ചൂണ്ടപ്പന
ചൂണ്ടപ്പന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. urens
|
Binomial name | |
Caryota urens |
പനവർഗ്ഗത്തിൽ പെടുന്ന ഒരു വൃക്ഷമാണ് ചൂണ്ടപ്പന (ശാസ്ത്രീയനാമം: Caryota urens). ഒറ്റത്തടിയായി ഉയരത്തിൽ വളരാറുള്ള ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും നാട്ടാനകൾക്ക് ഭക്ഷണമായി നൽകാറുണ്ട്. ആനപ്പന, ഈറമ്പന, യക്ഷിപ്പന, കാളിപ്പന എന്നെല്ലാം പേരുകളുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്വതേ കണ്ടുവരുന്നു.
പ്രത്യേകതകൾ
[തിരുത്തുക]ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇതിന്റെ ഇലകളും തെങ്ങോലകളെപ്പോലെ ഒരു തണ്ടിൽ നിന്ന് രണ്ടു വശത്തേക്കും വിന്യസിക്കപ്പെടുന്നു. ഇവയെ പട്ടകൾ എന്നു പറയും. പട്ടകളുടെ കടയിൽ തടിയോടു ചേർന്നാണ് പനങ്കുലകൾ രൂപംകൊള്ളുന്നത്. കായ്‌കൾ ഒരൊറ്റ കുലയിൽ നിന്നു തൂങ്ങിക്കിടക്കുന്ന അനേകം നാരുകളിലായി വിന്യസിക്കപ്പെട്ടിരിക്കും. വിടർന്നു കഴിഞ്ഞ പനങ്കുലകൾ കാണാൻ നല്ല ഭംഗിയാണ്. പനങ്കുലപോലെ മുടിയുള്ളവൾ എന്ന് കവികൾ സുന്ദരിമാരെ വർണ്ണിക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തിയാൽ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയിൽ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകൾ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളർച്ചയവസാനിക്കുന്നു[1]. 30 മീറ്റർ വരെ ഉയരം വെയ്ക്കുകയും[1], സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈ മരം നിത്യഹരിത വനപ്രദേശങ്ങളിൽ സാധാരണ കാണാവുന്നതാണ്. ഇതിന്റെ കായ്കൾപല ജന്തുക്കൾക്കും പക്ഷികൾക്കും ആഹാരമാണ്. പഴുത്ത് താഴെ വീഴുന്ന പഴങ്ങൾ തിന്നാൻ കുറുക്കന്മാരും എത്താറുണ്ട്. ചൂണ്ടപ്പനയുടെ സ്വദേശം ഇന്ത്യ ആണ്[1]. സാധാരണ ഇന്ത്യ, മ്യാന്മാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മറ്റുപനകളെ അപേക്ഷിച്ച് ഇന്ത്യയിൽ പരക്കെ കാണാവുന്ന പനയാണിത്[2].
ഉപയോഗങ്ങൾ
[തിരുത്തുക]പ്രായം ചെന്ന മരത്തിന്റെ തടികളുടെ പുറം പാളിക്ക് നല്ല ബലമുണ്ടാകും. പല ആവശ്യങ്ങൾക്കും ഈ തടി ഉപയോഗിക്കാറുണ്ട്. ഉഴവിനുപയോഗിച്ചിരുന്ന കരിയുടെ നീണ്ട കരിക്കോൽ ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടു മാത്രമാണ് (കരിക്കോൽ കരിയുടെ സ്ഥിരഭാഗമാണ്. അതിന്റെ മുന്നറ്റമാണ് ഉഴവുമൃഗങ്ങളുടെ കഴുത്തിൽ വെക്കുന്ന നുകത്തിന്മേൽ അപ്പപ്പോൾ അഴിച്ചെടുക്കാവുന്ന മട്ടിൽ കെട്ടിയുറപ്പിക്കുന്നത്). തൂമ്പ, കോടാലി മുതലായവയുടെ കൈ (കൈപ്പിടി) ഉണ്ടാക്കാനും ചൂണ്ടപ്പനയുടെ തടി ഉപയോഗിക്കാറുണ്ട്. ചൂണ്ടപ്പനത്തടിയുടെ ഉള്ളിലെ ചോറ് ആഹാരപദാർഥമായി ഉപയോഗിച്ചിരുന്നു. പുറം പാളി മാറ്റിക്കഴിഞ്ഞ് അകത്തെ ഭാഗം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് ഇടിച്ചു പിഴിഞ്ഞ് ചാറെടുക്കുന്നു. ഇതു് പാത്രങ്ങളിൽ ഏറെനേരം അനക്കാതെ വച്ച് അതിലെ ഖരഭാഗം അടിയിൽ ഊറിച്ചെടുക്കുന്നു. ഇതുണക്കിക്കിട്ടുന്ന പൊടി പല രീതിയിലും പാകം ചെയ്ത് ഭക്ഷിച്ചിരുന്നു. ചൂണ്ടപ്പനയുടെ പൂങ്കുലയിൽ നിന്നും കള്ള് ചെത്തിയെടുക്കാറുണ്ട്. വിദഗ്ദ്ധ തൊഴിലാളികൾ പനങ്കുല ചെത്തി, അതിൽ നിന്നൂറിവരുന്ന കറ ശേഖരിച്ച് പുളിപ്പിച്ചാണ് (Fermentation) കള്ളുണ്ടാക്കുന്നത്. ഈ കറയിൽ സാധാരണയിലും വളരെ കൂടുതൽ പഞ്ചസാരയുണ്ട്, ഇത് മുതലാക്കി ശർക്കരയും ഉണ്ടാക്കാറുണ്ട്. ചൂണ്ടപ്പനയെ ഇന്ത്യയിലും, ശ്രീലങ്കയിലും സാധാരണ ഇതിനായി ഉപയോഗിക്കാറുണ്ട്[2][3]. അലങ്കാര സസ്യമായും ചൂണ്ടപ്പന ഉപയോഗിക്കാറുണ്ട്[4].
ചിത്രശാല
[തിരുത്തുക]-
ചൂണ്ടപ്പനയുടെ കുരു
-
ചൂണ്ടപ്പന കായ്‌കൾ
-
ചൂണ്ടപ്പന
-
വെട്ടി നിർത്തിയത്
-
ചൂണ്ടപ്പന
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 G.S. UNNIKRISHNAN (23-05-2009). "Majestic tree" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2008-06-29. Retrieved 05-10-2009.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ 2.0 2.1
A. R. Kulkarni, R. M. Mulani. "Indigenous palms of India" (പി.ഡി.എഫ്.) (in ഇംഗ്ലീഷ്). Indian Academy of Science. Retrieved 05-10-2009.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑
"Sweet science: Sri Lanka's rural treacle industry" (in ഇംഗ്ലീഷ്). scidev.net. 07-ജുൺ-2006. Retrieved 05-10-2009.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑
"Caryota urens" (in ഇംഗ്ലീഷ്). Floridata. Retrieved 05-10-2009.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.biotik.org/india/species/c/caryuren/caryuren_en.html Archived 2012-01-15 at the Wayback Machine.
- Pages using the JsonConfig extension
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- ഒറ്റത്തടി വൃക്ഷങ്ങൾ
- ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങൾ
- ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ
- പനകൾ
- നീലിയാർകോട്ടത്തെ സസ്യജാലം
- ഉഷ്ണമേഖലാ ഫലങ്ങൾ
- ശ്രീലങ്കയിലെ സസ്യജാലം
- ഏഷ്യയിലെ ഉദ്യാന സസ്യങ്ങൾ
- അലങ്കാര വൃക്ഷങ്ങൾ
- അരെക്കേസീ
- സപുഷ്പികൾ
- ഏകബീജപത്ര സസ്യങ്ങൾ
- കാരിയോട്ട
- കേരളത്തിലെ വൃക്ഷങ്ങൾ