത്. ഉദയ്പൂരിന്റെ വടക്കുപടിഞ്ഞാറായി റോഡുമാർഗ്ഗം 82 കിലോമീറ്റർ സഞ്ചരിച്ചാൽ കുംഭൽഗഡിൽ എത്തിച്ചേരാം.

ആംബർ കോട്ട

[തിരുത്തുക]
പ്രധാന ലേഖനം: ആംബർ കോട്ട

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽനിന്നും കേവലം 11കിലോമീറ്റർ അകലെയായിസ്ഥിതിചെയ്യുന്നഒരു കോട്ടയാണ് ആംബർ കോട്ട. ആമേർ കോട്ട എന്നും ഇത് അറിയപ്പെടുന്നു. ജയ്പൂരിൽ എത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന സന്ദർശന കേന്ദ്രം കൂടിയാണ് ഈ കോട്ട. രാജാ മൻ സിംങ് I-മനാണ് ഈ കോട്ടപണികഴിപ്പിച്ചത്. ഹിന്ദു രജപുത്ര വാസ്തുശൈലികളുടെ സമന്വയമീ കോട്ടയുടെ നിർമ്മാണത്തിനായ് അവലംബിച്ചിരിക്കുന്നു. ആശയക്കുഴപ്പം ഉണ്ടാക്കും വിധം സങ്കീർണമായ സഞ്ചാരമാർഗ്ഗങ്ങളും ഈ കോട്ടയിലുണ്ട്. [4]

രൺഥംഭോർ കോട്ട

[തിരുത്തുക]

മഹാരാജാ ജയാനന്ത ക്രി.വ 5ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് രൺഥംഭോറിലെ കോട്ട. [5] രൺ, ഥംഭോറ് എന്നി മലകൾക്ക് സമീപത്തായി സ്ഥിതിചെയ്യുന്നതിനാലാണ് ഈ കോട്ടയ്ക്ക് രൺത്ഥംഭോർ എന്ന നാമം സിദ്ധിച്ചത്. ചുറ്റുമുള്ള് സമതല പ്രദേശത്തുന്നിന്നും 700 അടിയോളം ഉയരത്തിലുള്ള് ഒരു പീഠഭൂമിയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. [6][7][8] രാജാ സാജ്രാജ് വീർ സിംങ് നാഗിലായിരുന്നു ഈ കോട്ട കേന്ദ്രമാക്കിയ ഒരു പ്രധാന ഭരണാധികാരി. രൺഥംഭോറിലെ പ്രഥമ രാജാവായിരുന്ന് ഇദ്ദേഹം രൺഥംഭോറിനെ പ്രതിരോധ സൈനിക ആവശ്യങ്ങൾക്ക് അനുയോജ്യമാക്കിത്തീർക്കാൻ വളരെയധികം പ്രയത്നിച്ചിരുന്നു. [9]

ഥംഭോർ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന കോട്ടയുടെ സമീപത്തുള്ള് വനങ്ങൾ ജയ്പൂർ രാജാാക്കന്മാരുടെ പ്രധാന നായാട്ടുകേന്ദ്രം കൂടിയായിരുന്നു. ഇന്ന് ഇത് രൺഥംഭോർ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. രൺഥംഭോർ കോട്ടയുടെ മതിലുകൾക്ക് ആകെ 7 കിലോമീറ്ററോളം ദൈർഘ്യമുണ്ട്. 4 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതമായ സ്ഥലത്തെ ഇത് അതിരിടുന്നു.

ജൈസാൽമീർ കോട്ട

[തിരുത്തുക]

ഇന്ത്യയിലെ എന്നല്ല ലോകത്തിലേ തന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ജയ്സാൽമീർ കോട്ട. രാജസ്ഥാനിലെ ജൈസാൽമീർ നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. രജപുത്ര രാജാവയിരുന്ന റാവു ജൈസാൽ ക്രി. വ 1156ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. രാജാവിന്റെ പേരിൽനിന്നുതന്നെയാണ് ജൈസാൽമീർ എന്ന വാക്ക് ഉൽത്തിരിഞ്ഞതും. താർ മരുഭൂമിയിലെ ത്രികൂട എന്ന് ഒരു കുന്നിന്മേലാണ് പ്രൗഢഗംഭീരമായ ഈ കോട്ട നിർമിച്ചിരിക്കുന്നത്. നിരവധി യുദ്ധങ്ങൾക്കും ജൈസാൽമീർ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ടാണ് കോട്ടമതിൽ പണിതിരിക്കുന്നത്. സൂര്യാസ്ത്മയ സമയത്ത് ഈ കോട്ടയ്ക്ക് ഒരു പ്രത്യേക സൗന്ദര്യം തോന്നുന്നു. കോട്ടമതിൽ സ്വർണ്ണനിറത്തിലായി കാണപ്പെടുന്നു. ഇതിനാൽ സുവർണ്ണ കോട്ട എന്ന ഒരു പേരും ജൈസാൽമീറിലെ കോട്ടയ്ക്കുണ്ട്. ഇന്ന് നിരവധി സഞ്ചാരികൾ ദിനം പ്രതി ഈ കോട്ട സന്ദർശിക്കുന്നുണ്ട്.

ജയ്ഗഢ് കോട്ട

[തിരുത്തുക]
പ്രധാന ലേഖനം: ജയ്ഗഢ് കോട്ട

രാജസ്ഥാനിലെ ജയ്പൂരിൽ, നഗരത്തിന് 15 കിലോമീറ്റർ ദൂരെയായി ആംബർ കോട്ടയുടെ തൊട്ട് പടിഞ്ഞാറായി ചീൽ കാ ടീല എന്ന കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ്‌ ജയ്ഗഢ് കോട്ട. ആംബർ കോട്ടക്ക് തൊട്ടടുത്തായതിനാലും ഒരേ ചുറ്റുമതിലുള്ള വളപ്പിൽ സ്ഥിതി ചെയ്യുന്നതിനാലും ആംബർ കോട്ടയേയും ജയ്ഗഢ് കോട്ടയേയും ഒറ്റ കോട്ടയായി പരിഗണിക്കുന്നവരുണ്ട്. എന്നിരുന്നാലും ജയ്ഗഢ് ഒരു കുന്നിനു മുകളിലായതിനാൽ ആംബർ കോട്ടയിൽ നിന്നും ഇവിടേക്കുള്ള വാഹനങ്ങൾക്കുള്ള പാതക്ക് ഏതാണ്ട് 7 കിലോമീറ്ററോളം ദൈർഘ്യമുണ്ട്. ഇരു കോട്ടകൾക്കുമിടയിൽ കാൽനടയായി സഞ്ചരിക്കാനുള്ള സൗകര്യവുമുണ്ട്.

ഇതു കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/247. {{cite web}}: Missing or empty |title= (help)
  2. ^ "ചിത്തൗഡ് കോട്ടയുടെ ചരിത്രം". Retrieved May 27, 2012.
  3. "The Fantastic 5 Forts: Rajasthan Is Home to Some Beautiful Forts, Here Are Some Must-See Heritage Structures". DNA : Daily News & Analysis. 28 January 2014. Archived from the original on 2015-09-24. Retrieved 5 July 2015 – via High Beam. {{cite news}}: Unknown parameter |subscription= ignored (|url-access= suggested) (help)
  4. Outlook Publishing (1 December 2008). Outlook. Outlook Publishing. pp. 39–. Retrieved 18 April 2011.
  5. whc.unesco.org/en/tentativelists/5583/
  6. Dr Mahendra Singh Arya, Dharmpal Singh Dudee, Kishan Singh Faujdar & Vijendra Singh Narwar: Ādhunik Jat Itihasa (The modern history of Jats), Agra 1998, p. 260
  7. IA, Vol. XLII, pp. 57-64
  8. Yasovarman of Kanau,p.123. Books.google.co.in. Retrieved 2012-09-25.
  9. Nagil clan Bards (Record Keepers) of villages Sanjerwas, Harita, Haryana
"https://ml.wikipedia.org/w/index.php?title=രാജസ്ഥാനിലെ_കോട്ടകൾ&oldid=4080862" എന്ന താളിൽനിന്ന് ശേഖരിച്ചത്