Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

മാർട്ടിൻ റൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Martin Ryle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർ മാർട്ടിൻ റൈൽ

ജനനം(1918-09-27)27 സെപ്റ്റംബർ 1918
മരണം14 ഒക്ടോബർ 1984(1984-10-14) (പ്രായം 66)
ദേശീയതയുണൈറ്റഡ് കിംഗ്ഡം
വിദ്യാഭ്യാസംBradfield College
കലാലയംUniversity of Oxford (BA, DPhil)
അറിയപ്പെടുന്നത്Aperture synthesis
Radio astronomy
ജീവിതപങ്കാളി(കൾ)
Rowena Palmer
(m. 1947)
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശാസ്ത്രം
സ്ഥാപനങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻJ. A. Ratcliffe[1]
ഡോക്ടറൽ വിദ്യാർത്ഥികൾMalcolm Longair[1][2]

ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനാണ് സർ മാർട്ടിൻ റൈൽ (സെപ്റ്റംബർ 27, 1918 - ഒക്ടോബർ 14, 1984). വിപ്ലവകരമായ റേഡിയോ ടെലിസ്കോപ്പ് സംവിധാനങ്ങൾ വികസിപ്പിച്ച അദ്ദേഹം, കൃത്യമായ സ്ഥാനനിർണ്ണയത്തിനും ദുർബലമായ റേഡിയോ സ്രോതസ്സുകളുടെ ഇമേജിംഗിനും അവ ഉപയോഗിച്ചു. റേഡിയോ തരംഗദൈർഘ്യത്തിൽ ഇന്റർഫെരിമെട്രിക് ജ്യോതിശാസ്ത്ര അളവുകൾ പ്രസിദ്ധീകരിച്ച ആദ്യ ആളുകളായിരുന്നു റയിൽ, ഡെറക് വോൺബെർഗ് എന്നീ ശാസ്ത്രജ്ഞർ. മെച്ചപ്പെടുത്തിയ ടെലിസ്കോപ്പ് ഉപകരണങ്ങൾ ഉപയോഗിച്ച്, ആ കാലഘട്ടത്തിൽ പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള ഗാലക്സികളെ റയിൽ നിരീക്ഷിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ആദ്യ റേഡിയോ ആസ്ട്രോണമി പ്രൊഫസ്സറും, മുള്ളാർഡ് റേഡിയോ ആസ്ട്രോണമി ഒബ്സർവേറ്ററി സ്ഥാപക ഡയറക്ടറും ആയിരുന്നു അദ്ദേഹം. 1972 മുതൽ 1982 വരെ അസ്ട്രോണോമർ റോയൽ പദവി അദ്ദേഹം അലങ്കരിച്ചു. 1974 ൽ റൈലും ആന്റണി ഹെവിഷിലും ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. ജ്യോതിശാസ്ത്ര ഗവേഷണത്തിനുള്ള സാംഭാവനകൾക്കായിരുന്നു അത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 മാർട്ടിൻ റൈൽ at the Mathematics Genealogy Project.
  2. Longair, Malcolm Sim (1967). The evolution of radio galaxies. lib.cam.ac.uk (PhD thesis). University of Cambridge. OCLC 657635513. EThOS uk.bl.ethos.648088. Archived from the original on 2018-07-23. Retrieved 2018-10-04.
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_റൈൽ&oldid=4109915" എന്ന താളിൽനിന്ന് ശേഖരിച്ചത്