Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ഹാലൊജൻ വിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
105 വാട്ടിന്റെ ഒരു ക്സെനോൺ ഹാലൊജൻ വിളക്ക്
കാറിലുപയോഗിക്കുന്ന ഒരു ഹാലൊജൻ വിളക്കിന്റെ ഫിലമെന്റിന്റെ സമീപദൃശ്യം - നൂറുകണക്കിന് മണിക്കൂറുകൾ ഉപയോഗിച്ച ഒരു ഫിലമെന്റാണിത്.

പ്രത്യേകതരം ഇൻകാൻഡസന്റ് വിളക്കാണ് ഹാലൊജൻ വിളക്ക് അഥവാ ടങ്സ്റ്റൺ ഹാലൊജൻ വിളക്ക്. ടങ്സ്റ്റൺ ഫിലമെന്റ് ഉപയോഗിക്കുന്ന ഇതിൽ ബൾബിനകത്ത് ഒരു നിഷ്ക്രിയവാതകത്തിനൊപ്പം ചെറിയ അളവിൽ അയൊഡിനോ ബ്രോമിനോ പോലുള്ള ഹാലൊജൻ വാതകവും നിറച്ചിരിക്കും.

ബൾബ് പ്രകാശിക്കുന്ന സമയത്ത് ചൂടുപിടിച്ച് ബാഷ്പീകരിക്കപ്പെടുന്ന ഫിലമെന്റിലെ ടങ്സ്റ്റൺ, ബൾബിനകത്തെ ഓക്സിജൻ, ഹാലൊജൻ എന്നിവയുമായി കൂടിച്ചേർന്ന് ടങ്സ്റ്റൺ ഓക്സി-ഹാലൈഡ് തന്മാത്രകൾ രൂപം കൊള്ളുന്നു. ഇത് ബൾബിനകത്ത് ബാഷ്പാവസ്ഥയിൽത്തന്നെ നിലകൊള്ളുകയും ചൂടേറിയ ഫിലമെന്റിനടുത്തേക്കെത്തുന്ന ടങ്സ്റ്റൺ ഓക്സിഹാലൈഡ്‌ തന്മാത്രകൾ അവിടെ വച്ച് വിഘടിച്ച് ടങ്സ്റ്റൺ വീണ്ടും ഫിലമെന്റിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.[1] ഹാലൊജൻ സൈക്കിൾ എന്നാണ് ഈ പ്രവർത്തനം അറിയപ്പെടുന്നത്.

സാധാരണ ഇൻകാൻഡസെന്റ് വിളക്കുകളിൽ ബാഷ്പമാവുന്ന ടങ്സ്റ്റൺ ബൾബിന്റെ ഭിത്തിയിൽ ഒട്ടിപ്പിക്കുകയും ബൾബ് കറൂക്കാൻ കാരണമാകുകയും ചെയ്യാറുണ്ട്. എന്നാൽ ഹാലൊജൻ വിളക്കുകളിൽ ബാഷ്പീകരിക്കപ്പെടുന്ന ടങ്സ്റ്റൺ ഫിലമെന്റിലേക്ക് തിരികെ നിക്ഷേപിക്കപ്പെടുന്നതുകൊണ്ട് ബൾബ് കറുക്കുന്നത് കുറയുന്നു എന്നു മാത്രമല്ല, ഫിലമെന്റിന്റേയും ഒപ്പം ബൾബിന്റേയും ആയുസ്സ് കൂട്ടാനും സഹായിക്കുന്നു. സാധാരണ ഇൻകാൻഡസെന്റ് വിളക്കുകളെ അപേക്ഷിച്ച് ഉയർന്ന താപനിലയിൽ പ്രവർത്തിക്കാനും അതുവഴി കൂടുതൽ വെളുത്ത പ്രകാശം പുറപ്പെടുവിക്കാനും ഹാലൊജൻ വിളക്കുകൾക്ക് സാധിക്കുന്നു.

ഇത്രയും ഗുണങ്ങളുണ്ടെങ്കിലും വിലയേറീയതാണെന്നും, അൾട്രാവയലറ്റ്-ഇൻഫ്രാറെഡ് രശ്മികളുടെ ഉൽസർജ്ജനം കൂടുതലാണെന്നതും ഇതിന്റെ ന്യൂനതകളാണ്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-11-25. Retrieved 2011-08-26.
"https://ml.wikipedia.org/w/index.php?title=ഹാലൊജൻ_വിളക്ക്&oldid=3648764" എന്ന താളിൽനിന്ന് ശേഖരിച്ചത്