അക്രിഡിൻ
Names | |
---|---|
IUPAC name
Acridine
| |
Identifiers | |
3D model (JSmol)
|
|
ECHA InfoCard | 100.005.429 |
PubChem CID
|
|
CompTox Dashboard (EPA)
|
|
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അക്രിഡിൻ ഒരു കാർബണിക സംയുക്തമാണ്. തന്മാത്രാഫോർമുല, C13H9N. പിരിഡിൻ-വലയത്തിന്റെ 2:3, 5:6 സ്ഥാനങ്ങളിലായി രണ്ടു ബെൻസീൻ-വലയങ്ങൾ ചേരുന്നതാണ്.[1]
കോൾടാറിൽനിന്നു ലഭിക്കുന്ന ആൻഥ്രസീനിൽ ഒരു അപദ്രവ്യം (impurity) ആയിട്ടാണ് അക്രിഡിൻ ആദ്യം കണ്ടുപിടിക്കപ്പെട്ടത്. ഇത് ഇളംമഞ്ഞ നിറവും നല്ല പ്രതിദീപ്തിയും (flourescence) ഉള്ള ഖരവസ്തുവാണ്. ദ്രവണാംഗം 110-110.5oC ബെൻസിൽ-അനിലിൻ ബാഷ്പം ചുട്ടുപഴുത്ത കുഴലിലൂടെ പ്രവഹിപ്പിച്ചാണ് ഇത് സംശ്ലേഷണം ചെയ്യുന്നത്. ഇത് ഒരു ദുർബല-ബേസ് ആണ്. ആരൊമാറ്റികസ്വഭാവമുള്ള ഈ സംയുക്തം ബ്രോമിനേഷൻ, സൽഫോണേഷൻ, നൈട്രേഷൻ തുടങ്ങിയ പ്രതിസ്ഥാപനാഭിക്രിയകളിൽ (substitution reactions) പങ്കെടുക്കുന്നു. താപം, അമ്ലം, ക്ഷാരം എന്നിവയുടെ ആക്രമണം സാമാന്യേന ചെറുക്കുവാൻ ഇതിനു കഴിവുണ്ട്.[2]
പല മരുന്നുകളും ചായങ്ങളും അക്രിഡിൻ-വ്യുത്പന്നങ്ങളാണ്. മെപാക്രിൻ, അറ്റാബ്രിൻ എന്നിങ്ങനെ വേറെയും പേരുകളുള്ള ക്വിനാക്രിൻ (Quinacrine) എന്ന മലമ്പനി മരുന്ന് ഒരു അക്രിഡിൻ വ്യുത്പന്നമാണ്. മലമ്പനി, നിദ്രാരോഗം എന്നിവയ്ക്ക് ഒരു പ്രത്യൗഷധമായ അക്രിഫ്ളേവിൻ, അമീബികാതിസാരത്തിനു പ്രതിവിധിയായ റിവനോൾ (Rivanol) എന്നീ യൗഗികങ്ങളും അക്രിഡിൻ-വർഗത്തിൽപ്പെട്ടവയാണ്.[3]
ബാക്റ്റീരിയ, വിര, രോഗഹേതുകങ്ങളായ ചില കുമിളുകൾ എന്നിവ നശിപ്പിക്കുന്നതിന് അക്രിഡിൻ-വ്യുത്പന്നങ്ങൾ ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Acridine orange [1]
- ↑ acridine - definition of acridine in the Medical dictionary [2]
- ↑ Bernthsen Acridine Synthesis [3] Archived 2009-10-07 at the Wayback Machine.
പുറംകണ്ണികൾ
[തിരുത്തുക]- http://www.med.umich.edu/flowcytometry/PDF%20files/aostain.pdf
- http://www.yourdictionary.com/acridine
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്രിഡിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- Articles without InChI source
- Chemical pages without ChemSpiderID
- Articles without EBI source
- Articles without KEGG source
- Articles without UNII source
- Articles with changed CASNo identifier
- Chembox and Drugbox articles with a broken CheMoBot template
- ECHA InfoCard ID from Wikidata
- Chembox image size set
- ഓർഗാനിക് രാസസംയുക്തങ്ങൾ