പരമാധികാര രാഷ്ട്രം
ഒരു ഭൂപ്രദേശത്തിനുമേൽ സ്വതന്ത്ര പരമാധികാര പദവിയുള്ള കേന്ദ്രീകൃത ഗവൺമെന്റുള്ള രാഷ്‌ട്രീയ വ്യവസ്ഥയെയാണ് പരമാധികാര രാഷ്ട്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അതിന് നിയതമായ ജനസംഖ്യയും ഒരു ഗവൺമെന്റും മറ്റ് പരമാധികാര രാഷ്ട്രങ്ങളുമായി അന്താരാഷ്‌ട്ര ബന്ധങ്ങൾ പുലർത്തുവാനുള്ള ശേഷിയുമുണ്ടായിരിക്കും. ഇത്തരം രാഷ്ട്രങ്ങൾ മറ്റേതെങ്കിലും രാഷ്ട്രങ്ങളെ ആശ്രയിച്ചുകഴിയുന്നതോ അഥവാ മറ്റേതെങ്കിലും രാഷ്ടത്തിന്റെയോ അധികാരത്തിന്റെയോ സാമന്ത രാജ്യമോ ആയിരിക്കില്ല എന്നതും ഇതിലൂടെ അർഥമാക്കുന്നുണ്ട്. [1]ഒരു രാഷ്ട്രത്തിന്റെ അസ്തിത്വം എന്നത് ഒരു വസ്തുതാപ്രശ്നമാണ്. രാഷ്ട്രാംഗീകാരത്തെ സംബന്ധിച്ച "നിർണ്ണയ സിദ്ധാന്തം" അനുസരിച്ച് ഇതര രാഷ്ട്രങ്ങളുടെ അംഗീകാരമില്ലതെയും ഒരു രാഷ്ട്രത്തിന് പരമാധികാര രാഷ്ട്രമായി നിലനിൽക്കാം. എന്നാൽ എന്നാൽ അംഗീകരാമില്ലാത്ത രാഷ്ട്രങ്ങൾക്ക് ഇതര പരമാധികാര രാഷ്ട്രങ്ങളുമായി തങ്ങളുടെ നയന്ത്രബന്ധങ്ങൾ സ്ഥാപിക്കാനും കരാറുകളിലേർപ്പെടാനും പ്രയാസപ്പെടേണ്ടിവരും എന്നതും ഒരു വസ്തുതയാണ്. പരമാധികാര രാഷ്ട്രമെന്നതിന് പകരമായി പ്രാദേശികമായി പലപ്പോഴും "രാജ്യം" എന്ന പദം ഉപയോഗിക്കാറുണ്ട്. എന്നാൽ കേവലമായ ഒരു ഭൂവിഭാഗത്തെ വിശേഷിപ്പിക്കാനുള്ള ഈ പദം ആ ഭൂവിഭാഗത്തിന്റെ പരമാധികാര രാഷ്ട്രവ്യവസ്ഥയെക്കൂടി വിവക്ഷിക്കുവാൻകൂടി ഉപയോഗിച്ചുവരുന്നു എന്ന് മാത്രം. [2]
അംഗീകാരം
[തിരുത്തുക]പരമാധികാരമുള്ള രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ പരമാധികാര രാഷ്ട്രങ്ങളായി കണക്കാക്കുന്ന പ്രക്രീയയാണ് അംഗീകാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.[3] അംഗീകാരം വ്യക്തമാക്കപ്പെടുകയോ പ്രവൃത്തികളിൽ നിന്ന് വ്യക്തമാകുകയോ ചെയ്യാറുണ്ട്. ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ പണ്ടുമുതലേ അംഗീകാരമുണ്ട് എന്ന സ്ഥിതിയാണുണ്ടാകുന്നത്. അംഗീകാരം നൽകുന്നതിന്റെ അർത്ഥം എപ്പോഴും നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ആഗ്രഹമുണ്ട് എന്നായിക്കൊള്ളണമെന്നില്ല.
രാഷ്ട്രങ്ങളുടെ സമൂഹത്തിൽ മുഴുവൻ ബാധകമായതരം മാനദണ്ഡങ്ങളൊന്നും പരമാധികാരം സംബന്ധിച്ച് നിലവിലില്ല. പ്രവൃത്തിപഥത്തിൽ നിയമപരമായ മാനദണ്ഡങ്ങളല്ല, മറിച്ച് രാഷ്ട്രീയ കാരണങ്ങളാണ് ഇക്കാര്യം നിർണ്ണയിക്കുന്നത്.[4] ഒന്നാം ലോകമഹായുദ്ധസമയത്ത് അതുവരെ രൂപം കൊണ്ടിട്ടില്ലാതിരുന്ന പോളിഷ്, ചെക്ക് രാജ്യങ്ങൾക്ക് അംഗീകാരം ലഭിച്ചത് ഭരണകൂടമോ ഭൂമിയോ ഇല്ലാത്ത രാജ്യങ്ങൾക്കുപോലും അംഗീകാരം നൽകുന്നത് മറ്റുള്ള രാജ്യങ്ങളുടെ വിവേചനാധികാരത്തിൽ പെടുന്നതാണെന്ന വസ്തുതയ്ക്ക് ഉദാഹരണമായി എൽ.സി. ഗ്രീൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[5]
എന്നിരുന്നാലും അന്താരാഷ്ട്രനിയമമനുസരിച്ച് രാജ്യങ്ങൾക്ക് പരമാധികാരം ലഭിക്കുന്നതുസംബന്ധിച്ച് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്.[6]
കോൺസ്റ്റിറ്റ്യൂട്ടീവ് സിദ്ധാന്തം
[തിരുത്തുക]ഈ സിദ്ധാന്തമനുസരിച്ച് മറ്റു രാജ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഒരു രാജ്യം പരമാധികാര രാജ്യമാകുന്നുള്ളൂ. പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം വികസിപ്പിക്കപ്പെട്ടത്. ഇതു പ്രകാരം മറ്റൊരു പരമാധികാര രാഷ്ട്രം ഒരു രാജ്യത്തെ പരമാധികാര രാജ്യമായി അംഗീകരിച്ചാൽ അതിനെ പരമാധികാര രാജ്യമായി കണക്കാക്കാവുന്നതാണ്. ഇതുകാരണം പുതിയ രാജ്യങ്ങൾക്ക് പെട്ടെന്നുതന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമാകാനോ അന്താരാഷ്ട്ര നിയമത്തിനു കീഴിൽ വരാനോ സാധിക്കില്ല. ഈ സിദ്ധാന്തമനുസരിച്ച് മുന്നേ തന്നെ അംഗീകരിക്കപ്പെട്ട രാജ്യങ്ങൾക്ക് അംഗീകാരമില്ലാത്ത രാജ്യങ്ങളോട് അന്താരാഷ്ട്രനിയമമനുസരിച്ച് ഇടപെടണമെന്നും നിർബന്ധമില്ല.[7] 1815-ൽ വിയന്ന കോൺഗ്രസ്സിൽ വച്ച് അവസാനത്തെ ആക്റ്റ് യൂറോപ്യൻ നയതന്ത്രവ്യവസ്ഥയിലെ 39 പരമാധികാര രാഷ്ട്രങ്ങളെയേ അംഗീകരിച്ചിരുന്നുള്ളൂ. ഭാവിയിൽ പുതിയ രാജ്യങ്ങളെ മറ്റു രാജ്യങ്ങൾ അംഗീകരിക്കണമെന്ന കീഴ്വഴക്കം ഇതോടെ നിലവിൽ വന്നു. വൻശക്തികളിൽ ഒന്നോ അതിലധികമോ രാഷ്ട്രങ്ങൾ അംഗീകരിക്കേണ്ടതുണ്ട് എന്നായിരുന്നു ഫലത്തിൽ ഇതിന്റെ അർത്ഥം.[8]
ചില രാജ്യങ്ങൾ പുതിയൊരു രാജ്യത്തെ അംഗീകരിക്കുമ്പോൾ മറ്റുള്ളവ അതു ചെയ്യുന്നില്ല എന്നതായിരുന്നു ഈ നിയമത്തോടുള്ള പ്രധാന വിമർശനം. ഈ സിദ്ധാന്തത്തെ പിന്തുണച്ചവരിൽ പ്രമുഖനായിരുന്ന ഹെർഷ് ലൗടർപാക്റ്റിന്റെ നിർദ്ദേശം ഇത്തരത്തിൽ അംഗീകാരം നൽകുക എന്നത് ഒരു രാജ്യത്തിന്റെ ചുമതലയാണ് എന്നതായിരുന്നു. പക്ഷേ അംഗീകാരം നൽകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഒരു രാജ്യത്തിന് ഏതു മാനദണ്ഡം വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു. ഇന്ന മാനദണ്ഡമേ ഉപയോഗിക്കാവൂ എന്ന് ഒരു രാജ്യത്തിനെയും നിർബന്ധിക്കുക സാദ്ധ്യമായിരുന്നില്ല. മിക്ക രാജ്യങ്ങളും അവർക്ക് പ്രയോജനമുണ്ടെങ്കിലേ മറ്റു രാജ്യങ്ങളെ അംഗീകരിച്ചിരുന്നുള്ളൂ.[7]
1912-ൽ എൽ.എഫ്.എൽ. ഓപ്പൺഹൈം ഈ സിദ്ധാന്തത്തെക്കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി:
...അന്താരാഷ്ട്രനിയമമനുസരിച്ച് ഒരു രാജ്യത്തിന് അംഗീകാരം ലഭിക്കും വരെ അത് നിലവിലില്ല എന്ന് പറയാൻ സാധിക്കില്ല. അന്താരാഷ്ട്ര സമൂഹം ഒരു രാജ്യത്തിന് അംഗീകാരം നൽകുന്നതുവരെ ആ രാജ്യത്തെ ശ്രദ്ധിക്കുന്നില്ല എന്ന് പറയാവുന്നതാണ്. അംഗീകാരത്തിലൂടെ മാത്രമാണ് ഒരു രാജ്യം അന്താരാഷ്ട്ര നിയമം ബാധകമാകുന്ന ഒരു അസ്തിത്വമാകുന്നത്.[9]
ഡിക്ലറേറ്റീവ് സിദ്ധാന്തം
[തിരുത്തുക]ഡിക്ലറേറ്റീവ് സിദ്ധാന്തന്നുസരിച്ച് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലേ person in international law|അന്താരാഷ്ട്രനിയമത്തിൻ കീഴിലുള്ള ഒരു അസ്തിത്വമായി ഒരു രാജ്യത്തെ അംഗീകരിക്കുന്നുള്ളൂ:
- നിർവ്വചിക്കപ്പെട്ട ഭൂവിഭാഗം
- നിയതമായ ഒരു പൗരസമൂഹം
- ഭരണകൂടം
- മറ്റു രാജ്യങ്ങളുമായി ബന്ധത്തിലേർപ്പെടാനുള്ള കഴിവ്.
ഈ സിദ്ധാന്തമനുസരിച്ച് ഒരു രാജ്യത്തിന്റെ പരമാധികാരം മറ്റു രാജ്യങ്ങളുടെ അംഗീകാരത്തിൽ അധിഷ്ടിതമല്ല. ഈ സിദ്ധാന്തം 1933-ലെ മോണ്ടെവിഡിയോ കൺവെൻഷനിലാണ് മുന്നോട്ടുവയ്ക്കപ്പെട്ടത്.
രാജ്യങ്ങളുടെ പ്രവൃത്തി
[തിരുത്തുക]ഡിക്ലറേറ്റീവ് സിദ്ധാന്തത്തിനും കോൺസ്റ്റിറ്റ്യൂട്ടീവ് സിദ്ധാന്തത്തിനും മദ്ധേയാണ് രാജ്യങ്ങളുടെ പ്രവൃത്തി കണ്ടുവരുന്നത്.[10] അന്താരാഷ്ട്ര നിയമം മറ്റൊരു രാജ്യത്തെ അംഗീകരിക്കണമെന്ന് ഒരു രാജ്യത്തെയും നിർബന്ധിക്കുന്നില്ല.[11]
പുതിയ രാജ്യം രൂപീകരിക്കപ്പെട്ടത് നിയമവിധേയമായല്ല എന്നോ രൂപീകരണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നോ തോന്നുമ്പോൾ അംഗീകാരം നൽകുന്നത് താമസിക്കാറുണ്ട്. റൊഡേഷ്യ, വടക്കൻ സൈപ്രസ് എന്നീ രാജ്യങ്ങളെ അന്താരാഷ്ട്രതലത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിക്കാത്തത് ഇതിനുദാഹരണമാണ്. റൊഡേഷ്യയുടെ കാര്യത്തിൽ വെള്ളക്കാരുടെ ന്യൂനപക്ഷ ഭരണകൂടം അധികാരം പിടിച്ചെടുത്തതും ദക്ഷിണാഫ്രിക്കൻ അപ്പാർത്തീഡ് ഭരണകൂടം പോലെ ഒരു രാജ്യം സ്ഥാപിക്കാൻ ശ്രമിച്ചതുമായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പിനു കാരണം. ഐക്യരാഷ്ട്രസംഘടനയുടെ സെക്യൂരിറ്റി കൗൺസിൽ ഈ നീക്കം "നിയമവിരുദ്ധമായ വർഗ്ഗീയ ന്യൂനപക്ഷ ഭരണകൂടം" എന്നാണ് വിശേഷിപ്പിച്ചത്.[12] Iരണ്ടാമത്തെ ഉദാഹരണത്തിൽ തുർക്കി നിയമവിരുദ്ധമായി 1974-ൽ കയ്യേറിയ ഭൂമിയിലാണ് രാജ്യം രൂപീകരിക്കപ്പെട്ടത് എന്നതായിരുന്നു പ്രശ്നം.[13]
വസ്തുതാപരമായി നിലനിൽപ്പുള്ള രാജ്യങ്ങളും നിയമപരമായി നിലനിൽപ്പുള്ളവയും
[തിരുത്തുക]മിക്ക പരമാധികാര രാജ്യങ്ങൾക്കും നിയമപരമായും വസ്തുതാപരമായും നിലനിൽപ്പുണ്ട്. പക്ഷേ വിരളമായി നിയമപരമായി മാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണ്ടാകാറുണ്ട്. ഒരു ഭൂവിഭാഗത്തിന്മേൽ നിയമപരമായി അധികാരമുണ്ടെങ്കിലും നിയന്ത്രണമില്ലാത്ത അവസ്ഥ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് യൂറോപ്യൻ വൻകരയിലെ മിക്ക രാജ്യങ്ങൾക്കും മറുനാടുകളിൽ നിന്നു പ്രവർത്തിക്കുന്ന ഭരണകൂടങ്ങളുണ്ടായിരുന്നു. ഈ സമയത്ത് ഈ രാജ്യങ്ങൾക്ക് സഖ്യകക്ഷികളിൽ പെട്ട രാജ്യങ്ങളുടെ അംഗീകാരവുമുണ്ടായിരുന്നു. പക്ഷേ ഈ രാജ്യങ്ങളെല്ലാം നാസി ഭരണകൂടത്തിന്റെ അധിനിവേശത്തിൻ കീഴിലായിരുന്നു.
പാലസ്തീൻ ധാരാളം രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഫലത്തിൽ പാലസ്തീൻ പ്രദേശത്തുള്ള ഭൂമിയിന്മേൽ ഇവർക്ക് പൂർണ്ണനിയന്ത്രണമില്ല.[14][28] രാജ്യത്തിനു പുറത്തുള്ള എംബസികളും കോൺസുലേറ്റുകളും മാത്രമാണ് പാലസ്തീന് പൂർണ്ണ അധികാരമുള്ള മേഖലകൾ. മറ്റു രാജ്യങ്ങൾക്ക് ഒരു പ്രവിശ്യയ്ക്കുമേൽ പരമാധികാരമുണ്ടായിരിക്കുമെങ്കിലും അന്താരാഷ്ട്ര അംഗീകാരമുണ്ടായിരിക്കില്ല. ഇവ പ്രായോഗികമായി രാജ്യങ്ങളാണെന്ന് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നുണ്ടാകാം. ഈ രാജ്യങ്ങളുടെയും അവരെ അംഗീകരിക്കുന്ന മറ്റു രാജ്യങ്ങളുടെയും നിയമപ്രകാരം മാത്രമാണ് ഇവർക്ക് നിയമത്തിന്റെ അംഗീകാരമുള്ളത്. സൊമാലിലാന്റ് ഇത്തരമൊരു രാജ്യമായി കണക്കാക്കപ്പെടുന്നു.[29][30][31][32] പരമാധികാര രാഷ്ട്രങ്ങളാണെന്ന് വ്യാപകമായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും ലോകമാസകലം നയതന്ത്ര അംഗീകാരം ലഭിക്കാത്ത രാജ്യങ്ങളുടെ പട്ടിക ഇവിടെ കാണാം.
അവലംബം
[തിരുത്തുക]- ↑ "ലോകത്തെ സ്വതന്ത്രരാഷ്ട്രങ്ങൾ (നേഷൻസ് ഓൺലൈൻ.ഒആർജി)". Retrieved 11-01-2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ "വാട്ട് കോൺസ്റ്റിറ്റ്യൂട്ട്സ് സോവറിൻ സ്റ്റേറ്റസ് (ജസ്റ്റർ.ഒആർജി)". Retrieved 11-01-2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Recognition", Encyclopedia of American Foreign Policy.
- ↑ See B. Broms, "IV Recognition of States", pp 47-48 in International law: achievements and prospects, UNESCO Series, Mohammed Bedjaoui(ed), Martinus Nijhoff Publishers, 1991, ISBN 92-3-102716-6 [1]
- ↑ See Israel Yearbook on Human Rights, 1989, Yoram Dinstein, Mala Tabory eds., Martinus Nijhoff Publishers, 1990, ISBN 0-7923-0450-0, page 135-136 [2]
- ↑ Thomas D. Grant, The recognition of states: law and practice in debate and evolution (Westport, Connecticut: Praeger, 1999), chapter 1.
- ↑ 7.0 7.1 Hillier, Tim (1998). Sourcebook on Public International Law. Routledge. pp. 201–2. ISBN 1-85941-050-2.
- ↑ Kalevi Jaakko Holsti Taming the Sovereigns p. 128.
- ↑ Lassa Oppenheim, Ronald Roxburgh (2005). International Law: A Treatise. The Lawbook Exchange, Ltd. p. 135. ISBN 1-58477-609-9.
- ↑ Shaw, Malcolm Nathan (2003). International law (5th ed.). Cambridge University Press. p. 369. ISBN 0-521-53183-7.
- ↑ Opinion No. 10. of the Arbitration Commission of the Conference on Yugoslavia.
- ↑ s:United Nations Security Council Resolution 216
- ↑ s:United Nations Security Council Resolution 541
- ↑ 14.0 14.1 Staff writers (20 February 2008). "Palestinians 'may declare state'". BBC News. British Broadcasting Corporation. Retrieved 2011-01-22.:"Saeb Erekat, disagreed arguing that the Palestine Liberation Organisation had already declared independence in 1988. "Now we need real independence, not a declaration. We need real independence by ending the occupation. We are not Kosovo. We are under Israeli occupation and for independence we need to acquire independence".
- ↑ 15.0 15.1 B'Tselem - The Israeli Information Center for Human Rights in the Occupied Territories: Israel's control of the airspace and the territorial waters of the Gaza Strip, Retrieved 2012-03-24.
- ↑ Map of Gaza fishing limits, "security zones"
- ↑ Israel's Disengagement Plan: Renewing the Peace Process: "Israel will guard the perimeter of the Gaza Strip, continue to control Gaza air space, and continue to patrol the sea off the Gaza coast. ... Israel will continue to maintain its essential military presence to prevent arms smuggling along the border between the Gaza Strip and Egypt (Philadelphi Route), until the security situation and cooperation with Egypt permit an alternative security arrangement."
- ↑ Gold, Dore (26 August 2005). "Legal Acrobatics: The Palestinian Claim that Gaza is Still "Occupied" Even After Israel Withdraws". Jerusalem Issue Brief, Vol. 5, No. 3. Jerusalem Center for Public Affairs. Archived from the original on 2010-06-21. Retrieved 2010-07-16.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Bell, Abraham (28 January 2008). "International Law and Gaza: The Assault on Israel's Right to Self-Defense". Jerusalem Issue Brief, Vol. 7, No. 29. Jerusalem Center for Public Affairs. Archived from the original on 2010-06-21. Retrieved 2010-07-16.
- ↑ "Address by Foreign Minister Livni to the 8th Herzliya Conference" (Press release). Ministry of Foreign Affairs of Israel. 22 January 2008. Retrieved 2010-07-16.
- ↑ Salih, Zak M. (17 November 2005). "Panelists Disagree Over Gaza's Occupation Status". University of Virginia School of Law. Archived from the original on 2016-03-03. Retrieved 2010-07-16.
- ↑ "Israel: 'Disengagement' Will Not End Gaza Occupation". Human Rights Watch. 29 October 2004. Archived from the original on 2020-07-12. Retrieved 2010-07-16.
- ↑ Gold, Dore (26 August 2005). "Legal Acrobatics: The Palestinian Claim that Gaza is Still "Occupied" Even After Israel Withdraws". Jerusalem Issue Brief, Vol. 5, No. 3. Jerusalem Center for Public Affairs. Archived from the original on 2010-06-21. Retrieved 2010-07-16.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Bell, Abraham (28 January 2008). "International Law and Gaza: The Assault on Israel's Right to Self-Defense". Jerusalem Issue Brief, Vol. 7, No. 29. Jerusalem Center for Public Affairs. Archived from the original on 2010-06-21. Retrieved 2010-07-16.
- ↑ "Address by Foreign Minister Livni to the 8th Herzliya Conference" (Press release). Ministry of Foreign Affairs of Israel. 22 January 2008. Retrieved 2010-07-16.
- ↑ Salih, Zak M. (17 November 2005). "Panelists Disagree Over Gaza's Occupation Status". University of Virginia School of Law. Archived from the original on 2016-03-03. Retrieved 2010-07-16.
- ↑ "Israel: 'Disengagement' Will Not End Gaza Occupation". Human Rights Watch. 29 October 2004. Archived from the original on 2020-07-12. Retrieved 2010-07-16.
- ↑ Israel allows the PNA to execute some functions in the Palestinian territories, depending on special area classification. Israel maintains minimal interference (retaining control of borders: air,[15] sea beyond internal waters,[15][16] land[17]) in the Gaza strip and maximum in "Area C".[18][19][20][21][22] See also Israeli-occupied territories.
[14][23][24][25][26][27] - ↑ Arieff, Alexis (2008). "De facto Statehood? The Strange Case of Somaliland" (PDF). Yale Journal of International Affairs. 3: 60–79. Archived from the original (PDF) on 2011-12-13. Retrieved 2010-01-04.
- ↑ "The List: Six Reasons You May Need A New Atlas Soon". Foreign Policy Magazine. July 2007. Archived from the original on 2009-01-13. Retrieved 2010-01-04.
- ↑ "Overview of De-facto States". Unrepresented Nations and Peoples Organization. July 2008. Archived from the original on 2010-06-03. Retrieved 2010-01-04.
- ↑ Wiren, Robert (April 2008). "France recognizes de facto Somaliland". Les Nouvelles d'Addis Magazine. Archived from the original on 2018-08-25. Retrieved 2010-01-04.