Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

സ്പാർട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാതന സ്പാർട്ടയുടെ ഭൂപടം.

പുരാതന ഗ്രീസിലെ ലാക്കോണിയയിലെ ഒരു പ്രമുഖ നഗര-സംസ്ഥാനമായിരുന്നു സ്പാർട്ട.[1] ലാക്കോണിയയിലെ പർവതപ്രദേശത്താണ് സ്പാർട്ട. പെലോപ്പൊന്നീസ് ഉപദ്വീപിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. ബിസി 650-ഓടെ പുരാതന ഗ്രീസിലെ പ്രബലമായ സൈനിക ശക്തിയായി സ്പാർട്ട ഉയർന്ന് വന്നു. ഇന്ന് അതൊരു ചെറിയ നഗരമാണ്. ലാസിഡെമൺ എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.

സ്പാർട്ടൻ എന്ന വാക്ക് ലളിതമായ ജീവിതം നയിക്കുന്ന ഒരാളെയോ കരയാതെയോ കഷ്ടപ്പാടുകൾ അനുഭവിച്ചതായി കാണിക്കാതെയോ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ഒരാളെ വിവരിക്കാൻ ഉപയോഗിക്കുന്നു. ലാളിത്യമുള്ള ജീവിതം എന്നും അർത്ഥമാക്കാം. എവ്റോട്ടാസ് നദിയുടെ തീരത്താണ് പുരാതന സ്പാർട്ട നിർമ്മിച്ചത്. ഈ നദി ഇരുവശത്തും മലകളുള്ള താഴ്‌വരയിലൂടെയാണ് ഒഴുകുന്നത്. പുരാതന സ്പാർട്ടൻസിന് തനതായ സംരക്ഷണം ഉണ്ടായിരുന്നതിനാൽ അവർക്ക് നഗര മതിലുകൾ ആവശ്യമുണ്ടായിരുന്നില്ല. ഗ്രീക്കോ-പേർഷ്യൻ യുദ്ധസമയത്ത് ഏഥൻസിലെ വർദ്ധിച്ചുവരുന്ന നാവികശക്തിയുമായുള്ള മത്സരത്തിൽ ഏകീകൃത ഗ്രീക്ക് സൈന്യത്തിന്റെ മുൻനിര ശക്തിയായി സ്പാർട്ട അംഗീകരിക്കപ്പെട്ടു.

പുരാതന സ്പാർട്ട

[തിരുത്തുക]

പുരാതന ഗ്രീസിൽ സ്പാർട്ട വളരെ ശക്തമായ സൈന്യവും നന്നായി നയിക്കപ്പെടുന്ന ഒരു സർക്കാരും ഉള്ള ഒരു നഗരമായിരുന്നു. ഗ്രീസിലെ ഏറ്റവും ശക്തമായ നഗരങ്ങളിലൊന്നായാണ് സ്പാർട്ട അറിയപ്പെട്ടിരുന്നത്. ആണായാലും പെണ്ണായാലും സ്പാർട്ടയിൽ ഏറ്റവും ശക്തരായവർ മാത്രമേ അതിജീവിച്ചുള്ളൂ. സ്പാർട്ടൻസ് ദുർബലരായ കുട്ടികളെ കൊന്നിരുന്നു. ഒരു കുഞ്ഞ് വളരെ ദുർബലമാണെന്ന് അവർക്ക് വിശ്വസം തോന്നിയാൽ ടെയ്‌ഗെറ്റസ് പർവതത്തിലെ ഒരു ചരിവിനു സമീപം മരിക്കാൻ വേണ്ടി ഉപേക്ഷിക്കും. ഈ സ്ഥലത്തെ അപ്പോത്തീറ്റ എന്ന് വിളിച്ചിരുന്നു, അതിനർത്ഥം 'നിരസിക്കാനുള്ള സ്ഥലം' എന്നാണ്.[2] 7 വയസ്സുള്ളപ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും മാതാപിതാക്കളിൽ സൈനീക സേവനത്തിനായി എടുത്തിരുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Cartledge 2002, പുറം. 91.
  2. Renshaw (2012). In Search of the Greeks. Bristol Classic Press. ISBN 9781853996993.


"https://ml.wikipedia.org/w/index.php?title=സ്പാർട്ട&oldid=3819506" എന്ന താളിൽനിന്ന് ശേഖരിച്ചത്