ലോള ആൽബ്രൈറ്റ്
ലോള ആൽബ്രൈറ്റ് | |
---|---|
ജനനം | Lola Jean Albright ജൂലൈ 20, 1924 Akron, Ohio, U.S. |
മരണം | മാർച്ച് 23, 2017 Toluca Lake, California, U.S. | (പ്രായം 92)
തൊഴിൽ | Actress, singer, model |
സജീവ കാലം | 1947–1984 |
ജീവിതപങ്കാളി(കൾ) |
|
ലോള ജീൻ ആൽബ്രൈറ്റ് (ജീവിതകാലം: ജൂലൈ 20, 1924 - മാർച്ച് 23, 2017) ഒരു അമേരിക്കൻ ഗായിക, നടി എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. പ്രൈവറ്റ് ഡിറ്റക്ടീവ് പീറ്റർ ഗണ്ണിന്റെ (ക്രെയ്ഗ് സ്റ്റീവൻസ്) മാദകഗായികയായ കാമുകി എഡീ ഹാർട്ടായി 'പീറ്റർ ഗൺ' എന്ന ടി.വി. പരമ്പരയുടെ ആകെയുള്ള മൂന്നു സീസണുകളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് അവർ കൂടുതൽ ജനശ്രദ്ധ നേടിയത്.
മുൻകാലജീവിതം
[തിരുത്തുക]ഒഹിയോയിലെ അക്രോണിൽ മരിയൻ എ. (മുമ്പ്, ഹാർവി), ജോൺ പോൾ ആൽബ്രൈറ്റ് എന്നിവരുടെ പുത്രിയായി ജനിച്ചു. രണ്ടുപേരും സുവിശേഷ ഗായകർ ആയിരുന്നു.
നഗരത്തിലെ 552 ഫെയർഫീൽഡ് അവന്യൂവിലാണ് ഈ കുടുംബം താമസിച്ചിരുന്നതെങ്കിലും 1930 ലെ ഫെഡറൽ സെൻസസിൽ രേഖപ്പെടുത്തിയിരിക്കുന്നത്, ലോളയും അവരുടെ മാതാപിതാക്കളും വിധവയായ അമ്മയുടെ മുത്തശ്ശി ലെലിയ ഡി ഹാർവിയോടൊപ്പം ആ വർഷം ആക്രോണിലെ ലോളയുടെ വിധവയായ മുതുമുത്തശ്ശി അൽമ എൽ. ബാർട്ടന്റെ ഭവനത്തിലാണ് താമസിച്ചിരുന്നതെന്നാണ്.[1] ഇതേ സെൻസസിലെ കൂടുതൽ വിവരങ്ങൾ പ്രകാരം ലോളയുടെ അമ്മയും ഒഹായോയിലാണു ജനിച്ചതെങ്കിലും പിതാവ് വടക്കൻ ഡെക്കോട്ട് സ്വദേശിയായിരുന്നുവെന്നാണ്. 1930 ൽ പ്രാദേശിക ഇൻസുലേറ്റിംഗ് വ്യവസായത്തിലെ ഒരു ഇൻസ്പെക്ടറായി അദ്ദേഹം ജോലിചെയ്തിരുന്നു.[2][3]
ലോള അൽബ്രൈറ്റ് കിംഗ് ഗ്രാമർ സ്കൂളിൽ വിദ്യാഭ്യാസം നടത്തുകയും 1942 ൽ ആക്രോണിലെ വെസ്റ്റ് ഹൈ സ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[4][5] ചെറുപ്രായത്തിൽത്തന്നെ അവർ പൊതുവേദിയിൽ ആലാപനം നടത്തിയരുന്നതൊടൊപ്പം 20 വർഷത്തോളം പിയാനോ പഠിക്കുകയും ചെയ്തു. 15 വയസ്സുള്ളപ്പോൾ സ്കൂൾ കഴിഞ്ഞ്, ആക്രൂണിലെ റേഡിയോ നിലയമായ WAKR- ൽ ഒരു റിസപ്ഷനിസ്റ്റായി അവർ പ്രവർത്തിച്ചിരുന്നു.[6] 18 വയസ്സുള്ളപ്പോൾ WAKR വിട്ട് ക്ലീവ്‍ലാന്റിലേയ്ക്കു പോകുകുയം WTAM റേഡിയോയിൽ ഒരു സ്റ്റെനോഗ്രാഫറായി ജോലി നേടുകയും ചെയ്തു. അവരുടെ ആദ്യ റേഡിയോ പ്രോഗ്രാം ക്ലീവ്‍ലാന്റിലെ WJW റേഡിയോ നിലയത്തിലൂടെയാണ് പ്രക്ഷേപണം ചെയ്യപ്പെട്ടത്.[7] അവർ ചിക്കാഗോയിലേയ്ക്കു ചേക്കേറുകയും അവിടെ ഒരു ഫോട്ടോഗ്രാഫറുടെ മാതൃകയായി ജോലി ചെയ്തിരുന്ന സമയത്ത് ഒരു പുതുപ്രതിഭാ അന്വേഷകൻ അവരെ കണ്ടെത്തുകയും 23 ആം വയസ്സിൽ ഹോളിവുഡിലേക്ക് മുന്നേറാൻ ഇതു കാരണമാകുകയും ചെയ്തു.[8]
സിനിമയിൽ
[തിരുത്തുക]1947 ലെ ദി അൺഫിനീഷ്ഡ് ഡാൻസ് എന്ന സംഗീത ചിത്രത്തിലെ ഒരു ചെറിയ ഗാനരംഗത്തിലൂടെ അൽബ്രൈറ്റ് തന്റെ സിനിമാ അരങ്ങേറ്റം നടത്തുകയും അടുത്ത വർഷം ദ പൈററ്റ്, ഈസ്റ്റർ പരേഡ് തുടങ്ങിയ ജുഡി ഗാർലാൻഡിന്റ രണ്ടു സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "The Fifteenth Census of the United States: 1930", Akron, Ohio, Ward 8, Block 136, Summit County, April 15, 1930. Bureau of the Census, United States Department of Commerce. Digital copy of original enumeration page available on FamilySearch, a free online genealogical database provided as a public service by The Church of Jesus Christ of Latter-day Saints, Salt Lake City, Utah; retrieved July 26, 2017.
- ↑ "The Fifteenth Census of the United States: 1930", Akron, Ohio, Ward 8, Block 136, Summit County, April 15, 1930. Bureau of the Census, United States Department of Commerce. Digital copy of original enumeration page available on FamilySearch, a free online genealogical database provided as a public service by The Church of Jesus Christ of Latter-day Saints, Salt Lake City, Utah; retrieved July 26, 2017.
- ↑ Price, Mark J. (March 23, 2017). "Akron native Lola Albright, glamorous Hollywood actress, dies at age 92". Akron Beacon Journal. Retrieved April 1, 2017.
- ↑ Aaker, Everett (2006). Encyclopedia of Early Television Crime Fighters. McFarland & Company, Inc. ISBN 978-0-7864-6409-8, pp. 6-8.
- ↑ Barnes, Mike (March 24, 2017). "Lola Albright, Sultry Actress in 'Peter Gunn' and Kirk Douglas' 'Champion' Dies at 92". The Hollywood Reporter. Retrieved April 1, 2017.
- ↑ Shearer, Lloyd (October 29, 1961). "Lola Albright". Independent Star-News. pp. 96–97. Retrieved October 4, 2015 – via Newspapers.com.
- ↑ Aaker, Everett (2006). Encyclopedia of Early Television Crime Fighters. McFarland & Company, Inc. ISBN 978-0-7864-6409-8, pp. 6-8.
- ↑ bjstaff. "Akron native Lola Albright, glamorous Hollywood actress, dies at age 92". www.ohio.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-30.