ഈസ്റ്റർ ദ്വീപ്
ഈസ്റ്റർ ദ്വീപ് Isla de Pascua റാപ നൂയി Rapa Nui | |
---|---|
തലസ്ഥാനം | Hanga Roa |
ഔദ്യോഗിക ഭാഷകൾ | Spanish, Rapa Nui [1] |
വംശീയ വിഭാഗങ്ങൾ (2002) | Rapanui 60%, European or mestizo 39%, Amerindian 1% |
നിവാസികളുടെ പേര് | Rapa Nui or Pascuense |
ഭരണസമ്പ്രദായം | Special territory of Chile[2] |
• Provincial Governor | Melania Carolina Hotu Hey |
• Mayor | Luz Zasso Paoa |
Annexation to Chile | |
• Treaty signed | September 9, 1888 |
• ആകെ വിസ്തീർണ്ണം | 163.6 കി.m2 (63.2 ച മൈ) |
• 2009 estimate | 4,781[3] |
• 2002 census | 3,791 |
• ജനസാന്ദ്രത | 29.22/കിമീ2 (75.7/ച മൈ) |
നാണയവ്യവസ്ഥ | Peso (CLP) |
സമയമേഖല | UTC-6 (Central Time Zone) |
കോളിംഗ് കോഡ് | 56 32 |
ഇൻ്റർനെറ്റ് ഡൊമൈൻ | .cl |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചിലി |
Area | 164 കി.m2 (1.77×109 sq ft) |
മാനദണ്ഡം | i, iii, v |
അവലംബം | 715 |
നിർദ്ദേശാങ്കം | 27°07′S 109°21′W / 27.12°S 109.35°W |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | dppisladepascua |
തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ് ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). 1888 ൽ ചിലിയുമായി കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് (moai) എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാർജിച്ചതാണ്. യുനെസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു.
പേര്
[തിരുത്തുക]ഈ ദ്വീപിലെത്തപ്പെടുന്ന ആദ്യ യൂറോപ്പ്യൻ സഞ്ചാരി ഡച്ചുകാരനായ ജാക്കബ് റോജിവീൻ ആണ് ഈസ്റ്റർ ദ്വീപ് എന്ന പേര് നൽകിയത്. 'ഡേവിസ് ദ്വീപ്' അന്വേഷിച്ച് 1772 ലെ ഈസ്റ്റർ ഞായറാഴ്യായിരുന്നു അദ്ദേഹം ഈ ദ്വീപിൽ വന്നുപെട്ടത് . പാശ്ച് ഐലന്റ്(Paasch-Eyland) എന്നാണ് അദ്ദേഹം പേര് വിളിച്ചത്(ഈസ്റ്റർ ഐലന്റിന് പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് പേര്). ഈ ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമമായ ഇസ്‌ല ഡി പാസ്ക്വ(Isla de Pascua) എന്നതിന്റെ അർത്ഥവും 'ഈസ്റ്റർ ഐലന്റ്' എന്നാണ്.
അവലംബം
[തിരുത്തുക]- ↑ Portal Rapa Nui. http://www.portalrapanui.cl/rapanui/informaciones.htm Archived 2012-01-14 at the Wayback Machine.
- ↑ Pending the enactment of a special charter, the island will continue to be governed as a province of the Valparaíso Region.
- ↑ National Statistics Office (INE).