Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ജെയിംസ് ഉൾക്കടൽ

Coordinates: 53°05′N 80°35′W / 53.083°N 80.583°W / 53.083; -80.583 (James Bay)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James Bay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജെയിംസ് ഉൾക്കടൽ
A satellite image of James Bay
ജെയിംസ് ഉൾക്കടൽ is located in Ontario
ജെയിംസ് ഉൾക്കടൽ
ജെയിംസ് ഉൾക്കടൽ
സ്ഥാനംSouthern end of Hudson Bay, between Ontario and Quebec.
നിർദ്ദേശാങ്കങ്ങൾ53°05′N 80°35′W / 53.083°N 80.583°W / 53.083; -80.583 (James Bay)
Basin countriesCanada
പരമാവധി നീളം443 കി.മീ (1,453,000 അടി)[1]
പരമാവധി വീതി217 കി.മീ (712,000 അടി)[1]
ഉപരിതല വിസ്തീർണ്ണം68,300 കി.m2 (26,400 ച മൈ)
ശരാശരി ആഴം60 മീ (200 അടി)[1]

ജെയിംസ് ഉൾക്കടൽ (French: Baie James, Cree: ᐐᓂᐯᒄ Wînipekw അർത്ഥം, മലിന ജലം) കാനഡയിലെ ഹഡ്‌സൺ ഉൾക്കടലിൻറെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ ജലാശയമാണ്. രണ്ട് ജലാശയങ്ങളും ആർട്ടിക് സമുദ്രത്തിൽ നിന്ന് വ്യാപിച്ച് അതിൻറെ തെക്കേ അറ്റത്തായി ജെയിംസ് ഉൾക്കടൽ സ്ഥിതിചെയ്യുന്നു. ഇത് കനേഡിയൻ പ്രവിശ്യകളായ ക്യൂബെക്കിന്റെയും ഒണ്ടാറിയോയുടെയും അതിർത്തിയാണ്. ഉൾക്കടലിനുള്ളിലെ ദ്വീപുകളിൽ ഏറ്റവും വലിപ്പമുള്ള അകിമിസ്കി ദ്വീപ്, നുനാവട്ടിന്റെ ഭാഗമാണ്.

നിരവധി പ്രധാന ജലവൈദ്യുത പദ്ധതികൾക്കായി അണക്കെട്ടുകളോ വഴിതിരിച്ചുവിടലോ ഉപയോഗിച്ച് ജെയിംസ് ഉൾക്കടൽ നീർത്തടത്തിന്റെ നിരവധി ജലപാതകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു. നദികളെ അടിസ്ഥാനമാക്കിയുള്ള വിനോദ കേന്ദ്രങ്ങൾ കൂടിയാണ് ഈ ജലപാതകൾ. ജെയിംസ് ഉൾക്കടലിന് സമീപമോ ഓരം ചേർന്നോ വാസമുറപ്പിച്ചിരിക്കുന്ന നിരവധി സമൂഹങ്ങളിൽ കാഷെചെവൻ ഫസ്റ്റ് നേഷൻ പോലുള്ള നിരവധി കനേഡിയൻ സമൂഹങ്ങളും വടക്കൻ ക്യൂബെക്കിലെ ക്രീയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഒമ്പത് സമുഹങ്ങളും ഉൾപ്പെടുന്നു. ഹഡ്‌സൺ ഉൾക്കടലിൻറെ ബാക്കി ഭാഗങ്ങൾ പോലെ, ജെയിംസ് ഉൾക്കടലിലെ ജലവും ശൈത്യകാലത്ത് തണുത്തുറയാറുണ്ട്. ശൈത്യകാലത്ത് മരവിക്കുന്ന ഹഡ്‌സൺ ഉൾക്കടലിന്റെ അവസാന ഭാഗമാമെന്നതുപോലെ വേനൽക്കാലത്ത് ആദ്യം മഞ്ഞുരുകുന്നതും ഇവിടെയാണ്.

ചരിത്രം

[തിരുത്തുക]

ഏകദേശം 8,150 വർഷങ്ങൾക്ക് മുമ്പ്, അവസാന ഹിമയുഗത്തിന്റെ അവസാനത്തിൽ ഹിമാനികൾ പിൻവാങ്ങിയതിന് ശേഷമാണ് ഈ ഉൾക്കടലിന്റെ തീരത്ത് മനുഷ്യ സാന്നിധ്യം ആരംഭിച്ചത്. വൈവിധ്യമാർന്ന തദ്ദേശീയ സംസ്കാരങ്ങൾ ഈ പ്രദേശത്ത് അധിവസിച്ചിരുന്നു. യൂറോപ്യന്മാരുമായി സമ്പർക്കം ആരംഭിക്കുന്ന സമയത്ത്, ഉൾക്കടലിന്റെ ഇരു കരകളിലുമുള്ള തദ്ദേശവാസികൾ വംശീയമായി ക്രീ ജനങ്ങളായിരുന്നു.

1610-ൽ തന്റെ പേരിൽ അറിയപ്പെടുന്ന വലിയ ഉൾക്കടലിന്റെ പര്യവേക്ഷണത്തിന്റെ ഭാഗമായി ഈ ഉൾക്കടലിൽ പ്രവേശിച്ച ആദ്യത്തെ യൂറോപ്യൻ വംശജൻ ഹെൻറി ഹഡ്‌സൺ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. 1630 ലും 1631 ലും ഈ പ്രദേശം കൂടുതൽ വിശദമായി പര്യവേക്ഷണം ചെയ്ത വെൽഷ് ക്യാപ്റ്റൻ തോമസ് ജെയിംസിന്റെ ബഹുമാനാർത്ഥം ഈ തെക്കൻ ഉൾക്കടലിന് അദ്ദേഹത്തിൻറെ പേര് നൽകപ്പെട്ടു. ഹഡ്‌സൺ ഉൾക്കടൽ മേഖലയിലെ ഏറ്റവും ആതിഥ്യമരുളുന്ന ഒരു ഭാഗമെന്ന നിലയിൽ കാനഡയുടെ ചരിത്രത്തിൽ ജെയിംസ് ഉൾക്കടലിന് ഏറെ പ്രാധാന്യമുണ്ട്, എന്നിരുന്നാലും അവടെ ജനസംഖ്യ വളരെ കുറവാണ്. ഹഡ്‌സൺസ് ബേ കമ്പനിയുടെയും കാനഡയിലേക്കുള്ള ബ്രിട്ടീഷ് വിപുലീകരണത്തിന്റെയും പ്രധാന മേഖലയായിരുന്നു ഇത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tikkanen എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഉൾക്കടൽ&oldid=3724736" എന്ന താളിൽനിന്ന് ശേഖരിച്ചത്