Location via proxy:   [ UP ]  
[Report a bug]   [Manage cookies]                
Jump to content

മഴുക്കാഞ്ഞിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഞമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഴുക്കാഞ്ഞിരം
മഴുക്കാഞ്ഞിരത്തിന്റെ പൂവും ഇലകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. latifolia
Binomial name
Anogeissus latifolia
Synonyms
  • Anogeissus latifolia var. glabra C.B.Clarke
  • Anogeissus latifolia var. tomentosa Haines
  • Anogeissus latifolia var. villosa C.B.Clarke
  • Conocarpus latifolius Roxb. ex DC.

ഇന്ത്യ, നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇടത്തരം വലിപ്പമുള്ള ഒരു വൃക്ഷമാണ് ഞമ എന്നും അറിയപ്പെടുന്ന മഴുക്കാഞ്ഞിരം. (ശാസ്ത്രീയനാമം: Anogeissus latifolia) തുകൽ ഊറയ്ക്കിടാൻ ആവശ്യമുള്ള ടാനിൻ ധാരാളം അടങ്ങിയിട്ടുള്ള വൃക്ഷമാണിത്. വേഗം വളരുന്ന ഇലപൊഴിയും മരം. കാലിക്കോ പ്രിന്റിങ്ങിന് ആവശ്യമുള്ള ഒരു പശയും ഈ മരത്തിൽ നിന്നു ലഭിക്കുന്നുണ്ട്. ടസ്സാർ സിൽക് ഉണ്ടാക്കുന്ന Antheraea paphia എന്ന ശലഭം തിന്നു ജീവിക്കുന്ന ഇലകളിൽ ഒന്ന് ഈ മരത്തിന്റെയാണ്[1]. നല്ല പോഷകം അടങ്ങിയിട്ടുള്ള മഴുക്കാഞ്ഞിരത്തിന്റെ ഇലകൾ നല്ലൊരു കാലിത്തീറ്റയാണ്. തേനീച്ചകൾക്ക് പൂമ്പൊടി ധാരാളമായി ഈ മരത്തിൽ നിന്നും കിട്ടുന്നു[2]. നാട്ടുവൈദ്യത്തിൽ വയറിലെ അസുഖത്തിന് ഉപയോഗിക്കാറുണ്ട്[3]. വേരും തടിയും ഇലയും പഴവുമെല്ലാം ഔഷധാവശ്യത്തിന് ഉപയോഗിച്ചുവരുന്നു. [4]

മഴുക്കാഞ്ഞിരത്തിന്റെ തടി

അവലംബം

[തിരുത്തുക]
  1. http://www.fao.org/docrep/005/ab598e/AB598E13.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2012-11-13.
  3. http://www.ncbi.nlm.nih.gov/pubmed/16413714
  4. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=58&hit=[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഴുക്കാഞ്ഞിരം&oldid=3806894" എന്ന താളിൽനിന്ന് ശേഖരിച്ചത്