Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

ഇസ്രായേൽ ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Israelites എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

House of Israel എന്ന് ബൈബിളിൽ പരാമർശിക്കപ്പെടുന്ന ഈ ജനത, അബ്രഹാമിന്റെ മകനായ ഇസ്ഹാഖിന്റെ(ഐസക്ക്) വംശാവലിയിൽ പ്പെടുന്നവരായി കരുതി വരുന്നു. ഖുർആനിൽ യഹൂദമത വിശ്വാസികളെ പൊതുവെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പ്രയോഗം ബനീ ഇസ്രാഈൽ എന്നാണ് (ഇസ്രാഈൽ സന്തതികൾ). ഇസ്ഹാഖിന്റെ മകനായ യാഖൂബിന്റെ (ജേക്കബ്|യാക്കോബ്) മറ്റൊരു പേരാണ് ഇസ്രാഈൽ. ബൈബിൾ പ്രകാരം, യാക്കോബ് ഒരു ദൈവദൂതനുമായി (മാലാഖ) മല്പിടിത്തതിൽ ഏർപ്പെട്ടു വിജയം വരിച്ച് അനുഗ്രഹം നേടിയതിനാൽ "ദൈവത്തെ അതിജയിച്ചവൻ" എന്ന അർത്ഥം വരുന്ന ഇസ്രാഈൽ എന്നു വിളിക്കപ്പെട്ടു. [1]
യാക്കോബിന്റെ പന്ത്രണ്ട് മക്കളാണ് ഇസ്രാഈൽ ഗോത്രത്തിനു ജന്മം നൽകിയത് എന്നു തോറയും പരാമർശിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. ഉല്പത്തി 32:22-29
  2. ഖുർആൻ 2:60
"https://ml.wikipedia.org/w/index.php?title=ഇസ്രായേൽ_ജനത&oldid=4106778" എന്ന താളിൽനിന്ന് ശേഖരിച്ചത്