മാർഷൽ ദ്വീപുകൾ
റിപ്പബ്ലിക് ഓഫ് ദി മാർഷൽ ഐലന്റ്സ് Aolepān Aorōkin M̧ajeļ | |
---|---|
ദേശീയ മുദ്രാവാക്യം: "Jepilpilin ke ejukaan" "യോജിച്ചുള്ള പ്രവർത്തനത്താൽ നേട്ടമുണ്ടാക്കുക" | |
ദേശീയ ഗാനം: "ഫോറെവർ മാർഷൽ ഐലന്റ്സ്" | |
തലസ്ഥാനം | മാജുറോ[1] |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് മാർഷലീസ് |
വംശീയ വിഭാഗങ്ങൾ (2006) | 92.1% മാർഷലീസ് 5.9% മിശ്രിത മാർഷലീസ് വംശജർ 2% മറ്റുള്ളവർ |
നിവാസികളുടെ പേര് | മാർഷലീസ് |
ഭരണസമ്പ്രദായം | യൂണിട്ടറി പ്രസിഡൻഷ്യൽ ജനാധിപത്യ റിപ്പബ്ലിക്ക് |
• പ്രസിഡന്റ് | ക്രിസ്റ്റഫർ ലോയെക് |
നിയമനിർമ്മാണസഭ | നിറ്റിജെല |
സ്വതന്ത്രരാജ്യം | |
• സ്വയം ഭരണം | 1979 |
1986 ഒക്ടോബർ 21 | |
• ആകെ വിസ്തീർണ്ണം | 181 കി.m2 (70 ച മൈ) (213-ആമത്) |
• ജലം (%) | n/a (negligible) |
• 2009 estimate | 68,000[2] (205-ആമത്) |
• 2003 census | 56,429 |
• ജനസാന്ദ്രത | 342.5/കിമീ2 (887.1/ച മൈ) (28ആമത്) |
ജി.ഡി.പി. (PPP) | 2001 estimate |
• ആകെ | 11.5 കോടി ഡോളർ (220-ആമത്) |
• പ്രതിശീർഷം | 2,900 ഡോളർഅ (195-ആമത്) |
എച്ച്.ഡി.ഐ. | ലഭ്യമല്ല Error: Invalid HDI value |
നാണയവ്യവസ്ഥ | അമേരിക്കൻ ഡോളഋ (USD) |
സമയമേഖല | UTC+12 (MHT) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 692 |
ഇൻ്റർനെറ്റ് ഡൊമൈൻ | .mh |
അ. 2005 ഉദ്ദേശം. |
പസഫിക് സമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് മാർഷൽ ദ്വീപുകൾ. ഔദ്യോഗികമായി ഈ രാജ്യത്തിന്റെ പേര് റിപ്പബ്ലിക് ഓഫ് ദി മാർഷൽ ഐലന്റ്സ് (Aolepān Aorōkin M̧ajeļ),[note 1] എന്നാണ്. പസഫിക് മഹാസമുദ്രത്തിന്റെ വടക്കുഭാഗത്താണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി ഇത് മൈക്രോനേഷ്യൻ ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. ജലനിരപ്പിൽ നിന്ന് അധികം ഉയരമില്ലാത്ത 34 പവിഴ അറ്റോളുകളിൽ ഉദ്ദേശം 68,000 ആൾക്കാർ താമസിക്കുന്നുണ്ട്. രാജ്യത്തിലാകെ 1156 ദ്വീപുകളുണ്ട്.
ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ മൈക്രോനേഷ്യയിൽ നിന്നുള്ള കോളനിസ്ഥാപകർ മാർഷൽ ദ്വീപുകളിൽ താമസം തുടങ്ങിയിരുന്നു. ദ്വീപുകൾക്കിടയിലുള്ള യാത്ര കടലിലെ ഓളങ്ങളുപയോഗിച്ച് ദിശ കണ്ടുപിടിക്കുന്ന സ്റ്റിക് ചാർട്ടുകളുടെ കണ്ടുപിടിത്തത്തോടെ എളുപ്പമായി മാറിയിരുന്നു. യൂറോപ്യന്മാർ ഈ ദ്വീപസമൂഹം ആദ്യമായി കണ്ടത് 1526 ഓഗസ്റ്റിലാണ്. സ്പാനിഷ് പര്യവേഷകനായ അലോൺസോ ഡെ സാലസാറാണ് ഈ ദ്വീപുകൾ ആദ്യമായി കണ്ടെത്തിയ യൂറോപ്യൻ. സ്പെയിനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മറ്റ് കപ്പലുകൾ പിന്നാലെ എത്തി. ദ്വീപുകൾക്ക് ഇപ്പോഴുള്ള പേര് ബ്രിട്ടീഷ് പര്യവേഷകനായ ജോൺ മാർഷൽ എന്നയാളുടെ പേരിൽ നിന്നാണ് ലഭിച്ചത്. 1874-ൽ സ്പാനിഷ് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്ന ഈ ദ്വീപുകൾ 1884-ൽ ജർമനിക്ക് വിൽക്കപ്പെട്ടു. 1885-ഓടെ ദ്വീപുകൾ ജർമൻ ന്യൂഗിനിയുടെ ഭാഗമായി. [ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിനിടെ]] ജപ്പാൻ സാമ്രാജ്യം മാർഷൽ ദ്വീപുകൾ പിടിച്ചടക്കി. 1919-ൽ ദ്വീപുകൾ ജർമനിക്കുണ്ടായിരുന്ന മറ്റു കോളനികളോടൊപ്പം ലീഗ് ഓഫ് നേഷൻസ് സൗത്ത് പസഫിക് മാൻഡേറ്റിന്റെ ഭാഗമാക്കി. രണ്ടാം ലോകമഹായുദ്ധത്തിനിടെ ഈ ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകൾ പിടിച്ചെടുത്തു. ഇത് പിന്നീട് അമേരിക്കൻ ഭരണത്തിൻ കീഴിലുള്ള പസഫിക് ട്രസ്റ്റ് പ്രദേശങ്ങളിൽ പെടുത്തപ്പെട്ടു. 1979 -ൽ ദ്വീപുകൾക്ക് സ്വയംഭരണാധികാരവും 1986-ൽ അമേരിക്കയുമായുള്ള സ്വതന്ത്ര സഹകരണ കരാറിൻ കീഴിൽ പരമാധികാരവും ലഭിച്ചു.
പ്രസിഡൻഷ്യൽ ഭരണസംവിധാനമാണ് ഇവിടെ നിലവിലുള്ളത്. അമേരിക്കയാണ് പ്രതിരോധകാര്യങ്ങൾ നോക്കുന്നത്. പ്രാഥമിക സൗകര്യങ്ങൾ ധനസഹായങ്ങൾ എന്നീ രീതികളിലും അമേരിക്ക സഹായിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങൾ കുറവായതിനാൽ ദ്വീപിന്റെ വരുമാനം സേവനങ്ങളുലൂടെയും മത്സ്യബന്ധനത്തിലൂടെയും കൃഷിയിലൂടെയുമാണ് ലഭിക്കുന്നത്. അമേരിക്കൻ സഹായമാണ് ദ്വീപിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം. ഈ രാജ്യം അമേരിക്കൻ ഡോളറാണ് നാണയമായി ഉപയോഗിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും മാർഷലീസ് വിഭാഗത്തിൽ പെടുന്നവരാണെങ്കിലും മറ്റു പസഫിക് ദ്വീപുകളിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും മറ്റും ഇവിടെ എത്തിയ ആൾക്കാരുമുണ്ട്. മാർഷലീസ്, ഇംഗ്ലീഷ് എന്നിവയാണ് പ്രധാന ഭാഷകൾ. ദ്വീപിലെ ഭൂരിഭാഗം ആൾക്കാരും മതവിശ്വാസികളാണ്.
ചരിത്രം
[തിരുത്തുക]മൈക്രോനേഷ്യക്കാർ ബി.സി. രണ്ടാം സഹസ്രാബ്ദത്തിലാണ് മാർഷൽ ദ്വീപുകളിലെത്തിയത്. ഇക്കാലത്തെ ചരിത്രത്തെപ്പറ്റി വിവരങ്ങൾ ലഭ്യമല്ല. പരമ്പരാഗത സ്റ്റിക് ചാർട്ടുകൾ ഉപയോഗിച്ചാണ് ആൾക്കാർ ദ്വീപുകൾക്കിടയിൽ സഞ്ചരിച്ചിരുന്നത്. [3]
സ്പാനിഷ് പര്യവേഷണം
[തിരുത്തുക]ഈ ദ്വീപുകൾ ആദ്യം കണ്ടെത്തിയ യൂറോപ്യൻ സ്പാനിഷ് പര്യവേഷകനായിരുന്ന അലോൺസോ ഡെ സാലസാർ എന്നയാളായിരുന്നു. ടവോൻഗി എന്ന ദ്വീപായിരിക്കണം ഇദ്ദേഹം 1526-ലെ കണ്ടതെന്ന് കരുതപ്പെടുന്നു. 14°N രേഖാംശത്തിലായിരുന്നു ഈ ദ്വീപ് കാണപ്പെട്ടത്. സാൻ ബാർത്തലോമെ എന്ന് ഇദ്ദേഹം ദ്വീപിന് നാമകരണം നടത്തുകയുണ്ടായി. [4]
1529 സെപ്റ്റംബർ 21-ന് അൽവാരോ ഡെ സാവേദ്ര സെറോൺ ഒരു ദ്വീപിനടുത്തെത്തിയപ്പോൾ നാട്ടുകാർ അദ്ദേഹത്തെ കല്ലെറിയുകയുണ്ടായത്രേ. ഉജെലാങ് ആയിരിക്കാം ഈ ദ്വീപുകൾ. ഒക്ടോബർ 1-ആം തീയതി അദ്ദേഹം മറ്റൊരു ദ്വീപസമൂഹം കാണുകയും കരയ്ക്കിറങ്ങി വെള്ളം ശേഖരിക്കുകയും നാട്ടുകാർക്ക് സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എനിവെട്ടോക്ക് ദ്വീപോ ബിക്കിനി അറ്റോളോ ആയിരിക്കണം ഈ ദ്വീപ്. [5][6]
സ്പാനിഷ് കപ്പലായ സാൻ പെഡ്രോയും മറ്റു രണ്ടു കപ്പലുകളും ജനുവരി 9-ന് 10°N രേഖാംശത്തിൽ ഒരു ദ്വീപ് കാണുകയും ഇറങ്ങി നാട്ടുകാരുമായി കച്ചവടം നടത്തുകയും ചെയ്തു. മെജിറ്റ് ആയിരിക്കണം ഈ ദ്വീപ്. ജനുവരി 10-ന് ഇവർ മറ്റൊരു ദ്വീപ് കണ്ടു. ഇത് ഐലക് ആയിരിക്കണം. പത്തു ലീഗ് ദൂരെ മറ്റൊരു ദ്വീപും കാണുകയുണ്ടായി. ഇത് ജെമോ ദ്വീപായിരുന്നിരിക്കും. ജനുവരി 12-ന് ഇവർ 10°N രേഖാംശത്തിൽ തന്നെ മറ്റൊരു ദ്വീപും കണ്ടെത്തി. ഇത് വോതോ ആയിരുന്നിരിക്കാം. ജനുവരി 15-ന് 10°N-ൽ തന്നെ വീണ്ടുമൊരു ദ്വീപ് കാണപ്പെട്ടു (ഒരുപക്ഷേ ഉജെലാങ് ദ്വീപ്). [7][8]
ഇതിനുശേഷം സാൻ ജെറോണിമോ, ലോസ് റെയസ്, ടോഡോസ് ലോസ് സാന്റോസ് എന്നീ കപ്പലുകളും ഈ ദ്വീപ് പലപ്രാവശ്യം സന്ദർശിച്ചിട്ടുണ്ട്.
മറ്റു യൂറോപ്യൻ സന്ദർശനങ്ങൾ
[തിരുത്തുക]ക്യാപ്റ്റൻ ജോൺ മാർഷൽ, ക്യാപ്റ്റൻ0 തോമസ് ജിൽബർട്ട് എന്നിവർ 1788-ൽ ഈ ദ്വീപുകളിലെത്തി. ദ്വീപുകൾക്ക് ആദ്യം മാർഷലിന്റെ പേരുനൽകിയത് 1820-ലെ റഷ്യൻ ഭൂപടങ്ങളിലും ഫ്രഞ്ച് ഭൂപടങ്ങളിലുമായിരുന്നു. പിന്നീട് ഇംഗ്ലീഷ് ഭൂപടങ്ങളൂം ഈ പേര് സ്വീകരിക്കാൻ തുടങ്ങി. എന്നാലും സ്പെയിൻ ഈ ദ്വീപുകൾക്കുമേലുള്ള അവകാശവാദം തുടർന്നു. 1874-ൽ അന്താരാഷ്ട്രസമൂഹം ഈ അവകാശവാദം അംഗീകരിച്ചു. സ്പാനിഷ് ഈസ്റ്റ് ഇൻഡീസിൽ ഉൾപ്പെട്ടിരുന്ന ഈ ദ്വീപുകൾ 1884-ൽ ജർമനിക്ക് മാർപ്പാപ്പയുടെ മദ്ധ്യസ്ഥതയിൽ വിൽക്കപ്പെടുകയായിരുന്നു.
1885-ൽ ഒരു ജർമൻ കച്ചവടക്കമ്പനി ഇവിടെയെത്തി. കുറച്ചുവർഷങ്ങൾക്കുശേഷം ദ്വീപുകൾ ജർമൻ ന്യൂ ഗിനിയുടെ ഭാഗമായി.
ഒന്നാം ലോകമഹായുദ്ധം
[തിരുത്തുക]ദ്വീപുകൾ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോഴും അതിനു മുൻപും ജപ്പാൻകാരായ കച്ചവടക്കാരും മീൻ പിടിത്തക്കാരും ഇടയ്ക്കിടെ ഈ ദ്വീപുകൾ സന്ദർശിക്കാറുണ്ടായിരുന്നു. 1868-ൽ മൈജി റെസ്റ്റൊറേഷൻ എന്നറിയപ്പെടുന്ന നവീകരണം നടന്നശേഷം ജപ്പാന്റെ ഭരണകൂടം പൂർവേഷ്യയിലെ പ്രധാന സാമ്പത്തിക സൈനിക ശക്തിയാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
ഒന്നാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ 1914-ൽ ജപ്പാൻ ജർമനിക്കും ഇറ്റലിക്കും ഓസ്ട്രിയ ഹങ്കറിക്കുമെതിരായ സഖ്യത്തിലായിരുന്നു (ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ എന്നിവരായിരുന്നു ജപ്പാന്റെ സഖ്യകക്ഷികൾ). ഒന്നാം ലോകമഹായുദ്ധസമയത്ത് ജപ്പാൻ ജർമനിയുടെ മൈക്രോനേഷ്യയിലെയും ചൈനയിലെയും കോളനികൾ പിടിച്ചെടുക്കുന്നതിൽ വിജയിച്ചു. 1914 സെപ്റ്റംബർ 29-ന് ജപ്പാന്റെ സൈന്യം എനവെടെക് അറ്റോളും 1914 സെപ്റ്റംബർ 30-ന് ഭരണകേന്ദ്രമായ ജാല്യൂട്ട് അറ്റോളും പിടിച്ചെടുത്തു. [9] യുദ്ധശേഷം 1919 ജൂൺ 28-ന് ജർമനി പസഫിക്കിലെ എല്ലാ അധിനിവേശപ്രദേശങ്ങളും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. 1920 ഡിസംബർ 27-ന് ലീഗ് ഓഫ് നേഷൻസ് പസഫിക് സമുദ്രത്തിലെ ഭൂമദ്ധ്യരേഖയ്ക്ക് വടക്കുള്ള പ്രദേശങ്ങൾ ജപ്പാന്റെ മേൽനോട്ടത്തിൽ വിട്ടുകൊടുത്തു. [9] ഇപ്പോഴും ജാല്യൂട്ട് ഈ പ്രദേശത്തിന്റെ ഭരണകേന്ദ്രമായി തുടർന്നു.
ജർമൻ സാമ്രാജ്യത്തിന് മൈക്രോനേഷ്യയിലുണ്ടായിരുന്ന താല്പര്യം സാമ്പത്തികമായിരുന്നെങ്കിൽ ജപ്പാന് മറ്റ് താല്പര്യങ്ങളുമുണ്ടായിരുന്നു. ജപ്പാനിൽ ഈ സമയത്ത് ജനസംഖ്യ കുതിച്ചുയരുകയായിരുന്നു. ഈ പ്രദേശം വളരെച്ചെറുതും വിഭവദാരിദ്ര്യമനുഭവിക്കുന്നതുമായിരുന്നെങ്കിലും ജനസംഖ്യാപ്രശ്നത്തിന് അറുതിവരുത്താനായി ഇവിടേയ്ക്ക് ജപ്പാൻകാരെ താമസത്തിനായി കൊണ്ടുവന്നിരുന്നു. [10] ജപ്പാന്റെ കോളനിഭരണക്കാലത്ത് 1,000 ജപ്പാൻലാരെയെങ്കിലും ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു എങ്കിലും ഒരുസമയത്തും ജപ്പാൻകാർ ദ്വീപുവാസികളേക്കാൾ അധികമായിരുന്നില്ല.
ജപ്പാൻകാർ ഭരണസംവിധാനം വികസിപ്പിക്കുകയും നാട്ടുകാരെ ഭരണസംവിധാനത്തിൽ നിയമിക്കുകയും ചെയ്തു. ഇത് പരമ്പരാഗതമായി അധികാരമുണ്ടായിരുന്ന നാട്ടുകാരുടെ അധികാരം കുറയ്ക്കുകയുണ്ടായി. അമ്മവഴി പാരമ്പര്യസ്വത്തുക്കൾ കൈമാറുന്ന രീതിയായിരുന്നു ഈ ദ്വീപുകളിൽ നിലവിലുണ്ടായിരുന്നത്. ജപ്പാൻ ഇത് അച്ഛൻ വഴിയാക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. [10] കരഭൂമിയുടെ മൂന്നിലൊന്ന് ഭരണകൂടത്തിന്റേതാണെന്ന നിയമവും ജപ്പാൻകാർ കൊണ്ടുവന്നു. വിദേശവ്യാപാരികളെ നിരോധിക്കുന്നതിനു മുൻപ് പ്രൊട്ടസ്റ്റന്റ് മിഷനറിമാരെ ദ്വീപിൽ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. [10] നാട്ടുകാരായ കുട്ടികളെ ജപ്പാനീസ് സ്കൂളുകളിൽ പഠിപ്പിക്കുകയും ജാപ്പനീസ് ഭാഷയും സംസ്കാരവും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഈ രീതി മാർഷൽ ദ്വീപുകളിൽ മാത്രമല്ല, ജപ്പാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മറ്റ് ദ്വീപുകളിലും നടപ്പിലാക്കിയിരുന്നു. 1933 മാർച്ച് 27-ന് ജപ്പാൻ ലീഗ് ഓഫ് നേഷൻസ് വിട്ടുവെങ്കിലും ദ്വീപുകൾ കൈവശം തന്നെ വച്ചു. 1930-കളുടെ അവസാനസമയത്ത് അറ്റോളുകളിൽ വിമാനത്താവളങ്ങൾ പണിയാനാരംഭിക്കുകയുമുണ്ടായി. രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്റെ പ്രതിരോധവലയത്തിലെ ഏറ്റവും കിഴക്കുള്ള ദ്വീപ് മാർഷൽ ദ്വീപുകളായിരുന്നതിനാൽ ഈ പ്രദേശത്തിന് തന്ത്രപരമായ വലിയ പ്രാധാന്യമുണ്ടായിരുന്നു. [10][11]
രണ്ടാം ലോകമഹായുദ്ധം
[തിരുത്തുക]പേൾ ഹാർബർ ആക്രമണത്തിനു മുൻപുള്ള മാസങ്ങളിൽ ജപ്പാന്റെ ഇമ്പീരിയൽ നേവിയുടെ ആറാമതു ഫ്ലീറ്റിന്റെ ആസ്ഥാനം ക്വാജിയാൻ അറ്റോൾ ആയിരുന്നു. മാർഷൽ ദ്വീപുകൾ പ്രധിരോധിക്കുകയായിരുന്നു ഈ നാവികവിഭാഗത്തിന്റെ ചുമതല. [12]
രണ്ടാം ലോകമഹായുദ്ധത്തിനിടെ, അമേരിക്കൻ ഐക്യനാടുകൾ ഈ ദ്വീപുകൾ 1944-ൽ പിടിച്ചെടുത്തു. ജപ്പാന്റെ സൈന്യത്തിന്റെ ഘടകങ്ങളെ നശിപ്പിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തുകൊണ്ടാണ് ഈ അധിനിവേശം നടത്തിയത്. മറ്റു പല ദ്വീപുകൾക്കുമൊപ്പം ഈ ദ്വീപുകളെയും അമേരിക്കൻ ഐക്യനാടുകളുടെ പസഫിക് സമുദ്രത്തിലെ ട്രസ്റ്റ് പ്രദേശങ്ങളുടെ കൂട്ടത്തിൽ പെടുത്തപ്പെട്ടു.
മാർഷൽ ദ്വീപുകൾക്കുവേണ്ടിയുള്ള പോരാട്ടം ജപ്പാന്റെ സൈനിക കേന്ദ്രങ്ങളുൾപ്പെടെ ദ്വീപിലെ അടിസ്ഥാനസൗകര്യങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. നാട്ടുകാർ യുദ്ധത്തിനിടെ പട്ടിണിയും പരിക്കുകളും കാരണം വലയുകയായിരുന്നു.
1943-ന്റെ മദ്ധ്യത്തിലാണ് അമേരിക്കൻ ആക്രമണം തുടങ്ങിയത്. മിലി അറ്റോളിൽ ജപ്പാന്റെ സൈനിക കേന്ദ്രത്തിലെ 5,100 ആൾക്കാരിൽ പകുതിപ്പേരും 1945 ആഗസ്റ്റോടെ പട്ടിണി കിടന്ന് മരിക്കുകയുണ്ടായത്രേ. [13] 1944-ൽ ഒറ്റ മാസം കൊണ്ട് അമേരിക്കക്കാർ ക്വാജിയാൻ അറ്റോൾ, മജൂരോ, എനെവെറ്റെക് എന്നീ ദ്വീപുകൾ പിടിച്ചടക്കി. അടുത്ത രണ്ടു മാസങ്ങൾ കൊണ്ട് വോട്ട്ജെ, മിലി, മാലോഎലാപ് ജാല്യൂട്ട് എന്നീ ദ്വീപുകൾ ഒഴികെ മറ്റു ദ്വീപുകളും പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് സാധിച്ചു.
രണ്ടാം ലോകമഹായുദ്ധശേഷമുള്ള ആണവപരീക്ഷണങ്ങൾ
[തിരുത്തുക]1946 മുതൽ 1958 വരെ അമേരിക്കൻ ഐക്യനാടുകൾ മാർഷൽ ദ്വീപുകളിൽ 67 ആണവപരീക്ഷണങ്ങൾ നടത്തി. [14] ഇതിൽ കാസിൽ ബ്രാവോ എന്ന പരീക്ഷണമായിരുന്നു അമേരിക്ക നടത്തിയിട്ടുള്ളതിൽ ഏറ്റവും വലുത്.[15] 1956-ൽ അമേരിക്കയിലെ ആണവോർജ്ജ കമ്മീഷൻ വെളിപ്പെടുത്തിയത് "ലോകത്തിലെ ഏറ്റവും കൂടുതൽ ആണവ മലിനീകരണമുള്ള പ്രദേശമാണിതെന്നതിൽ സംശയമില്ല"[16] എന്നായിരുന്നു.
ആണവപരീക്ഷണം കാരണമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം സംബന്ധിച്ച ചർച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും പരീക്ഷണങ്ങൾ കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.[15] ബിക്കിനി അറ്റോളിൽ ആണവപ്രസരണമേറ്റ ആൾക്കാർക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി അമേരിക്കൻ ഐക്യനാടുകൾ നടത്തിയ ഒരു പഠനത്തിന്റെ പേർ പ്രോജക്റ്റ് 4.1 എന്നാണ്. 1956 മുതൽ 1998 വരെ കുറഞ്ഞത് 75.9 കോടി ഡോളറെങ്കിലും നഷ്ടപരിഹാരമായി നൽകപ്പെട്ടിട്ടുണ്ട്. [17]
1952-ൽ അമേരിക്കയുടെ ആദ്യ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തോടെ എല്യൂഗലാബ് എന്ന ദ്വീപ് അപ്രത്യക്ഷമായി.
സ്വാതന്ത്ര്യം
[തിരുത്തുക]1979-ൽ മാർഷൽ ദ്വീപ് ഭരണകൂടം സ്ഥാപിക്കപ്പെടുകയും രാജ്യം സ്വയംഭരണാധികാരം നേടുകയും ചെയ്തു.
1986-ൽ അമേരിക്കയുമായുള്ള സ്വതന്ത്ര സഹകരണക്കരാർ നിലവിൽ വന്നു. ഇതോടെ മാർഷൽ ദ്വീപുകൾക്ക് പരമാധികാരം ലഭ്യമായി. കരാറനുസരിച്ച് ക്വാജിയാൻ അറ്റോളിലെ അമേരിക്കൻ മിസൈൽ പരീക്ഷണകേന്ദ്രം തുടർന്നുപയോഗിക്കാനനുവദിക്കുന്നതിന് പകരമായി അമേരിക്ക മാർഷൽ ദ്വീപുകൾക്ക് സാമ്പത്തികസഹായവും പ്രതിരോധപരിരക്ഷയും നൽകുമെന്ന വ്യവസ്ഥ നിലവിൽ വന്നു. അന്താരാഷ്ട്രനിയമമനുസരിച്ച് സ്വാതന്ത്ര്യം ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ 1990-ൽ പൂർത്തിയായി. അപ്പോഴാണ് ഐക്യരാഷ്ടസഭ മാർഷൽ ദ്വീപുകളുടെ ട്രസ്റ്റ് പദവി എടുത്തുകളഞ്ഞത്.
ഭരണകൂടം
[തിരുത്തുക]പാർലമെന്ററി സംവിധാനത്തിന്റെയും പ്രസിഡൻഷ്യൽ സംവിധാനത്തിന്റെയും ഒരു മിശ്രിതരൂപമാണ് ഇവിടെ നിലവിലുള്ളത്. [18] 18 വയസിനുമുകളിൽ പ്രായമുള്ളവർക്ക് എല്ലാ നാലുവർഷവും നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം. രണ്ടു തലങ്ങളുള്ള ജനപ്രാതിനിദ്ധ്യസഭയിലെ അധോസഭയിലേയ്ക്ക് എല്ലാ നിയോജകമണ്ഡലങ്ങളിൽ നിന്നും ഒന്നോ അതിലധികമോ സെനറ്റർമാരെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. നിറ്റിജെല എന്ന അധോസഭയിലെ 33 അംഗങ്ങളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. പരമ്പരാഗത ഗോത്രനേതാക്കന്മാരാണ് സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രസിഡന്റുമാരിൽ നാലുപേരും. [19]
അധോസഭയ്ക്കാണ് നിയമനിർമ്മാണാധികാരം. ഉപരിസഭയുടെ പേര് കൗൺസിൽ ഓഫ് ഇറോയിജ് എന്നാണ്. പന്ത്രണ്ട് ഗോത്രത്തലവന്മാരുൾപ്പെട്ട ഈ സഭയ്ക്ക് ഉപദേശകച്ചുമതലയാണുള്ളത്. അധോസഭയുടെ അനുമതിയോടെ പ്രസിഡന്റ് നിയോഗിക്കുന്ന പന്ത്രണ്ടംഗ കാബിനറ്റിനും പ്രസിഡന്റിനുമാണ് എക്സിക്യൂട്ടീവ് ചുമതല. ഐലോൺ കൈൻ അഡ്, യുനൈറ്റഡ് പീപ്പിൾസ് പാർട്ടി, യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി എന്നിങ്ങനെ മൂന്ന് രാഷ്ട്രീയകക്ഷികളാണ് ഇവിടെയുള്ളത്.
വിദേശകാര്യവും പ്രതിരോധവും
[തിരുത്തുക]സ്വതന്ത്രസഹകരണ കരാർ പ്രകാരം പ്രതിരോധത്തിന്റെ ചുമതല അമേരിക്കൻ ഐക്യനാടുകൾക്കാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഇരുപത്തൊൻപത് അറ്റോളുകളും അഞ്ച് ഒറ്റപ്പെട്ട ദ്വീപുകളുമാണ് രാജ്യത്തുള്ളത്. രണ്ട് ദ്വീപസമൂഹങ്ങളായാണ് ഇവ കാണപ്പെടുന്നത്. റാറ്റക് ചെയിൻ, റാലിക് ചെയിൻ എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ (സൂര്യാസ്തമയം സൂര്യോദയം എന്നാണ് പേരുകളുടെ അർത്ഥം). 24 ദ്വീപുകളിൽ മനുഷ്യവാസമുണ്ട്. ഭൂരിഭാഗം ദ്വീപുപ്രദേശങ്ങളും സമുദ്രനിരപ്പിലാണ് സ്ഥിതിചെയ്യുന്നത്.
സ്രാവുസംരക്ഷണ പ്രദേശം
[തിരുത്തുക]2011 ഒക്ടോബറിൽ 2000000 ചതുരശ്രകിലോമീറ്റർ സമുദ്രം സ്രാവുകളെ സംരക്ഷിക്കുന്ന പ്രദേശമാണെന്ന് പ്രഖ്യാപിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയ സ്രാവുസംരക്ഷണപ്രദേശമാണ്. ഈ പ്രദേശത്ത് സ്രാവുപിടുത്തം നിരോധിച്ചിട്ടുണ്ട്. വലയിൽ കുടുങ്ങുന്ന സ്രാവുകളെ തുറന്നുവിടണമെന്നാണ് നിയമം. ഈ നിയമം നടപ്പിലാക്കാൻ മാർഷൽ ദ്വീപുകൾക്കുള്ള കഴിവ് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. [20]
വേക് ദ്വീപിന്മേലുള്ള അവകാശവാദം
[തിരുത്തുക]വേക് ദ്വീപ് തങ്ങളുടേതാണെന്ന് മാർഷൽ ദ്വീപ് അവകാശപ്പെടുന്നുണ്ട്. 1899 മുതൽ അമേരിക്കൻ ഐക്യനാടുകളാണ് വേക് ദ്വീപ് ഭരിക്കുന്നത്. എനെൻ-കിയോ എന്നാണ് ഈ ദ്വീപിനെ മാർഷൽ ദ്വീപുകാർ വിളിക്കുന്നത്.
കാലാവസ്ഥ
[തിരുത്തുക]ചൂടുള്ളതും ഹ്യുമിഡിറ്റി ഉള്ളതുമാണ് കാലാവസ്ഥ. മേയ് മാസം മുതൽ നവംബർ മാസം വരെയാണ് മഴ പെയ്യുന്നത്. ഇടയ്ക്കിടെ ടൈഫൂൺ കൊടുങ്കാറ്റുകൾ ഇവിടെ വീശാറുണ്ട്. പസഫിക്കിലെ മിക്ക കൊടുങ്കാറ്റുകളും മാർഷൽ ദ്വീപ് പ്രദേശത്തുനിന്നാരംഭിച്ച് മറിയാന ദ്വീപുകൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേയ്ക്ക് സഞ്ചരിച്ച് അവിടെയെത്തുമ്പോൾ ശക്തി പ്രാപിക്കുന്നതായി കാണാൻ സാധിക്കും.
പ്രകൃതിക്ഷോഭം
[തിരുത്തുക]2008-ൽ കടലാക്രമണം കാരണം മാജുരോ ദ്വീപിലും മറ്റ് പട്ടണപ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ജലനിരപ്പിൽ നിന്ന് ശരാശരി 1 മീറ്റർ ഉയരത്തിലാണ് ഈ ദ്വീപുകൾ. 2008 ക്രിസ്മസ് ദിവസം സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. [21]
കാലാവസ്ഥാമാറ്റം കാരണം ഏറ്റവും ഭീഷണിയനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് മാർഷൽ ദ്വീപുകൾ എന്ന നൗറുവിന്റെ പ്രസിഡന്റ് അഭിപ്രായപ്പെടുകയുണ്ടായി. [22]
സാമ്പത്തികരംഗം
[തിരുത്തുക]ദ്വീപുകളിൽ ശുഷ്കമായ പ്രകൃതിവിഭവങ്ങളേയുള്ളൂ. ഇറക്കുമതി കയറ്റുമതിയേക്കാൾ വളരെക്കൂടുതലാണ്.
തൊഴിൽ രംഗം
[തിരുത്തുക]2007-ൽ മാർഷൽ ദ്വീപുകൾ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ അംഗമായി. തൊഴിൽ നിയമങ്ങൾ അന്താരാഷ്ട്ര നിലവാരം പുലർത്തുമെന്നാണ് ഇതിന്റെ അർത്ഥം. ഇത് ദ്വീപിലെ വ്യവസായാന്തരീക്ഷം നശിപ്പിക്കാൻ സാദ്ധ്യതയുണ്ടത്രേ. [23]
നികുതികൾ
[തിരുത്തുക]വരുമാനനികുതിക്ക് രണ്ട് നിരക്കുകളാണുള്ളത്. 8%-ഉം 14%-ഉം. കോർപറേറ്റ് ടാക്സ് നിരക്ക് 11.5% ആണ്. വില്പന നികുതി നിരക്ക് 6% വരും. സ്വത്തുനികുതി നിലവിലില്ല.
വിദേശസഹായം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകൾ നൽകുന്ന സാമ്പത്തികസഹായമാണ് സാമ്പത്തികവ്യവസ്ഥയുടെ ആണിക്കല്ല്.
സ്വതന്ത്ര സഹകരണക്കരാറനുസരിച്ച് അമേരിക്ക 5.77 കോടി ഡോളർ വീതം 2013 വരെയുള്ള എല്ലാ വർഷവും മാർഷൽ ദ്വീപുകൾക്ക് നൽകണം. അതിനുശേഷം 2023 വരെ 6.27 കോടി ഡോളറാണ് എല്ലാ വർഷവും നൽകേണ്ടത്. അതുവരെ ശേഖരിച്ച തുകയിൽ നിന്ന് വർഷാവർഷം പിന്നീട് സഹായം നൽകിക്കൊണ്ടിരിക്കപ്പെടും. [24]
അമേരിക്കൻ സൈന്യം ക്വാജലൈൻ അറ്റോളിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണസംവിധാനം നിലനിർത്തിയിട്ടുണ്ട്. വാടകയിനത്തിൽ മാർഷൽ ദ്വീപുവാസികളായ ഭൂവുടമകൾക്ക് തുക സൈന്യത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. ധാരാളം ദ്വീപുവാസികൾ ഇവിടെ ജോലിചെയ്യുന്നുമുണ്ട്. പ്രധാന വിമാനത്താവളം രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാൻ നിർമിച്ചതാണ്.
കൃഷി
[തിരുത്തുക]ചെറുകിട കൃഷിസ്ഥലങ്ങളാണ് ദ്വീപിൽ നിലവിലുള്ളത്. തേങ്ങ, തക്കാളി, തണ്ണിമത്തൻ, ബ്രെഡ് ഫ്രൂട്ട് എന്നിവയാണ് പ്രധാന വിളകൾ.
വ്യവസായം
[തിരുത്തുക]കരകൗശലവസ്തുക്കളുടെ നിർമ്മാണം, മത്സ്യസംസ്കരണം, കൊപ്ര ഉത്പാദനം എന്നിവയാണ് ചെറുകിടവ്യവസായങ്ങൾ.
മത്സ്യബന്ധനം
[തിരുത്തുക]ദ്വീപിൽ മനുഷ്യവാസം തുടങ്ങിയതുമുതൽ മത്സ്യബന്ധനം ഇവിടുത്തെ പ്രധാന ജീവനോപാധിയാണ്.
1999-ൽ ട്യൂണ മത്സ്യസംസ്കരണത്തിനായി 400 ജോലിക്കാരുള്ള ഒരു ഫാക്ടറി തുടങ്ങിയെങ്കിലും ഇത് 2005-ൽ പൂട്ടിപ്പോയി. ഇത് പിന്നീട് സർക്കാർ ഏറ്റെടുത്തു.
ഊർജ്ജം
[തിരുത്തുക]2007 സെപ്റ്റംബർ 15-ന് വിൽട്ടൺ ബാരി എന്നയാൾ വെളിച്ചെണ്ണ ഡീസലിനു പകരം ഉപയോഗിക്കുന്നത് സംബന്ധിച്ച പരീക്ഷണങ്ങൾ നടന്നുവരുന്നുണ്ട് എന്ന് വെളിപ്പെടുത്തി. തേങ്ങ ധാരാളമായി ലഭിക്കുന്ന സ്ഥലമാണിത്. അഞ്ചാറ് തേങ്ങകളിൽ നിന്ന് ഒരു ലീറ്റർ വെളിച്ചെണ്ണ ലഭിക്കും. [25]
ജനങ്ങൾ
[തിരുത്തുക]മാർഷൽ ദ്വീപുകളിലെ ജനസംഖ്യ 68,000 വരും. മിക്ക ആൾക്കാരും മാർഷലീസ് വംശജരാണ്. സഹസ്രാബ്ദങ്ങൾക്കു മുൻപ് ഏഷ്യയിൽ നിന്ന് കുടിയേറിയവരാണിവർ. ജപ്പാനിൽ നിന്ന് കുടിയേറിയവരും ഇപ്പോൾ മാർഷൽ ദ്വീപുകളിലുണ്ട്. ജനസംഖ്യയിലെ മൂന്നിൽ രണ്ടാൾക്കാരും തലസ്ഥാനമായ മാജുറോയിലും എബയേ ദ്വീപിലുമാണ് താമസിക്കുന്നത്. തലസ്ഥാനത്തുനിന്ന് ദൂരെയുള്ള അറ്റോളുകളിൽ പാരമ്പര്യരീതികളനുസരിച്ചാണ് ഇപ്പോഴും മനുഷ്യർ ജീവിക്കുന്നത്.
മാർഷലീസ് ആണ് ഔദ്യോഗികഭാഷ. ഇംഗ്ലീഷ് ഭാഷ സാർവത്രികമായി ഉപയോഗിക്കപ്പെടുന്നുണ്ട്. [26]
മതം
[തിരുത്തുക]ദ്വീപുകളിലെ 51.5 % ആൾക്കാരും യുനൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ് എന്ന സഭയിൽ വിശ്വസിക്കുന്നവരാണ്. അസംബ്ലീസ് ഓഫ് ഗോഡിൽ, 24.2 ശതമാനവും റോമൻ കത്തോലിക്കാസഭയിൽ, 8.4 ശതമാനവും മോർമോണുകൾ 8.3 ശതമാനവുമുണ്ട്. [27] ബ്യൂക്കോട്ട് നാൻ ജീസസ് എന്ന വിഭാഗക്കാർ 2.2 ശതമാനം, ബാപ്റ്റിസ്റ്റുകൾ, 1.0 ശതമാനം, സെവൻത് ഡേ അഡ്വെന്റിസ്റ്റുകൾ, 0.9 ശതമാനം, ഫുൾ ഗോസ്പൽ സഭക്കാർ, 0.7 ശതമാനം, ബഹായി വിശ്വാസക്കാർ, 0.6 ശതമാനം [27] മതവിശ്വാസമില്ലാത്തവർ അതിന്യൂനപക്ഷമാണ്. [27] എന്നിങ്ങനെ വളരെ കുറച്ചുമാത്രം വിശ്വാസികളുള്ള മതവിഭാഗങ്ങളുമുണ്ട്. മജൂറോയിൽ വളരെക്കുറച്ചുമാത്രം വരുന്ന അഹമദിയ മുസ്ലീം സമൂഹമുണ്ട്. 2012 സെപ്റ്റംബറിലാണ് ഇവരുടെ ആദ്യത്തെ പള്ളി പ്രവർത്തനമാരംഭിച്ചത്. [28]
വിദ്യാഭ്യാസം
[തിരുത്തുക]വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ സ്കൂളുകൾ നടത്തുന്നുണ്ട്. [29] രണ്ട് കലാലയങ്ങളും ഇവിടെയുണ്ട് (ദി കോളേജ് ഓഫ് മാർഷ്യൽ ഐലന്റ്സ്, ദി യൂണിവേഴ്സിറ്റി ഓഫ് ദി സൗത്ത് പസഫിക് എന്നിവ).
യാത്രാസൗകര്യങ്ങൾ
[തിരുത്തുക]മജൂരോയിലെ അന്താരാഷ്ട്രവിമാനത്താവളവും ക്വാജലൈനിലെ സൈനികവിമാനത്താവളവുമാണ് പ്രധാന വിമാനത്താവളങ്ങൾ. മറ്റ് ധാരാളം ചെറിയ വിമാനത്താവളങ്ങളുമുണ്ട്.
മാദ്ധ്യമങ്ങൾ
[തിരുത്തുക]ഇവിടെ ധാരാളം എ.എം. റേഡിയോ നിലയങ്ങളും എഫ്.എം.റേഡിയോ നിലയങ്ങളുമുണ്ട്.
ആരോഗ്യം
[തിരുത്തുക]ആണവപരീക്ഷണങ്ങൾ ദ്വീപുവാസികളിൽ കാൻസർ, ജന്മവൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. [30]
സംസ്കാരം
[തിരുത്തുക]മാർഷലീസ് ഭാഷയാണ് ഔദ്യോഗികാവശ്യങ്ങൾക്കുപയോഗിക്കുന്നത്. പുരാതനമായ കഴിവുകൾ ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും മാർഷൽ ദ്വീപുവാസികൾ പണ്ട് നക്ഷത്രങ്ങളും കടൽത്തിരകളുടെ ദിശ അടയാളപ്പെടുത്തിയ ചാർട്ടുകളും ഉപയോഗിച്ച് കടൽ യാത്ര നടത്താൻ കഴിവുള്ളവരായിരുന്നു.
ഇവയും കാണുക
[തിരുത്തുക]- Outline of the Marshall Islands
- Index of Marshall Islands-related articles
- List of island countries
- MIVA
- The Plutonium Files
കുറിപ്പുകൾ
[തിരുത്തുക]- ↑ Pronunciations:
* English: Republic of the Marshall Islands /ˈmɑːrʃəl ˈaɪləndz/ ⓘ
* Marshallese: Aolepān Aorōkin M̧ajeļ ([ലുവ പിഴവ് ഘടകം:IPAc2-mh-ൽ 186 വരിയിൽ : 'icon' contains unsupported characters: co])
അവലംബം
[തിരുത്തുക]- ↑ The largest cities in Marshall Islands, ranked by population. population.mongabay.com. Retrieved on 2012-05-25.
- ↑ Department of Economic and Social Affairs Population Division (2009). "World Population Prospects, Table A.1" (PDF). 2008 revision. United Nations. Retrieved 2009-03-12.
{{cite journal}}
: Cite journal requires|journal=
(help) - ↑ The History of Mankind Archived 2013-09-27 at the Wayback Machine. by Professor Friedrich Ratzel, Book II, Section A, The Races of Oceania page 165, picture of a stick chart from the Marshall Islands. MacMillan and Co., published 1896.
- ↑ Sharp, pp. 11–3
- ↑ Wright 1951: 109–10
- ↑ Sharp, pp. 19–23
- ↑ Filipiniana Book Guild 1965: 46–8, 91, 240
- ↑ Sharp, pp. 36–9
- ↑ 9.0 9.1 "Marshall Islands. Geographic Background" (PDF). enenkio.org. Archived from the original on 2009-03-03. Retrieved 2012-11-13.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 10.0 10.1 10.2 10.3 "Marshall Islands". Pacific Institute of Advanced Studies in Development and Governance (PIAS-DG), University of the South Pacific, Suva, Fiji. Retrieved 11 June 2010. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "History". Marshall Islands Visitors Authority. Archived from the original on 2009-03-21. Retrieved 11 June 2010.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Marshall Islands". World Statesmen. Retrieved 11 June 2010.
- ↑ Dirk H.R. Spennemann. "Mili Island, Mili Atoll: a brief overview of its WWII sites". Retrieved 11 June 2010.
- ↑ "Nuclear Weapons Test Map", Public Broadcasting Service
- ↑ 15.0 15.1 "Islanders Want The Truth About Bikini Nuclear Test". Japanfocus.org. Archived from the original on 2015-03-11. Retrieved 2010-07-04.
- ↑ Stephanie Cooke (2009). In Mortal Hands: A Cautionary History of the Nuclear Age, Black Inc., p. 168.
- ↑ "50 Facts About Nuclear Weapons". Brookings Institution. July 19, 2011. Archived from the original on 2011-07-19. Retrieved 2012-11-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Constitution of the Marshall Islands". Paclii.org. Archived from the original on 2011-01-02. Retrieved 2010-07-04.
- ↑ Johnson, Giff (2010-11-25). "Huge funeral recognizes late Majuro chief". Marianas Variety News & Views. Archived from the original on 2011-07-14. Retrieved 2010-11-28.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Vast shark sanctuary created in Pacific". BBC News. October 3, 2011. Retrieved November 25, 2011.
- ↑ "Marshall atolls declare emergency ", BBC News, 25 December 2008.
- ↑ A sinking feeling: why is the president of the tiny Pacific island nation of Nauru so concerned about climate change? | New York Times Upfront. Find Articles (2011-11-14). Retrieved on 2012-05-25.
- ↑ "Republic of the Marshall Islands becomes 181st ILO member State [Press releases]". Ilo.org. Archived from the original on 2008-07-24. Retrieved 2010-07-04.
- ↑ "COMPACT OF FREE ASSOCIATION AMENDMENTS ACT OF 2003" (PDF). Archived from the original (PDF) on 2007-10-26. Retrieved 2010-07-04.
- ↑ "Pacific Islands look to coconut power to fuel future growth". afp.google.com. 2007-09-13. Archived from the original on 2007-06-09. Retrieved 2010-07-04.
- ↑ "Marshall Islands Travel". Wwp.greenwichmeantime.com. 2010-03-11. Archived from the original on 2011-05-15. Retrieved 2010-07-04.
- ↑ 27.0 27.1 27.2 International Religious Freedom Report 2009: Marshall Islands. United States Bureau of Democracy, Human Rights and Labor (September 14, 2007). This article incorporates text from this source, which is in the public domain.
- ↑ First Mosque opens up in Marshall Islands by Radio New Zealand International, September 21, 2012
- ↑ Education. Office of the President, Republic of the Marshall Islands. rmigovernment.org. Retrieved on 2012-05-25.
- ↑ "Marshall Islands – Economic Policy, Planning and Statistics Office – Home page". Spc.int. Retrieved 2010-07-04.
ഗ്രന്ഥസൂചി
[തിരുത്തുക]- Sharp, Andrew (1960) Early Spanish Discoveries in the Pacific
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Barker, H. M. (2004). Bravo for the Marshallese: Regaining Control in a Post-nuclear, Post-colonial World. Belmont, California: Thomson/Wadsworth.
- Rudiak-Gould, P. (2009). Surviving Paradise: One Year on a Disappearing Island. New York: Union Square Press.
- Niedenthal, J. (2001). For the Good of Mankind: A History of the People of Bikini and Their Islands. Majuro, Marshall Islands: Bravo Publishers.
- Carucci, L. M. (1997). Nuclear Nativity: Rituals of Renewal and Empowerment in the Marshall Islands. DeKalb: Northern Illinois University Press.
- Hein, J. R., F. L. Wong, and D. L. Mosier (2007). Bathymetry of the Republic of the Marshall Islands and Vicinity [Miscellaneous Field Studies; Map-MF-2324]. Reston, VA: U.S. Department of the Interior, U.S. Geological Survey.
- Woodard, Colin (2000). Ocean's End: Travels Through Endangered Seas. New York: Basic Books. (Contains extended account of sea-level rise threat and the legacy of U.S. Atomic testing.)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഭരണകൂടം
- Office of the President Archived 2007-02-13 at the Wayback Machine.
- Embassy of the Republic of the Marshall Islands Washington, DC Archived 2021-12-02 at the Wayback Machine. official government site
- Chief of State and Cabinet Members Archived 2009-01-14 at the Wayback Machine.
- പൊതുവിവരങ്ങൾ
- Marshall Islands entry at The World Factbook
- Country Profile from New Internationalist
- Marshall Islands Archived 2008-06-07 at the Wayback Machine. from UCB Libraries GovPubs
- മാർഷൽ ദ്വീപുകൾ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Marshall Islands from the BBC News
- Wikimedia Atlas of the Marshall Islands
- വിക്കിവൊയേജിൽ നിന്നുള്ള മാർഷൽ ദ്വീപുകൾ യാത്രാ സഹായി
- പത്രമാദ്ധ്യമങ്ങൾ
- Marshall Islands Journal Weekly independent national newspaper[അവലംബം ആവശ്യമാണ്]
- മറ്റുള്ളവ
- Digital Micronesia – Marshalls by Dirk HR Spennemann, Associate Professor in Cultural Heritage Management
- Plants & Environments of the Marshall Islands Book turned website by Dr. Mark Merlin of the University of Hawaii
- Atomic Testing Information
- infoplease.com
- Pictures of victims of U.S. nuclear testing in the Marshall Islands on Nuclear Files.org Archived 2021-08-15 at the Wayback Machine.
- "Kenner hearing: Marshall Islands-flagged rig in Gulf oil spill was reviewed in February" Archived 2015-10-12 at the Wayback Machine.
- NOAA's National Weather Service – Marshall Islands
- Pages including recorded pronunciations
- Articles containing Marshallese-language text
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- പട്ടാളമില്ലാത്ത രാജ്യങ്ങൾ
- ദ്വീപ് രാജ്യങ്ങൾ
- ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ
- ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
- മൈക്രോനേഷ്യ
- മുൻകാല ജർമ്മൻ കോളനികൾ