മട്ടി
ദൃശ്യരൂപം
(മട്ടിമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മട്ടി | |
---|---|
മട്ടിമരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. altissima
|
Binomial name | |
Ailanthus triphysa | |
Synonyms | |
|
ഏഷ്യയിലെയും ആസ്ത്രേലിയയിലെയും മഴക്കാടുകളിൽ കാണുന്ന ഒരു മരമാണ് മട്ടി. (ശാസ്ത്രീയനാമം: Ailanthus triphysa). മട്ടിപ്പാല, മട്ടിപ്പാൽ, പൊങ്ങില്യം, ധൂപ്, പെരുമരം എന്നെല്ലാം പേരുകളുണ്ട്. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെയും അർദ്ധനിത്യഹരിതവനങ്ങളിലെയും ഓരങ്ങളിൽ കാണപ്പെടുന്നു.[1] മരത്തിൽ നിന്നും ഊറിവരുന്ന കറ ഔഷധമായി ഉപയോഗിക്കാറുണ്ട്. ചന്ദനത്തിരിയുണ്ടാക്കാനും തീപ്പെട്ടി നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. തടി വ്യാവസായിക പ്രാധാന്യമുള്ളതാണ്. അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു, കുരുമുളക് വള്ളി പടർത്താൻ വേണ്ടിയും വളർത്തിവരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-25. Retrieved 2013-06-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-09. Retrieved 2013-06-16.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ailanthus triphysa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ailanthus triphysa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.